പുഴയോരത്തില്‍ പൂത്തോണിയെത്തി..
എത്ര വര്‍ഷങ്ങളായി നമ്മള്‍ “പുഴയോരത്തില്‍ പൂത്തോണി എത്തീലാ...” എന്ന പാട്ട് കേട്ട് കാത്തിരിക്കുന്നു? അങ്ങനെ കാത്തു കാത്തിരുന്ന് ഒരുനാള്‍ രാവിലെ എന്റെ വീട്ടിന്റെ മുന്നിലെ പുഴയില്‍ പൂത്തോണി എത്തി. വെറും പുഴയില്‍ അല്ല -“മാണിക്യനാഗം വാഴും കടവില്‍ , മാരിവില്ലോടം നീന്തും പുഴയില്‍ " എന്നാണ് ഒ എന്‍ വി പാടിയത്. വട്ടത്തോണി എവിടെക്കണ്ടാലും മനസ്സില്‍ ഓടി വരുന്നത് ആ പാട്ടുതന്നെ. ഒപ്പം തന്നെ സില്‍ക്ക് സ്മിതയും.
ഒന്നല്ല രണ്ട് വട്ടത്തോണികളാണ് വന്നത്. ഓരോന്നിലും ഓരോ കുടുംബങ്ങള്‍ തന്നെ. വട്ടത്തോണി അവരുടെ കുടുംബവാഹനം തന്നെയാണ്. മീനെന്താന്ന് വിളിച്ചു ചോദിച്ചപ്പോള്‍ “പരലേ ഉള്ളൂ..“ എന്ന് മറുപടി.
കാഴ്‌ചയില്‍ നവദമ്പതികളെപ്പോലെ തോന്നിച്ച ഇവര്‍ ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ എന്തോ പറഞ്ഞു ചിരിച്ചു.
“....ആരാനും കണ്ടോ... ദൂരെയെന്‍ പൂത്തോണി... “
അഥര്‍വ്വം(1989)
ഇളയരാജ - ഒ എന്‍ വി കുറുപ്പ് - ചിത്ര
18 comments:
Sands | കരിങ്കല്ല് said...
മാഷ്‌ടെ എഴുത്ത് എനിക്കു നല്ല ഇഷ്ടാ... Something different.. A different point of view! :)
പോസ്റ്റ് ഷെഡ്യൂളിംഗ് വല്ലാതെ കുഴക്കുന്നു... :(
കൊള്ളാം ശ്രീലാലേ... നല്ല പടംസ്! തലക്കെട്ടും.
:)
തകര്‍ത്തിനപ്പാ ...
ഇത് ഏട്യാ ...? തലശ്ശേര്യാ ...?
:) കണ്ണൂര്ത്തന്നെ നാടാ.. ബളപട്ടണം പൊയേന്റെ ഒരറ്റത്ത്..
"ഇദേഡ്യാഡോ സ്ഥലം ശ്രീലാലേ?"
എന്ന് ഞാനും ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാന്‍ നോക്കുബ്ലേക്ക് ഇതാ കിടക്കുന്നു ആന്‍സര്‍..
ങും! ബളപട്ടണം പൊയേന്റട്ത്താ അല്ലേ?
എന്തായാലും നല്ല ഉഗ്രന്‍ ചിത്രാപ്പാ..
:)
ഏതായാലും പൂത്തോണി പുഴയോരത്തെത്തിയല്ലോ ഇനി ബൂലോഗരാരും ആ പാട്ട് പാടില്ല. (പാടാന്‍ പാടില്ലെന്ന്):)
-സുല്‍
പുഴയും കണ്ടു തോണിയും കണ്ടു. പക്ഷേ സില്‍ക്കിനെ കണ്ടില്ലല്ലോ :(
നല്ല പടം മച്ചൂ
നല്ല പടംസ്...കൂടെ ആ പാട്ടിനെ കുറിച്ച് ഓരോര്‍മ്മപ്പെടുത്തല്‍...നന്നായീ ട്ടാ..:)
പുഴയോരത്ത് പരല്‍ത്തോണിയെത്തീലോ
നല്ല ചിത്രങ്ങള്‍. :)
ഈ തോണിയൊക്കെ ഇപ്പോഴും ഉണ്ടോ?
ആദ്യം പൈങ്ങോടനു ഉത്തരം കൊടുക്ക് :)
നല്ല ചിത്രങ്ങള്‍. :)
ആ മഷിത്തണ്ടില്‍ പിടിച്ച് ഇവിടെയെത്തി, ആദ്യമായിട്ടാ ഈ മനോഹരതീരത്ത് . സ്രാല്‍... കൊള്ളാമല്ലോ മോനെ....നല്ല ചിത്രപ്പെട്ടി, നല്ല വരികളും....ഇനി ഈ തീരത്ത് ഇടക്കിടെ വട്ടവള്ളമില്ലങ്കിലും വരും.. നല്ല കിടിലന്‍ മീന്‍ കറി പൊലുള്ള പോസ്റ്റുകള്‍ കണാമല്ലോ
ഒരു കര്‍ക്കിടകനാളിന്‍റെ ഓര്‍മ്മ ഈ ഫോട്ടോയില്‍...
ഞാനും ഒരിക്കലിങ്ങനെ നടന്നിട്ടുണ്ട്.
അതാവാം കാരണം.
ഇഷ്ടമായി ഈ ചിത്രങ്ങള്‍....കുടത്തോണി എന്നു പറയുന്നതും ഈ വട്ടത്തോണിയെത്തന്നെയല്ലേ?
സസ്നേഹം,
ശിവ.
ഉയെന്റപ്പാ..ഇതു കലക്കി
പുഴയോരത്തെത്തിയ എല്ലാവര്‍ക്കും നന്ദി,കരിങ്കല്ലേ,ശ്രീയേ,നാടന്‍സ്, അഭി്,സുല്ലേട്ടാ,പൈംങ്ങ്സ്..സില്‍ക്ക് എന്റെ അടുത്തായിരുന്നു, പടം എടുത്തില്ല ;), റോസ്,ബൈജു, വാല്‍മീകീ,എടാകൂടം,പാമരന്‍, കിലുക്കാംപെട്ടീ,അരുണേ,ശിവാ, ഹേമ - എല്ലാവരോടും.
Post a Comment