ഐസും വെള്ളവും ഒരു നീലച്ചിത്രവും.
ഇന്നു തണുപ്പ് ഇത്തിരി കുറവായിരുന്നു. ഉച്ചകഴിഞ്ഞ് വാം വെദര്‍ ആസ്വദിക്കാനിറങ്ങി നേരെ നടന്നത് മിനിയാപൊളിസ് ഡൌണ്‍ടൌണിനടുത്തു കൂടി ഒഴുകുന്ന മിസ്സിസിപ്പി നദിക്കരയിലേക്ക്. മഞ്ഞില്‍ ഏകദേശം മുഴുവനായും ഉറഞ്ഞിരിക്കുന്ന നദി. ചിലയിടങ്ങളില്‍ മാത്രം ഒഴുക്കുണ്ട്. അടുത്തു തന്നെയുള്ള ചെറിയ ഒരു ചാലില്‍ ( ചാല്‍, കനാല്‍ അല്ലെങ്കില്‍ ഓത്തി, ഇതിലും നല്ല വാക്ക് എനിക്കറിയില്ല :) ) നിന്നും വീഴുന്ന വെള്ളം ഐസായി, ചില രൂപങ്ങളായി മാറിയതു കണ്ടപ്പോള്‍.
അവിടെ നിന്നും തന്നെ പകര്‍ത്തിയ മറ്റൊരു ചിത്രമാണു താഴെ. ക്യാമറയുടെ വൈറ്റ് ബാലന്‍സ് മാറിപ്പോയതിനാല്‍ അത് നീലച്ചിത്രമായിപ്പോയി. ;)
കുറച്ചു നാള്‍ മുന്‍പ് ഒരിക്കല്‍ നദിക്കരയില്‍ ഞങ്ങള്‍ മൂന്നുനാലു ചങ്ങാതിമാര്‍ ഉണ്ടാക്കിയ സ്നോമാന്‍ ആണു താഴെ.
24 comments:
ഐസും വെള്ളവും ഒരു നീലച്ചിത്രവും. മിസ്സിസിപ്പി നദിക്കരയില്‍ ചിത്രീകരിച്ചത്.. :)
ആ സ്നോമാന്‍ കലക്കീട്ടോ....
:)
മോനേ ആളുകൂടാനാ നീലച്ചിത്രമെന്നു പറഞ്ഞെ.. നിന്റെ സൂത്രം കൊള്ളാം..
മഞ്ഞ് കൊണ്ടുള്ള കൈ ഉള്ള സ്നോ മാനെ ആദ്യമായി കാണുവാ. അതിനെ എനിക്കിഷ്ടായി. ഒരെണ്ണം എനിക്കുണ്ടാക്കിത്തരുവോ?
ആദ്യത്തെ രണ്ടും കണ്ടിട്ട് ഒരു കുന്തവും മനസ്സിലായില്ല. കുത്തനെ താഴോട്ട് എടുക്കുന്നതല്ലാതെ മറ്റൊരു ആങ്കിളും കിട്ടിയില്ലേ?
ചാത്തനേറ്: എനിക്കും ഒരു സ്നോമാനെ ഉണ്ടാക്കിത്തരുവോ? കാണാന്‍ ശ്രീജിത്തിനെപ്പോലെ തന്നെ വേണം. അവനോട് മോഡലായിരിക്കാന്‍ പറ. [അത്രെം നേരം ബാക്കിയുള്ളവര്‍ക്ക് സ്വൈര്യമായിട്ടിരിക്കാലോ.]
ശ്രീ. :) കണ്ണൂരാന്‍സേ.. ഇതെല്ലാം ഒരു ട്രിക്കല്ലേ..;) ശ്രീജീ, ഒരു ഇന്ത്യന്‍ സ്നോമാനായിരുന്നു അത്. പാലത്തില്‍ നിന്നും എടുത്ത പടമായിരുന്നു. ക്യാമറാമാനും കൂടെ ചാടേണ്ടിവരും വേറെ ആങ്കിള്‍ കിട്ടാന്‍ :) , ചാത്താ അതാണു ഞാനും ചിന്തിച്ചത്.. പക്ഷേ ഇവന്‍ വിരിച്ചെടുത്ത് കിടക്കില്ലല്ലോ.. മിനിയാപൊളിസിലെ മഞ്ഞില്‍ ഓടിക്കളിക്കളിയല്ലേ.. സ്കീയിംഗും സ്കേറ്റിംഗുമായി.. :)
നീലച്ചിത്രം..!!!
നമ്മട ആളാല്ലെ..;)
കലക്കീട്ടാാാാ
ഐസും വെള്ളവും നീലച്ചിത്രവും....ഒരുപാട് പ്രതീക്ഷയോടെയാ ഓടി ഇത്രടം വരെ എത്തിയത്....പറ്റിച്ചു കളഞ്ഞല്ലോ.....
ശ്രീലാല്‍...
മനോഹരമായിരിക്കുന്നു എല്ലാ ചിത്രങ്ങളും
നന്‍മകള്‍ നേരുന്നു
നീലച്ചിത്രവും, വെള്ളച്ചിത്രവും, സ്നോമാനും ഒക്കെ ഇഷ്ടമായി. ശരിക്കൊന്ന് മഞ്ഞ് വീണിട്ടുവേണം ഞങ്ങള്‍ക്കും ഒരു സ്നോമാനെ ഉണ്ടാക്കാന്‍.
അതു കലക്കി.
ആ തലക്കെട്ടിന്റെ ഒരു പവറേ...
വാല്‍മീമി പറഞ്ഞത് കാര്യം...
പടങ്ങള്‍ കൊള്ളാം..
നീലച്ചിത്രം കാണാന്‍ ഓടി വന്നതായിരുന്നു ഞാന്‍ :-(. പറ്റിച്ചു അല്ലേ :-)
ദുഷ്ട .... പറ്റിച്ചു അല്ലെ ..... എന്താ ആ തലകെട്ടിന്റെ ഒരു പവര്‍ .
ശ്രീലാലേ..ചിത്രങ്ങള്‍ കൊള്ളാട്ടോ. സ്നോമാനും കലക്കന്‍
ആഹാ, നല്ല പടങ്ങള്‍. സ്നോമാനെ ആണ് ഇഷ്ടപ്പെട്ടത്.
ഹോ..ഐസ്സും വെള്ളവും പിന്നെ നീലയും എന്നൊക്കെ കേട്ടപ്പോള്‍ ചുമ്മ മോഹിച്ചു... എന്നാലും നല്ല മൂന്ന് ചിത്രങ്ങള്‍ കണ്ടത് കൊണ്ട് നഷ്ടമില്ല.. :)
ഐസ് ചിത്രങ്ങള്‍ കലക്കീട്ടുണ്ട്.
ശ്രീലാല്‍,
തലക്കെട്ടും, പടങ്ങളും കലക്കന്‍.
(തലക്കെട്ടിനാണ് മുന്‍തൂക്കം. സംശ്യല്യാ..)
:)
രണ്ടാമത്തെ ചിത്രം എനിക്ക് ബോധിച്ചു .നന്ദി ശ്രീലാല്‍
ഹാവൂ.. നല്ല ഫോട്ടോസ്...ഇപ്പൊതന്നെ കിക്കായി ഇനിയിപ്പൊ ഐസിടാതെ കഴിക്കാം..ഹിഹി..
ശ്രീലാലേ,
"നീലച്ചിത്രവും"? ഐസും വെള്ളവും മനോഹരമായിരിക്കുന്നു!
ഇത്രടം വരെ വന്നതിനും മിണ്ടിയതിനും എല്ലാവര്‍ക്കും നന്ദി :)
മഷേ നല്ല രസമുണ്ട് വായിക്കാന്‍
Post a Comment