(c) Sreelal Photography . Powered by Blogger.

Thursday, July 31, 2008

മഴ കണ്ട്.. പുഴ കണ്ട്....


സ്കൂളില്ലാത്ത ദിവസങ്ങളൊക്കെ ഇങ്ങനെത്തന്നെ.
മഴയോടൊപ്പം, പുഴയോടൊപ്പം..




“കൊത്ത്ണ്ട്... അനങ്ങല്ല......”


Tuesday, July 29, 2008

ഒരു തുള്ളി മഴ


ഒരു തുള്ളി മഴ പെയ്തൊഴിയും മുന്‍പേ...




നനഞ്ഞു മതിയാവാത്ത ഓടിന്റെ കണ്ണീരുമാവാം..

Friday, July 25, 2008

ഇരട്ടാസ്...

കണ്ടത്തിലെ നട്ടിയില്‍ ഇന്നാളൊരിക്ക കണ്ടത്..

Monday, July 21, 2008

ഭാഗ്യവാന്മാര്‍

ആകെ പെയ്തത് ഇത്തിരി മഴ. അത് മുഴുവന്‍ ഇങ്ങനെ നനഞ്ഞ്.. നനഞ്ഞ് കുളിര്‍ത്ത് നില്‍ക്കാന്‍ പറ്റിയ ഇവരെ ഭാഗ്യവാന്മാര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍..?


Saturday, July 19, 2008

അവധി ദിവസം..


വയല്‍ വരമ്പിലൂടെ, ഇടവഴികളിലൂടെ, പുഴക്കരയിലൂടെ, മഴപെയ്ത് കുളിര്‍ത്തുനില്‍ക്കുന്ന വഴികളിലൂടെയെല്ലാം സൈക്കിളില്‍ ഒരു കറക്കം.



Wednesday, July 16, 2008

ഒറ്റ

ഒറ്റയ്ക്കാണ് ഞാന്‍,
ആളൊഴിഞ്ഞ തറവാട്ടിലെ ചായ്പ്പിലേക്ക് അരിച്ചെത്തുന്ന പകല്‍ വെളിച്ചവും രാത്രിയില്‍ പൊട്ടിയ ഓടിന്നിടയിലൂടെ ഇറ്റുവീണ മഴയുടെ തണുപ്പും മാത്രം കൂട്ട്.
മണ്ണിലും മഴയിലും അലിയാനാവതെ ജീവന്റെ തടവറയില്‍ ഒറ്റയ്ക്കാണു ഞാന്‍..



Monday, July 14, 2008

തിളച്ചു തൂവുന്ന വെയില്‍

ആളൊഴിഞ്ഞ വീടിന്റെ അടുക്കളയില്‍ വെയില്‍ മുടങ്ങാതെ എന്നും വരും.
വന്ന് നിറയും, നിറഞ്ഞ് തിളച്ച് തൂവും.


Monday, July 7, 2008

പരീഷയ്ക്ക് പഠിക്കുവാണോ ..?

ഹോ, എന്താ ഒരു വായന ! അപ്പൂപ്പനെന്താ പരീഷയ്ക്ക് പഠിക്കുവാണോ ?


പൂയിത്തോണി

ഞങ്ങള്‍ മണല്‍ വാരുന്നില്ല.. ഒരു തോണി പൂയി.. അത്രയേ ഉള്ളൂ...



Wednesday, July 2, 2008

ഒന്ന് പെയ്യെന്റെ മഴേ.....



നനച്ച് പോകാതെ ഒന്ന് തകര്‍ത്ത് പെയ്യ്....
പെയ്ത് സ്നേഹിക്ക്...




Tuesday, July 1, 2008

പുഴയോരത്തില്‍ പൂത്തോണിയെത്തി..

എത്ര വര്‍ഷങ്ങളായി നമ്മള്‍ “പുഴയോരത്തില്‍ പൂത്തോണി എത്തീലാ...” എന്ന പാട്ട് കേട്ട് കാത്തിരിക്കുന്നു? അങ്ങനെ കാത്തു കാത്തിരുന്ന് ഒരുനാള്‍ രാവിലെ എന്റെ വീട്ടിന്റെ മുന്നിലെ പുഴയില്‍ പൂത്തോണി എത്തി. വെറും പുഴയില്‍ അല്ല -“മാണിക്യനാഗം വാഴും കടവില്‍ , മാരിവില്ലോടം നീന്തും പുഴയില്‍ " എന്നാണ് ഒ എന്‍ വി പാടിയത്. വട്ടത്തോണി എവിടെക്കണ്ടാലും മനസ്സില്‍ ഓടി വരുന്നത് ആ പാട്ടുതന്നെ. ഒപ്പം തന്നെ സില്‍ക്ക് സ്മിതയും.



ഒന്നല്ല രണ്ട് വട്ടത്തോണികളാണ് വന്നത്. ഓരോന്നിലും ഓരോ കുടുംബങ്ങള്‍ തന്നെ. വട്ടത്തോണി അവരുടെ കുടുംബവാഹനം തന്നെയാണ്. മീ‍നെന്താന്ന് വിളിച്ചു ചോദിച്ചപ്പോള്‍ “പരലേ ഉള്ളൂ..“ എന്ന് മറുപടി.



കാഴ്‌ചയില്‍ നവദമ്പതികളെപ്പോലെ തോന്നിച്ച ഇവര്‍ ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ എന്തോ പറഞ്ഞു ചിരിച്ചു.

“....ആരാനും കണ്ടോ... ദൂരെയെന്‍ പൂത്തോണി... “
അഥര്‍വ്വം(1989)
ഇളയരാജ - ഒ എന്‍ വി കുറുപ്പ് - ചിത്ര

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP