തടാകക്കരയിലെ വയസ്സിപ്പൂക്കള്‍
ഒരു വസന്തകാലം മുഴുവന്‍ ഈ ചെറിയ തടാകത്തിന്റെ കരയിലും, ചുറ്റുമുള്ള നടപ്പാതയ്ക്കരികിലും അടുത്തുള്ള ചെറിയ പുല്‍മേട്ടിലും പുല്‍ച്ചെടികള്‍ക്കിടയിലുമെല്ലാം പുഞ്ചിരിതൂകി നിന്നിരുന്നു ഈ പൂക്കള്‍.
ഒരു മൊട്ടായ് വിരിഞ്ഞ്, പൂവായ് വളര്‍ന്ന് ഈവഴി വന്നവരെയെല്ലാം നോക്കിയും ചിരിച്ചും കളിപറഞ്ഞും തടാകത്തിലെ ചില്ലുപോലുള്ള ജലത്തില്‍ മുഖം നോക്കിയും, ഇളം വെയില്‍ കൊണ്ടും, തണുപ്പാര്‍ന്ന പ്രഭാതങ്ങളില്‍ ചേര്‍ന്നിരുന്നും... അങ്ങനെയങ്ങനെ.....
ഇന്ന്, വസന്തം കാലത്തിന്റെ ചിറകിലേറി എങ്ങോ പോയി മറഞ്ഞെങ്കിലും, തണുപ്പ് തന്റെ സൂചിവിരലുകളാല്‍ കുത്തിനോവിക്കുന്ന മഞ്ഞുകാലം വന്നെങ്കിലും ആ പൂക്കള്‍ ഇപ്പൊഴുമുണ്ട്. മഞ്ഞുപാളികള്‍ മൂടിയ പുല്‍മേട്ടില്‍, തണുത്തുറഞ്ഞ തടാകത്തിന്റെ കരയില്‍, നടപ്പാതയ്ക്കരികില്‍, നിറം പോയി, മുഖം ചുളിഞ്ഞ് വയസ്സായ പൂക്കള്‍.
സൂക്ഷിച്ചു നോക്കൂ, നിറം മാറിയെങ്കിലും അവയുടെ മുഖത്തെ പ്രകാശം അണഞ്ഞിട്ടില്ല. അവയുടെ നര ബാധിച്ച മുടിയിഴകളില്‍, ചുളിഞ്ഞ മുഖങ്ങളില്‍ എങ്ങോ പോയ് മറഞ്ഞ ഒരു വസന്തകാലത്തിന്റെ വര്‍ണ്ണാഭമായ ഓര്‍മ്മകള്‍ മിന്നിത്തെളിയുന്നില്ലേ ? പോയ വസന്തം മടങ്ങിവരുമെന്ന പ്രതീക്ഷയും !!

18 comments:
മറഞ്ഞുപോയ വസന്തകാലത്തിന്റെ ഓര്‍മ്മകളില്‍..
ശ്രീലാലേ...
എന്തുകൊണ്ടെന്ന് പറയാനറിയില്ല, പക്ഷേ, നന്നായി ഇഷ്ടപ്പെട്ടു, ഈ പോസ്റ്റ്. ഒട്ടു മിക്കവരും ഈ പൂക്കളെ അഥവാ ഇതു പോലെയുള്ള വസ്തുക്കളെ ശ്രദ്ധിയ്ക്കാതെ കടന്നു പോകുന്നവരാണ്‍ എന്നതുകൊണ്ടായിരിയ്ക്കാം.
ഇതു കണ്ടപ്പോള്‍ ബ്ലോഗില്‍ തന്നെ വായിച്ച ഒരു കവിതയുടെ വരികളാണ് ഓര്‍മ്മ വന്നത്.
“വാടിക്കരിഞ്ഞൊരീ ചെമ്പനീര്‍പ്പൂവിലും
ബാക്കിയുണ്ടിന്നും വസന്തകാലം...”
ശ്രീലാല്‍, അഭിനന്ദനങ്ങള്‍. ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയില്‍ താങ്കള്‍ മിടുമിടുക്കനാണെന്നു തെളിയിക്കുന്നു ഈ ചിത്രങ്ങള്‍. നിക്കോണ്‍ ഡി40x അതിനുയോജിച്ച കരങ്ങളില്‍ത്തന്നെ. സംശയമില്ല. ഇനിയും നല്ല ചിത്രങ്ങള്‍ എടുക്കൂ ഇതുപോലെ, എന്നിട്ട് മനോഹരമായ വിവരണങ്ങളോടെ ഇവിടെ പോസ്റ്റ് ചെയ്യൂ.
നന്നായിട്ടുണ്ട്. ഇനിയും നന്നായിവരുകയും ചെയ്യും. തീര്‍ച്ച!
GOOD blog you have..
ശ്രീ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. വ്യത്യസ്തമായ നല്ല ഫോട്ടോകള്‍.
വരികള്‍ വായിച്ചതിനുശേഷം പൂക്കള്‍ കണ്ടു.വീണ്ടും വരികള്‍ വായിച്ചു.പിന്നെ ആ പൂക്കളിലേയ്യ്ക്ക് നോക്കാന്‍ തോന്നിയില്ല....വല്ലാത്തൊരു ഫീലിങ്...
അവഗണിക്കപ്പെടുന്ന ചില ഓര്‍മ്മകള്‍
ശ്രീലാല്‍, വളരെ മനോഹരം ഈ പോസ്റ്റ്
നിറം മാറിയെങ്കിലും അവയുടെ മുഖത്തെ പ്രകാശം അണഞ്ഞിട്ടില്ല. അവയുടെ നര ബാധിച്ച മുടിയിഴകളില്‍, ചുളിഞ്ഞ മുഖങ്ങളില്‍ എങ്ങോ പോയ് മറഞ്ഞ ഒരു വസന്തകാലത്തിന്റെ വര്‍ണ്ണാഭമായ ഓര്‍മ്മകള്‍ മിന്നിത്തെളിയുന്നില്ലേ ? പോയ വസന്തം മടങ്ങിവരുമെന്ന പ്രതീക്ഷയും !!
ഉണ്ട്. എല്ലാം തെളിയുന്നുണ്ട്. മിന്നിത്തെളിയുകയല്ല.
മിന്നല്‍പ്പിണരിന്റെ തിളക്കം പോലെ തെളിയുന്നുണ്ട്.
വയസ്സിപ്പൂക്കള്‍ക്ക് ശ്രീലാലിന്റെ ക്യാമറയിലൂടെ അവരുടെ ചെറുപ്പം തിരിച്ചു കിട്ടിയപോലെ.
നന്നായി.
കിടിലന്‍ പടങ്ങള്‍ ശ്രീലാല്‍. ഇങ്ങനെയുള്ള പൂക്കള്‍ കണ്ടാല്‍ ഞാന്‍ സാധാരണ മൈന്റ് ചെയ്യാറില്ല. ഇതു ഇത്ര നന്നാക്കാം എന്നു ഇപ്പൊ മനസ്സിലായി.
ശ്രീലാലെ, വയസ്സിപ്പൂക്കളെ നോക്കാന്‍ തോന്നിയത് എന്നെ വിസ്മയിപ്പിക്കുന്നു. പഴയതൊന്നും ആര്‍ക്കും വേണ്ടല്ലോ. ഫോട്ടോയെല്ലാം ഒന്നിനൊന്നു മെച്ചം. ശ്രീലാലിന്റെ മറ്റേതു ഫോട്ടോകളെക്കാളുമേറെ നന്നായിട്ടുണ്ടിവ.
എന്‍റെ സമയമില്ലാത്ത, അശ്രദ്ധമായ വായനയില്‍ പലരേയും കാണാതെ പോകുന്നു എന്ന് തിരിച്ചറിയുന്നു. അല്ലെങ്കില്‍ ശ്രീലാലിന്‍റെ ഒരു പോസ്റ്റു പോലും ഞാന്‍ വായിക്കാതിരിക്കില്ലല്ലോ.
ശ്രീലാലിന്‍ റെ മാത്രമല്ല പലരേയും കാണാതെ പോകുന്നു. ഇനി കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കരുതുന്നു.
വയസ്സിപ്പുക്കള്‍ മനോഹര്‍മായി സുന്ദരികളായി മാറുന്നു.
ശ്രീജിത്തിന്‍ റെ കൂടെയാണവിടെ അല്ലേ..
കൂടുതല്‍ പരിചയപ്പെടാം വൈകാതെ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ശ്രീലാലെ ഓര്‍മകള്‍ പങ്കുവെയ്ക്കാന്‍ ഇവിടെ എത്താന്‍ ഇത്തിരി വൈകിപ്പോയി എന്നാലും വന്നതില്‍ നല്ല സന്തോഷം..
മറഞ്ഞ വസന്തത്തിലേയ്ക്കൊരു തിരിച്ച് പോക്കിനായി മനസ്സും ശരീരവും തുടിയ്ക്കുന്നത് പോലെ..ശ്രീ പറഞ്ഞതൊക്കെയാ എനിക്കും പറയാനുള്ളെ..
ശ്രീലാലേ, അവയുടെ യൌവനകാലത്തെ ചിത്രം കൂടി പോസ്റ്റുമോ?. ഈ പൂക്കളുടെ പേരെന്താണ്?
മനോഹരമായ ചിത്രങ്ങളും മനസിനെ ഉലയ്ക്കുന്ന വാക്കുകളും.....നന്നായി.
പൂക്കളെക്കണ്ട എല്ലാവര്‍ക്കും നന്ദി. ശ്രീ :), അപ്പുമാഷേ എല്ലാത്തിനും കാരണം ങ്ങളാണേ.. :), ബ്ലോഗ്ക്കൂട്ട്, ഹരീ, പ്രിയാ, നിരന്‍,കണ്ണൂരാന്‍സ്, വാല്‍മീകീ, ഇരിങ്ങല്‍സ് - ശ്രീജിത്തിന്റെ നാട്ടില്‍ ത്തന്നെ. :), സജീ, ഗീതടീച്ചര്‍, ജെന്‍.. എല്ലാവര്‍ക്കും നന്ദി. :)
ശ്രീലാലെ,
ഈ പോസ്റ്റ് കാണുവാന്‍ വളരെ വൈകി..എങ്കിലും എഴുതട്ടെ..വരികളെ പോലെ ഉജ്ജ്വലമായി ചിത്രങ്ങളും..സൌന്ദര്യം ആസ്വദിക്കുവാന്‍ കണ്ണും പിന്നെ മനസ്സും വേണം എന്നത് നിങ്ങളുടെ പോസ്റ്റ് തെളിയിച്ചിരിക്കുന്നു.. മനസ്സു നിറയെ ഈ ചിത്രങ്ങളാണിപ്പോ
സ്നേഹത്തോടെ
ഗോപന്‍
ഓ ടോ : ഞാനും ഒരു D40x ആണ് വെച്ചിരിക്കുന്നത്.
സെലക്റ്റീവ് ഫോക്കസിങ്ങും, കമ്പോസിഷനും നന്നായിട്ടുണ്ട്.
വാടിയ പൂക്കള്‍ എന്റെയും ഇഷ്ടവിഷയം.
Thanks Gopanjee, Yathramozhee.
а все таки: превосходно. а82ч
Post a Comment