(c) Sreelal Photography . Powered by Blogger.

Friday, October 10, 2008

മഴ തിരിച്ചുതരുന്ന ഇടവഴികൾഎല്ലാ വർഷവും മഴക്കാലം തുടങ്ങിയാൽ മലവെള്ളം കയറി
പുഴക്കരയിലെ ഈ ഇടവഴി മൂടും. ചെളിയും മുള്ളും കാടും കയറി നിറയും.ഒടുവിൽ മഴക്കാലം കഴിഞ്ഞ് പോകുമ്പോൾ മഴ ഞങ്ങളുടെ വഴി എന്നും തിരിച്ചു തരും.31 comments:

ശ്രീലാല്‍ October 10, 2008 at 3:22 PM  

മഴ തിരിച്ചുതരുന്ന ഇടവഴികൾ.

ശ്രീനാഥ്‌ | അഹം October 10, 2008 at 3:46 PM  

അന്നെ സമ്മതിച്ചിരിക്ക്‌ണ്‌ പഹയാ...

:) (jus kiddin)

കിടിലോല്‍ക്കിടിലം!

ലാലേ, എന്തുകൊണ്ടാ exif ഡീറ്റെയില്‍സും, എടുത്ത സമയവും, കാലാവസ്ഥയും മറ്റും കൂടി പറഞ്ഞു തന്നു കൂടാ?

മറ്റ്‌ പടം പിടുത്തക്കാര്‍ക്കതൊരു സഹായമല്ലേ...

നാടന്‍ October 10, 2008 at 6:32 PM  

Nice...

Sands | കരിങ്കല്ല് October 10, 2008 at 6:40 PM  

ആ സൈക്കിളില്‍ പോകുന്ന ഗഡിയാണോ മഴ? ... തിരിച്ചു വരുന്ന പോട്ടവും കാണിക്കണേ!

കളി പോട്ടെ... കാര്യം : ചിത്രം നന്നായി :)

പൈങ്ങോടന്‍ October 10, 2008 at 9:11 PM  

ഈ സൈക്കിളുംകൊണ്ട് മീന്‍ വേടിക്കാന്‍ പോയതുകൊണ്ടാ കുറച്ചു നാളായി കാണാതിരുന്നതല്ലേ :)
ബ്ലോഗൊക്കെ ഒന്നു റിപ്പയര്‍ചെയ്തിട്ടുണ്ടല്ലോ.ഉം..ഈ ഇടവഴിതന്നെയാണോ ഇന്നാളത്തെപോസ്റ്റിലും കണ്ടത് ?

Sekhar October 10, 2008 at 10:57 PM  

Beautiful and well said :)

Satheesh Haripad October 11, 2008 at 1:56 AM  

പറയാതിരിക്കാന്‍ പറ്റില്ല; ലാല്‍ വീണ്ടും തകര്‍ത്തു.

ഈ ഫോട്ടോ കണ്ടുകഴിഞ്ഞപ്പോള്‍ ഇപ്പോള്‍ തന്നെ നാട്ടില്‍ പോവാനൊരാശ. വല്ലാതെ നൊസ്റ്റാള്‍ജിക് ആയിപ്പോവുന്നു.

അനൂപ് തിരുവല്ല October 11, 2008 at 5:34 AM  

:)

Anonymous October 11, 2008 at 11:30 AM  

beauty man !

നന്ദകുമാര്‍ October 11, 2008 at 11:40 AM  

Apaaram...

നൊമാദ് | A N E E S H October 11, 2008 at 12:03 PM  

ഡാ‍ാ ഉമ്മ.

Rare Rose October 11, 2008 at 2:02 PM  

ആഹാ..എന്താ പറയ്യാ...എല്ലാം പടം പറഞ്ഞു തീര്‍ത്തില്ലേ...കലക്കന്‍ ട്ടാ..:)

അപ്പു October 11, 2008 at 3:32 PM  

ശ്രീലാലേ ചിത്രം എനിക്കിഷ്ടമായി.
കുറഞ്ഞ ഡെപ്ത് ഓഫ് ഫീല്‍ഡ് നല്‍കി അതിന്‍െ എഫക്റ്റ് സൈക്കിളിന്റെ മുമ്പിലും പിന്‍പിലും നല്‍കിയീരിക്കുന്നത് ഒരു ഫ്രെയിം പോലെ നന്നായിട്ടുണ്ട്. മുന്‍പോട്ട് കുറച്ചൂടേ ദൂരം ഫോക്കസില്‍ ആക്കിയിരുന്നെങ്കില്‍ നന്നായേനെയോ? സപ്തനോട് ചോദിക്കൂ. ഓവറോള്‍ മാര്‍ക്ക് പത്തില്‍ എട്ടും തന്നിരിക്കുന്നു.

സനാതനന്‍|sanathanan October 11, 2008 at 3:48 PM  

സുന്ദരം

നിരക്ഷരന്‍ October 12, 2008 at 2:22 PM  

എനിക്കിപ്പം പോണം ആ വഴിയേ.. കൊതിപ്പിക്കുന്നതിനും ഒരതിരില്ലേ ഗഡ്യേ...:)

കിടുക്കന്‍ പടം.

ജിഹേഷ്:johndaughter: October 12, 2008 at 3:27 PM  

Wow..nostalgic :)

വിക്കി വിവര്‍ത്തന ബ്ലോഗു വര്‍മ്മ October 12, 2008 at 6:30 PM  

വേണ്ടാ വേണ്ടാന്ന് വിചാരിച്ചാലും എവനൊക്കെ പറയിപ്പിക്കും.
അവന്റെ ഒരു ഡെപ്തും ഫീല്‍ഡും ഒലക്കേടെ മൂടും. പോട്ടം പിടിക്കണെല് നിന്റെയൊന്നും സര്‍ട്ടിഫികേറ്റു വേണ്ടാ. ആദ്യം ഇതു പോലെ കാണാന്‍ കൊള്ളാവുന്ന രണ്ട് പടം പിടിച്ചിട്ട് മാഷാവാന്‍ നോക്കടേയ്!

Anonymous October 12, 2008 at 7:46 PM  

പെട്ടീലെ പടങ്ങളെല്ലാം കണ്ടു. നല്ല ചിത്രങ്ങള്‍. ചക്കയപ്പവും കിരീടവും ഒഴികെ എല്ലാം വളരെ ഇഷ്‌ടപ്പെട്ടു. മഴച്ചിത്രങ്ങളൊക്കെ സൂപ്പര്‍!
ഇനിയും വല്ലപ്പോഴുമൊക്കെ വരാം ഈ വഴി.

(ഒരു പേരില്‍ അധികം ഒന്നും ഇല്ല എന്നതിനാല്‍ തല്‍ക്കാലം അനോണി.)

ഋഷി|rISHI October 14, 2008 at 4:15 PM  

ശ്രീലാല്‍, പടം ബ്യൂട്ടിഫുള്‍!

അപ്പൂസേ അങ്ങനെ ചുമ്മാ പറയാതെ ഡെപ്ത് ഓഫ് ഫീല്‍ഡ് എങ്ങനെ കൂട്ടിയെടുക്കും എന്നുകൂടെ പറയാമോ?

ഞാന്‍ മറ്റൊരു വര്‍മ October 14, 2008 at 4:38 PM  

മ്വാനേ, വിക്കി വിവര്‍ത്തന വര്‍മേ, മോന്തയ്ക്ക് മുന്നില്‍ എന്തെങ്കിലും എടുത്ത് ചാമ്പിയാല്‍ ബ്ലോഗില്‍ വേണോങ്കി സ്വന്തം തന്തേ വരെ തന്തയ്ക്ക് വിളിക്കാം,
അതൊരു വല്യ മിടുക്കല്ല ചക്കരെ,
പിന്നെ അപ്പു എന്താ, ഏതാ ബ്ലോഗില്‍ ഇന്നു വരെ ചെയ്തത് എന്ന് ആദ്യം വായിച്ചു നോക്കിയിട്ട് അയാളുടെ നേരേ തിരിഞ്ഞാല്‍ പോരേ? അയാളും ശ്രീലാലും തമ്മിലുള്ള അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ആണെങ്കിലോ അപ്പുവിനെ അങ്ങനെ പറയിപ്പിച്ചത്?
അതുകൊണ്ട് കുട്ടന്‍ ചെല്ല് വിവാദത്തിനും തെറിവിളിക്കും പറ്റിയ ടീമുകള്‍ അപ്പുറത്തെ സ്റ്റാന്‍ഡില്‍ കറങ്ങുന്നുണ്ട് വണ്ടി അങ്ങോട്ട് വിട്ടോ, :)
അല്ല അപ്പു, അസൂയയുണ്ടാവും, അതിനും ഒരു പരിധിയില്ലേ?
ശ്രീലാലേ, അപ്പുവേ സോറിണ്ട്. നല്ല മൂഡ് കളഞ്ഞതിന്!

ശ്രീലാല്‍ October 15, 2008 at 12:11 AM  

നന്ദി ഈ വഴി വന്ന എല്ലാവര്‍ക്കും :)
നാഥേ, ഇത് രാവിലെ എടുത്ത ഒരു ഫോട്ടോയാണ്. എക്സിഫ് ദാ പിടിച്ചോ,
Focal Length: 200mm
Focus Mode: AF-A
Aperture: F/5.6
Shutter Speed: 1/200s
Exposure Comp.: -0.3EV
Metering Mode: Center-Weighted
Sensitivity: ISO 200
White Balance: Auto


നന്ദി നാടന്‍സ്, സാന്‍ഡ്സ് :), പൈങ്ങ്സ് - ഈ വഴിയരികിലെല്ലാം തന്നെയുണ്ടായിരുന്നു എങ്ങും പോയില്ല :) അതേ വഴി തന്നെ.ശേഖര്‍ജീ, ഹരീഷ് :)അനൂപ്, തുളസിമച്ചൂ, നന്ദൂ, നൊമാദ്, അപ്പുമാഷേ ഡി.ഒ.എഫ് കൂട്ടി ഒന്ന് രണ്ട് ചിത്രങ്ങള്‍ കൂടി എടുത്തിരുന്നു, ശരിയായില്ല, ഫോക്കസില്‍ നിന്നും സൈക്കിളുകാരന്‍ പോയി :( , ബ്ലര്‍ ആയി. നന്ദി, സനാതനന്‍, നിരന്‍, എടാകൂടം :) തല്‍ക്കാലം അനോണിയായ സ്നേഹിതാ, റിഷി നന്ദി - ഇത് ഫോളോ ചെയ്യൂ, ഉത്തരം കിട്ടാതിരിക്കില്ല.

ശ്രീലാല്‍ October 15, 2008 at 12:22 AM  

വിക്കീ വിവര്‍ത്തനേ, ഇങ്ങനെയൊക്കെ വികലമായ മനസ്സിനോട് സഹതപിക്കാനല്ലാതെ എന്ത് പറയാനാണെന്നു എന്നു കരുതിയാണ് മിണ്ടാതിരുന്നത്. ഞാന്‍ പറയാന്‍ ആഗ്രഹിച്ചതാണ് മറ്റൊരു വര്‍മ്മ പറഞ്ഞത്. എനിക്കാവശ്യമുള്ളതും ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും ആണ് അപ്പുമാഷ് പറഞ്ഞു തരുന്നത്. നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കൂ.

അപ്പു October 15, 2008 at 8:13 AM  

വിക്കിവര്‍മ്മേ, :-)
ശ്രീലാല്‍ എന്നെ മാഷ് എന്നു വിളിച്ചതുകേട്ട് ഞാന്‍ അങ്ങേരുടെ മാഷാണെന്നു വിചാരിക്കേണ്ടാ കേട്ടൊ. ഞങ്ങള്‍ ഫ്രണ്ട്സ് ആണ്. ഫോട്ടോഗ്രാഫിയില്‍ സഹപാഠികള്‍. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്, ശ്രീലാല്‍ എടുക്കുന്നതുമാതിരിയുള്ള ഫോട്ടോസ് എടുക്കാന്‍ എനിക്കാവില്ല, അതിനുള്ള സാഹചര്യങ്ങളും ഇല്ല. പക്ഷേ ഞങ്ങള്‍ പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും അത്രതന്നെ- എടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മെച്ചമാക്കാന്‍. അതില്‍ താങ്കള്‍ക്ക് വിരോധമെന്തിന്!

ശ്രീ October 15, 2008 at 4:30 PM  

ചിത്രവും ആ തലക്കെട്ടും കൂടി ചേരുമ്പോള്‍ നൊസ്റ്റാള്‍ജിക്.
:)

nardnahc hsemus October 15, 2008 at 11:05 PM  

കൊള്ളാം, ഫോട്ടോയും തലക്കെട്ടും!

ലേഖാവിജയ് October 16, 2008 at 2:17 PM  

എന്തൊരു പച്ചപ്പ് !ഫോട്ടോ മനോഹരം.

നന്ദ October 26, 2008 at 10:12 PM  

ആഹാ! നല്ല പച്ച.

യാത്രാമൊഴി October 29, 2008 at 7:23 AM  

മനോഹരം!

Anonymous November 3, 2008 at 12:23 PM  

superb! such a nostalgic snap of monsoon! who said thousand words can be replaced by a picture?!

Nisha mol April 3, 2018 at 10:40 PM  

ഗുഡ് പോസ്റ്റ്‌

Nisha mol April 3, 2018 at 10:40 PM  

ഗുഡ് പോസ്റ്റ്‌

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP