എനിക്കു പച്ചനിറം കാണണം.
ഇവിടെ എങ്ങും വെള്ള നിറം മാത്രമേ ഉള്ളൂ. വഴികളും തെരുവുകളും വീടുകളും എല്ലാം മഞ്ഞു പുതച്ച് മരവിച്ചങ്ങനെ നില്‍ക്കുകയാണ്. മരങ്ങളെല്ലാം ഇലപൊഴിച്ച്, പെയ്യുന്ന മഞ്ഞുമുഴുവന്‍ കൊണ്ടങ്ങനെ നില്‍ക്കുന്നു. തെരുവുകളില്‍ കമ്പിളിക്കുപ്പായങ്ങളും ധരിച്ച് കൂനിക്കൂനി നടക്കുന്ന കുറച്ചാളുകള്‍ മാത്രം. ഏഴര മണിക്കുമാത്രം ഉദിക്കുന്ന സൂര്യന്‍ വൈകുന്നേരം നാലു നാലരയോടേ അസ്തമിക്കുകയും ചെയ്യുന്നു. ഞാനാകട്ടെ താമസസ്ഥലത്തുനിന്നും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകള്‍ മാത്രം. അവധി ദിവസങ്ങളിലും മുറിയില്‍ത്തന്നെ. പൂജ്യം ഡിഗ്രിയിലും താഴെ പൊള്ളുന്ന ഈ തണുപ്പില്‍ എങ്ങോട്ടു പോകാന്‍? മടുപ്പും മടിയും പിടിച്ച് മഞ്ഞുപെയ്യുന്നതും നോക്കി ഇങ്ങനെ ഇരിക്കുന്നു ഞാന്‍. മഞ്ഞിന്റെ ഈ വെള്ള നിറം മനസ്സിനെ മടുപ്പിക്കുന്നു ഇപ്പോള്‍. എനിക്ക് പച്ചനിറം കാണണം !! എന്തു ചെയ്യും ? ഏറ്റവും നല്ല പച്ച, ഏറ്റവും അടുത്ത് ഉള്ളതും തുളസിയുടെ അടുത്തു തന്നെ.. പച്ച നിറം മനസ്സുനിറയെ കാണാം അവിടെ ചെന്നാല്‍. പക്ഷേ, അവിടുത്തെ പച്ചയ്ക്ക് നിറം മാത്രമല്ല, ജീവനും ആത്മാവും ഉണ്ട്. അതാണെന്റെ പ്രശ്നവും! ആ ചിത്രങ്ങളുടെ ജീവനും ആത്മാവും ഒക്കെക്കൂടി കയറി വന്ന് സംസാരിക്കാനും തുടങ്ങും, എന്റെ ടെന്‍ഷനും കൂടും. ഗൃഹാതുരത ഒരു ഭൂതത്തെപ്പോലെ എന്നെ പിടികൂടും. അതുകൊണ്ട് അങ്ങോട്ടു പോയില്ല. എന്റെ കമ്പ്യൂട്ടറില്‍ തന്നെ ഒന്നു മുങ്ങിത്തപ്പിയപ്പോള്‍ ദാ കിടക്കുന്നു കുറച്ചു പച്ച !! ഒന്നര വര്‍ഷം മുന്‍പ് ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ പോയ വഴി ട്രെയിനില്‍ വെച്ച് എടുത്ത ചില ചിത്രങ്ങള്‍. നിങ്ങളുമായും പങ്കുവെക്കാം എന്നു തോന്നി. തല്‍ക്കാലം ഞാന്‍ ഈ പച്ച വെച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ!!
34 comments:
തല്‍ക്കാലം ഞാന്‍ ഈ പച്ച വെച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ!!
മനസ്സെന്നും പച്ചയല്ലെ.. അതുകൊണ്ട് തന്നെ മഞ്ഞു വീണുറഞ്ഞാലും, വെയിലേറ്റ് കരിഞ്ഞാലും ആ പച്ചക്ക് മാറ്റമൊന്നുമുണ്ടാവില്ലല്ലൊ... നല്ല പടംസ്..
പച്ച..പച്ച പച്ച...അവസാനത്തെ പറ്റം കണ്ടപ്പൊ മുന്നോട്ട് ഓടണമാതിരി തോന്നി....യ്യ്യ്യോ എന്നെ പ്പിടി....;;))
മനസ്സ് എന്നും ഹരിതാഭമായ് നിലനില്‍ക്കട്ടെ.
:)
hridayaabhamee haritha mridula bhaavangal
കുളിര്‍മ്മയുള്ള ചിത്രങ്ങള്‍
ആശംസകള്‍
ശ്രീ.. ഇന്നാണ് ഈ ബ്ലോഗിലെ ഫോട്ടോകളെല്ലാമിരുന്ന് വിശദമായിക്കാണുന്നത്. ഏത് ക്യാമറയാണുപയോഗിക്കുന്നത്? ചെമ്പരത്തി മൊട്ടിന്‍റെ മാക്രോമോഡ്സും അതുപോലെ ഉള്ള കുറെ ഫോട്ടോകളും നന്നായിട്ടുണ്ട്. ഞാനും ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടലില്‍ നിന്നാണ് തുടങ്ങിയത്.. എന്‍റെ ആദ്യത്തെ ഫോട്ടോ ശ്രദ്ധിച്ചു കാണുമല്ലൊ.......
ഓ.ടോ. : സോണി, നിക്കോണ്‍, കാനണ്‍ ഇതിലേതാ നല്ലത് - താങ്കളുടെ അഭിപ്രായത്തില്‍? ഒരു നല്ല മോഡല്‍ തിരഞ്ഞു നടക്കുവാണ് ഞാന്‍.
കണ്ടൊ കണ്ടൊ പ്രകൃതിയുടെ സൌന്ദര്യം നയിസ് മാഷെ
എന്നാ പിന്നെ ഹരിതകം നിറഞ്ഞ ഒരു ആശംസകള്‍.!!
ഹരിതമനോഹരം. പച്ചനിറം കണ്ടോളൂ..
:)
ഇവിടെയുമുണ്ട് ഹരിതകം.
നല്ല പടങ്ങള്‍..ഈ പച്ചവെച്ച് ശരിക്കും അഡ്‌ജസ്റ്റ് ചെയ്തൂട്ടോ...
നീയായൊരുക്കി
നിനക്കായി
തീര്‍ത്തൊരീ
പച്ച കാഴ്ച്കക്കെനി
ക്കേകാനില്ലൊരു
പാഴ്വാക്കും,
എങ്കിലും
നന്ദി ചൊല്ലാതെ
പോവുകില്‍
ഞാനാരു?
നിന്ദക്കുദാഹരിക്കാ-
നൊരുടലൊ?
ഇല്ല ഞാനാവില്ല,
ഒരിക്കലുമപ്രകാരം.
ഉരചെയ്തിടാമധികം
നീട്ടാതെയുമല്‍പ്പ-
മൊട്ടുമൊളിക്കാതെയും.
നീ കാട്ടിതന്ന വഴിയേറി
ചെന്നെത്തി ഞാനാ
തുളസി കതിരിന്‍
ഹ്രുദ്യ നൈര്‍മല്യമിയലും
ഭൂതകാലകുളിരിനു
ചിറകേകുമാ ജാലകത്തില്‍.
കണ്ടതു എന്തിഹ! പറയുവാന്‍
ഞാനെളുതല്ല!കണ്ണിനു
കൌതുകകാഴ്ചതന്‍ പൂരം!
കരളിലോ ഗ്രുഹാദുര
കനവിന്റെ ഗീതം.
ചൊല്ല്ലാതിരിക്കുവതെങ്ങിനെ
നന്ദി ഞാന്‍
ആ വഴി ചൂണ്ടി
പറഞ്ഞ നിന്‍ വാക്കിനു.?
"ലാലൂ കോലൂ കൊപ്പര മാട്ടീ
കള്ളനെപ്പേടിച്ച് കപ്പേമ്മ്ക്കേറി
കപ്പ പൊട്ടി കെരന്റില് വീണു
മിന്നാമ്മിനിങ്ങ ബെളിച്ചം കാട്ടി
പേക്രോം തവള ഉന്തിക്കേറ്റി"
ഞാന്‍ പച്ച പിടിച്ചേ...ഹിഹി
പച്ചൈ നിറമേ പച്ചൈ നിറമേ ...
നല്ല ചിത്രങള്‍
നല്ല പച്ചപ്പ്. പച്ച പടങ്ങള്‍ ബ്ലോഗില്‍ നിരോധിക്കണം. അല്ലെങ്കില്‍ എനിക്ക് നാട്ടില്‍ പോകാന്‍ തോന്നും.
പച്ച കണ്ട എല്ലാവര്‍ക്കും നന്ദി. കണ്ണൂരാന്‍,കൂട്ടൂ,ശ്രീ, മനൂ,ക്രിസ്‌വിന്‍,അനൂ, സജീ,പൈങ്ങോടന്‍,രാജേഷേ,പ്രിയാ :) കൃഷ്, പച്ചയുടെ മറ്റു പോസ്റ്റുകളിലേക്ക് വഴികാണിച്ചു തന്നതിനു നന്ദി. രാജേട്ടാ, കവിതക്കമന്റുകള്‍ അത്ഭുതത്തോടെ വായിക്കുന്നു.. നന്ദി.
ശ്രീലാല്‍,
ചിത്രങ്ങള്‍ വളരെ മനോഹരം..
പച്ചയുടെ പല വ്യതിയാനങ്ങളും ഇതിലുണ്ട്..
കന്നട നാടും ഈ കാര്യത്തില്‍ മോശമല്ല..ഗ്രാമങ്ങള്‍ കേരളത്തിലേതു പോലെ ഭംഗിയുള്ളവയാണ് ..
ബാംഗളൂരിനടുത്തുള്ള നന്തി ഹില്‍സ് ഒരു ഉദാഹരണം..
ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്..
സ്നേഹപൂര്‍വ്വം
ഗോപന്‍
ശ്രീലാലേ...
പച്ച ..ഹാ പച്ച
കണ്ണിന് ലഹരിയായി ഒരു പച്ച
എനിക്കും കാണാന്‍ കൊതിയായി ഈ പച്ച
പക്ഷേ ഒരു ദുഃഖം മനസ്സില്‍
ഇന്ന് ഈ പച്ചകള്‍ നശിച്ച് കൊണ്ടിരിക്കുന്നു എന്നോര്‍ക്കുബോല്‍
നല്ല പോസ്റ്റിന് നല്ല ചിത്രങ്ങള്‍ക്ക് അഭിനന്ദനങ്ങല്‍
നന്‍മകള്‍ നേരുന്നു
നല്ല പടങ്ങള്‍..
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.
മരവിച്ച മഞ്ഞ്.....
പുഞ്ചിരിക്കാന്‍ പോലും
മറന്ന് മനുഷ്യകോലങ്ങള്‍..
നാട് വിട്ടുപോയ പറവകള്‍
ഇലകള്‍ കൊഴിഞ്ഞ മരങ്ങള്‍
നോക്കെത്താ ദൂരത്തോളം
മഞ്ഞ് കൂനകളെ നോക്കി
ഇനിയും മാസങ്ങള്‍ തള്ളണം
* ഞാനുമീ ഹിമഗണങ്ങള്‍ തീര്‍ത്ത
കാരാഗൃഹത്തില്‍ തേങ്ങുന്നു*
നല്ല ചിത്രങ്ങള്‍ .. ...
കലക്കീനപ്പാ ....ഇങ്ങള് എങ്ങനെയാ തീബണ്ടീന്ന് ഇതെല്ലം എട്‌തത് ?
പിന്ന, ആ ലാസ്റ്റ് ഫോട്ടൂണ്ടല്ലാ, അങ്ങനെ എട്ക്കാന്‍ ക്യാമറ എങ്ങനെയാ സെറ്റ് ചെയ്യണ്ടത് ?
hi,
where r u now...bangalore or kerala...
meen vappu mathiyakkio....
ശ്രീലാല്‍..
പച്ച മനസ്സു...
എന്നെന്നും..
പച്ചയായി....
വയ്ക്കു..
സ്നേഹമുള്ള..
ചേച്ചി.
പച്ച പച്ച.
എനിക്കിപ്പം നാട്ടീപ്പോണം.
സൂപ്പര്‍ ചിത്രങ്ങള്‍..........
എങ്ങും പച്ച നിറഞ്ഞ ചിത്രങ്ങള്‍
പച്ച കണ്ട എല്ലാവര്‍ക്കും നന്ദി. :)ഗോപന്‍ജീ, - ശരിയാണ്- നന്ദി ഹില്‍സ് നല്ല ഒരു സ്ഥല്ലമാണ്. മന്‍സൂ,കൊച്ചേ,നാടാ,(ആ ഫോട്ടോ എടുക്കാന്‍ വലിയ പണിയൊന്നും ഇല്ലെന്നേ. ട്രെയിനില്‍ പോകുമ്പോള്‍ വെറുതേ ക്യാമറ പുറത്തേക്ക് തുറന്നു പിടിച്ച് ഒറ്റ ക്ലിക്ക്. - ഒറ്റ കണ്ടീഷന്‍ മാത്രം - കണ്ണടച്ചു വേണം ചെയ്യാന്‍.. :) ), ഹഗ് തന്നവനേ ;) മാണിക്യാ,ഗൌരീ,ശ്രീദേവിച്ചേച്ചീ,നിരക്ഷരാ, ഹരിശ്രീ... എല്ലാവര്‍ക്കും നന്ദി.
ഇതു വളരെ മനോഹരമാമായിരിക്കുന്നല്ലോ!
ഈ പച്ചകള്‍ ഇന്നെന്നെ സ്വപ്നം കാണിക്കട്ടെ.
ഒന്നു കണ്ണടച്ച് തുറക്കുമ്പോഴേക്കും മരങ്ങളെല്ലാം അടക്കിപിടിച്ചിരിക്കുന്ന പച്ച പൊട്ടിമുളക്കില്ലേ?അത് വരെ ഈ വെള്ള നിന്നോട്ടേന്ന്.
ഇതെന്‍റ്റെ നാട് , എന്‍റ്റെ മാത്രം :)
ശ്രീലാലിന്റെ ഹരിതഭംഗിയോടുള്ള പ്രണയം, എന്റെ മനസ്സില്‍ ഒരു ഗാനത്തിന്റെ മുള പൊട്ടാന്‍പ്രേരകമാകുന്നു...
കേരളത്തിന്റെ ഹരിതഭംഗിയെക്കുറിച്ച് ഒരു ഗാനം എഴുതണം ഇനി......
ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)
ചിത്രങള്‍ നന്നായി.പിന്നെ ബ്ളൊഗില്‍ വന്ന് നല്ല വാക്കുകള്‍ തന്നതിന്
നന്ദി.
പച്ച ,അവസാനത്തേത് :)
നല്ല ചിത്രങ്ങള്‍....
ഞാനും തല്‍ക്കാലം ഈ പച്ച വച്ച് അഡ്ജസ്റ്റ് ചെയ്യാമ്പോവാ.... :)
Post a Comment