(c) Sreelal Photography . Powered by Blogger.

Monday, December 29, 2008

ഐസക്

Sunday, December 21, 2008

വിട പറയും മുന്‍പേ..

Monday, December 15, 2008

ഒരേ ആകാശം ഒരേ ഭൂമി.

Tuesday, December 9, 2008

രണ്ട് കൊച്ചന്മാർ






Tuesday, December 2, 2008

പിള്ളേരുകുളി




Tuesday, November 25, 2008

എന്റെ ആകാശം




Wednesday, November 19, 2008

കളിക്കൂട്ടുകാര്‍

വായനശാലക്കണ്ടത്തിലെ വെള്ളം വറ്റി. ചളിയും ഉണങ്ങി. എന്ത് കാര്യം ? കളിക്കാനൊരുത്തനും ഇല്ല. നമ്മളെല്ലാരും കണ്ടത്തിലെ ചളി ഉണങ്ങാന്‍ കാത്ത് നിന്നിരുന്നു മുന്‍പെല്ലാം. ആദ്യാദ്യം ചൊറിഞ്ഞിട്ട് നില്‍ക്കാനാവില്ല കളി തുടങ്ങിയാല്‍. ബോള് അടിച്ചാല്‍ പോവില്ല, പുല്ല് നിറഞ്ഞ കണ്ടത്തില്. പിന്നെ മഴക്കാലം വരുന്നതുവരെ എല്ലാ ദിവസവും കളിതന്നെ. മഴ വന്നാല്‍പ്പിന്നെ മഴ നിറഞ്ഞ കണ്ടത്തിലാവും കളി, പിന്നെ വായനശാലയുടെ ഇറയത്ത് നിന്നും വെറുതേ മുട്ടിക്കളിക്കും. അതും കഴിഞ്ഞ്, മലവെള്ളം കയറി ഇറങ്ങിയ ചളിയിലാവും കളി.

ഇപ്പൊ നാട്ടില്‍ പിള്ളറേ ഇല്ല. എല്ലാം നാട് വിട്ടു. ബാംഗ്ലൂരും, ബോംബെയും ഗള്‍ഫും.. ഇപ്പൊ വലുതായ ഒന്നിനും കളിയ്ക്കാനും താല്പര്യം ഇല്ല. ( മൊബൈലാണ് എല്ലെണ്ണത്തിന്റെയും ഏറ്റവും വലിയ ചങ്ങാതിമാര്‍ ഇപ്പോള്‍ )

എങ്കിലും ഇപ്പൊഴും നാട്ടിലെപ്പൊഴെങ്കിലും കുറച്ചെണ്ണം ഒന്നിച്ചു കൂടിയാല്‍, കാലിന് തനിയേ തരിപ്പിളകും.. :)രണ്ട് ചെരിപ്പെടുത്ത് പോസ്റ്റാക്കി വെച്ച് ഉള്ള ആളെക്കൂട്ടി മുട്ടിത്തുടങ്ങും...


Thursday, November 13, 2008

അക്കരെക്കാഴ്ചകള്‍

Tuesday, November 11, 2008

സൌപര്‍ണ്ണിക

Monday, November 10, 2008

അക്കരെ നിന്നൊരു മാരന്‍

Monday, November 3, 2008

നിറങ്ങളുടെ നിറങ്ങള്‍

ഈ ചുവന്ന ഇലകളുടെ നിറമെന്ത് ?




ഇന്ന് രാവിലെത്തന്നെ വെളുത്ത ഇലകളെക്കാണിച്ച് നീലയെന്ന് പറഞ്ഞ് പ്‌രാന്താക്കിയ ദസ്തക്കിറിന്, ആ ചിത്രം തന്ന ഉണര്‍വ്വിന്, ആ ഇലകളുടെ നൂലുപോലുള്ള ഞരമ്പുകള്‍ക്ക് ...

Thursday, October 30, 2008

ഒറ്റയ്ക്ക്..


“ഒറ്റക്ക് കളിക്കാന്‍ ഒരു രസോല്ല. ദേവൂട്ടനും കിത്ത്വേച്ചിയും എല്ലം എനിയെപ്പാ വെര്വാ ലാലുആപ്പാ ?..."






Wednesday, October 29, 2008

രണ്ട് ദീപാവലിക്കാഴ്ചകള്‍




Tuesday, October 28, 2008

പുഴയെത്തൊടാൻ..

ഈ വഴി താഴോട്ട് ഇറങ്ങാം, തൊട്ട് നനയാം

കല്ലുംകടോത്തേക്കുള്ള കീച്ചൽ.

Wednesday, October 22, 2008

ചിരിക്കുന്ന വില്ലന്മാർ

നാലാമത്തെ വില്ലൻ അവിടെ മലക്കം മറിഞ്ഞു വീണു. അതിന്റെ ഒരു സന്തോഷം നോക്കണേ..

Monday, October 20, 2008

കുഞ്ഞമ്പ്വാട്ടന്‍

പുഴയില്‍ പെയ്യുന്നത് മഴ.
പുഴയ്ക്കക്കരെ കാട് വയക്കുന്നത് കുഞ്ഞമ്പ്വാട്ടന്‍.


Monday, October 13, 2008

പുയ്യാപ്ല

ആരുടെ പുയ്യാപ്ല എന്നൊന്നും അറിയില്ല, പക്ഷേ അങ്ങനെയാണ് ഞാൻ ചെറുപ്പത്തിലേ കേട്ടതും വിളിക്കുന്നതും. ശരിക്കും പറഞ്ഞാൽ ‘പിയ്യാപ്ല’.
ഒരു മൂളിപ്പാട്ടും പാടി, ബീഡിയും വലിച്ച് വയലിന്റെ കരയിലും പുഴക്കരയിലും ഒക്കെ കാണാം പുയ്യാപ്ലയെ.

ഇടയ്ക്കെല്ലാം ഈ കല്ലുംകടോത്തും കാണാം. പിന്നെ എങ്ങോട്ടോ നടന്ന് പോകുന്നതും.

Friday, October 10, 2008

മഴ തിരിച്ചുതരുന്ന ഇടവഴികൾ



എല്ലാ വർഷവും മഴക്കാലം തുടങ്ങിയാൽ മലവെള്ളം കയറി
പുഴക്കരയിലെ ഈ ഇടവഴി മൂടും. ചെളിയും മുള്ളും കാടും കയറി നിറയും.



ഒടുവിൽ മഴക്കാലം കഴിഞ്ഞ് പോകുമ്പോൾ മഴ ഞങ്ങളുടെ വഴി എന്നും തിരിച്ചു തരും.



Tuesday, September 23, 2008

തിമിര്‍പ്പ്


ചിതറിത്തെറിച്ച് തിമിര്‍ത്തങ്ങനെ....

Friday, September 19, 2008

ചിതറിയ മഴമുത്തുകള്‍



ഒരു പ്ലാവിലയും ചിതറിയ കുറേ മഴമുത്തുകളും.

Wednesday, September 17, 2008

നേരം ഇരുടായി


“നേരം ഇരുടായി. വീട്ട്‌ലേക്ക് പോവാംന്ന് തോന്ന്ന്നു..”


“അതെ, പോയിക്കളയാന്ന് തോന്ന്ന്നെടാ...”


Monday, September 15, 2008

ചക്കയപ്പം ഉണ്ടാക്കുന്നതെങ്ങനെ ?


ഇങ്ങനെയാണ് ചക്കയപ്പം ഉണ്ടാക്കുന്നത്.


മനസ്സിലായല്ലോ ? :)

Tuesday, August 26, 2008

കഥ കേട്ട് കേട്ട്.....


“ഇദ് പേദത്തിന്റെ വീടാ ദേബൂട്ടാ ?“ ചെറിയോന്‍ പാര്‍ത്തിവ് ചോദിച്ചു.
“പിന്നാ ? ഉച്ചക്ക് പേദം ഒറങ്ങ്ന്ന്യാന്ന്” വെല്ല്യോന്‍ ദേവൂട്ടന്‍ പറഞ്ഞുകൊടുത്തു...


പഴയ വീട്ടിലേക്ക് പേടിയോടെയാണ് രണ്ടാളും വന്നത്.
പിന്നെപ്പിന്നെ പേടിയെല്ലാം പോയി. രണ്ടുപേരും കഥകള്‍ പറയാന്‍ തുടങ്ങി...
ഭൂതവും പ്രേതവും തന്നെ വിഷയം.. ..


“അന്നരം ഈ പേദം നമ്മള ഒന്നും ചെയ്യൂലാ ?”

“എന്നിറ്റില്ലേ, അവസാനം പേദം ഒരു വെര്ത്തങ്ങ് വന്നു.....”
“യെന്റമ്മേ....ശ്ശ്.........”

Wednesday, August 13, 2008

അടുക്കളപ്പുറത്തെ കൃഷ്ണകിരീടങ്ങള്‍.

കടോത്തെ നാരണാട്ടന്റെ പീടിയയുടെ അടുക്കളപ്പുറത്തു പൂത്തുനില്‍ക്കുന്ന കൃഷ്ണകിരീടങ്ങള്‍.

തുളസിയുടെ ഈ ചിത്രം കണ്ടതിന്റെ ത്രില്‍ !
അദ്ദന്നെ :)

Monday, August 11, 2008

കള്ളക്കരച്ചില്‍


എന്തടാ...
വെറുതേ ഒരു ഞെട്ടിക്കല്‍ ...
തുടങ്ങി ഒരു കള്ളക്കരച്ചില്‍ ...


പിന്നെയൊരു കുശുമ്പ്..
“ബാണ്ട... അന്നോട് മ്ണ്ടണ്ട...“


പിന്നെയൊരു ചിരി...
പിന്നെ
ലാലു മാമാന്ന് ഒരു വിളി.. :)

Saturday, August 9, 2008

കുറച്ചു ഭാഗ്യവാന്മാര്‍ കൂടി പിടിയില്‍ ..

മഴയ്ക്ക് ശേഷം അപ്പറോം ഇപ്പറോം ഒന്ന് നോക്കിയപ്പോ കണ്ട കുറച്ച് ഭാഗ്യവാന്മാരുടെ ചിത്രങ്ങള്‍ കൂടി ..






Wednesday, August 6, 2008

തൊട്ടാവാടീ നിന്നേ...


“തൊട്ടാവാടീ നിന്നേ...
തൊട്ടാവാടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ....
താലോലം നിന്‍ കവിളില്‍ ഞാനൊന്ന് തൊട്ടോട്ടേ....“



“ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..“
ആരണ്യകം(1988)
ഒ.എന്‍.വി - രഘുനാഥ് സേത്ത് - ചിത്ര.

Thursday, July 31, 2008

മഴ കണ്ട്.. പുഴ കണ്ട്....


സ്കൂളില്ലാത്ത ദിവസങ്ങളൊക്കെ ഇങ്ങനെത്തന്നെ.
മഴയോടൊപ്പം, പുഴയോടൊപ്പം..




“കൊത്ത്ണ്ട്... അനങ്ങല്ല......”


Tuesday, July 29, 2008

ഒരു തുള്ളി മഴ


ഒരു തുള്ളി മഴ പെയ്തൊഴിയും മുന്‍പേ...




നനഞ്ഞു മതിയാവാത്ത ഓടിന്റെ കണ്ണീരുമാവാം..

Friday, July 25, 2008

ഇരട്ടാസ്...

കണ്ടത്തിലെ നട്ടിയില്‍ ഇന്നാളൊരിക്ക കണ്ടത്..

Monday, July 21, 2008

ഭാഗ്യവാന്മാര്‍

ആകെ പെയ്തത് ഇത്തിരി മഴ. അത് മുഴുവന്‍ ഇങ്ങനെ നനഞ്ഞ്.. നനഞ്ഞ് കുളിര്‍ത്ത് നില്‍ക്കാന്‍ പറ്റിയ ഇവരെ ഭാഗ്യവാന്മാര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍..?


Saturday, July 19, 2008

അവധി ദിവസം..


വയല്‍ വരമ്പിലൂടെ, ഇടവഴികളിലൂടെ, പുഴക്കരയിലൂടെ, മഴപെയ്ത് കുളിര്‍ത്തുനില്‍ക്കുന്ന വഴികളിലൂടെയെല്ലാം സൈക്കിളില്‍ ഒരു കറക്കം.



Wednesday, July 16, 2008

ഒറ്റ

ഒറ്റയ്ക്കാണ് ഞാന്‍,
ആളൊഴിഞ്ഞ തറവാട്ടിലെ ചായ്പ്പിലേക്ക് അരിച്ചെത്തുന്ന പകല്‍ വെളിച്ചവും രാത്രിയില്‍ പൊട്ടിയ ഓടിന്നിടയിലൂടെ ഇറ്റുവീണ മഴയുടെ തണുപ്പും മാത്രം കൂട്ട്.
മണ്ണിലും മഴയിലും അലിയാനാവതെ ജീവന്റെ തടവറയില്‍ ഒറ്റയ്ക്കാണു ഞാന്‍..



Monday, July 14, 2008

തിളച്ചു തൂവുന്ന വെയില്‍

ആളൊഴിഞ്ഞ വീടിന്റെ അടുക്കളയില്‍ വെയില്‍ മുടങ്ങാതെ എന്നും വരും.
വന്ന് നിറയും, നിറഞ്ഞ് തിളച്ച് തൂവും.


Monday, July 7, 2008

പരീഷയ്ക്ക് പഠിക്കുവാണോ ..?

ഹോ, എന്താ ഒരു വായന ! അപ്പൂപ്പനെന്താ പരീഷയ്ക്ക് പഠിക്കുവാണോ ?


പൂയിത്തോണി

ഞങ്ങള്‍ മണല്‍ വാരുന്നില്ല.. ഒരു തോണി പൂയി.. അത്രയേ ഉള്ളൂ...



Wednesday, July 2, 2008

ഒന്ന് പെയ്യെന്റെ മഴേ.....



നനച്ച് പോകാതെ ഒന്ന് തകര്‍ത്ത് പെയ്യ്....
പെയ്ത് സ്നേഹിക്ക്...




Tuesday, July 1, 2008

പുഴയോരത്തില്‍ പൂത്തോണിയെത്തി..

എത്ര വര്‍ഷങ്ങളായി നമ്മള്‍ “പുഴയോരത്തില്‍ പൂത്തോണി എത്തീലാ...” എന്ന പാട്ട് കേട്ട് കാത്തിരിക്കുന്നു? അങ്ങനെ കാത്തു കാത്തിരുന്ന് ഒരുനാള്‍ രാവിലെ എന്റെ വീട്ടിന്റെ മുന്നിലെ പുഴയില്‍ പൂത്തോണി എത്തി. വെറും പുഴയില്‍ അല്ല -“മാണിക്യനാഗം വാഴും കടവില്‍ , മാരിവില്ലോടം നീന്തും പുഴയില്‍ " എന്നാണ് ഒ എന്‍ വി പാടിയത്. വട്ടത്തോണി എവിടെക്കണ്ടാലും മനസ്സില്‍ ഓടി വരുന്നത് ആ പാട്ടുതന്നെ. ഒപ്പം തന്നെ സില്‍ക്ക് സ്മിതയും.



ഒന്നല്ല രണ്ട് വട്ടത്തോണികളാണ് വന്നത്. ഓരോന്നിലും ഓരോ കുടുംബങ്ങള്‍ തന്നെ. വട്ടത്തോണി അവരുടെ കുടുംബവാഹനം തന്നെയാണ്. മീ‍നെന്താന്ന് വിളിച്ചു ചോദിച്ചപ്പോള്‍ “പരലേ ഉള്ളൂ..“ എന്ന് മറുപടി.



കാഴ്‌ചയില്‍ നവദമ്പതികളെപ്പോലെ തോന്നിച്ച ഇവര്‍ ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ എന്തോ പറഞ്ഞു ചിരിച്ചു.

“....ആരാനും കണ്ടോ... ദൂരെയെന്‍ പൂത്തോണി... “
അഥര്‍വ്വം(1989)
ഇളയരാജ - ഒ എന്‍ വി കുറുപ്പ് - ചിത്ര

Friday, June 20, 2008

ആത്മാവിന്റെ സാന്നിധ്യം.

കണ്ടാലും തൊട്ടുനോക്കിയാലും ഒന്നും നമുക്ക് അറിയാന്‍ പറ്റില്ല മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ ആത്മാവിന്റെ സാന്നിധ്യം, സ്പന്ദനം.

കിലോമീ‍റ്ററുകളോളം പരന്നു കിടന്നിരുന്ന ഒരു കാടിന്റെ സെമിത്തേരിയില്‍ നിന്ന് ..

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP