(c) Sreelal Photography . Powered by Blogger.

Wednesday, July 16, 2008

ഒറ്റ

ഒറ്റയ്ക്കാണ് ഞാന്‍,
ആളൊഴിഞ്ഞ തറവാട്ടിലെ ചായ്പ്പിലേക്ക് അരിച്ചെത്തുന്ന പകല്‍ വെളിച്ചവും രാത്രിയില്‍ പൊട്ടിയ ഓടിന്നിടയിലൂടെ ഇറ്റുവീണ മഴയുടെ തണുപ്പും മാത്രം കൂട്ട്.
മണ്ണിലും മഴയിലും അലിയാനാവതെ ജീവന്റെ തടവറയില്‍ ഒറ്റയ്ക്കാണു ഞാന്‍..



18 comments:

ശ്രീലാല്‍ July 16, 2008 at 11:25 PM  

ഒറ്റയ്ക്ക്..

ദിലീപ് വിശ്വനാഥ് July 17, 2008 at 12:08 AM  

നല്ല ലൈറ്റിംഗ്. നല്ല പടം.

നിരക്ഷരൻ July 17, 2008 at 12:24 AM  

ഈ ശ്രീലാലിന് ലൈറ്റിങ്ങില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. ഈ മീറ്ററിങ്ങ് സൂത്രം ഞമ്മളേം പഠിപ്പിച്ച് തരുവോ ?

പൈങ്ങോടന്‍ July 17, 2008 at 12:55 AM  

ഒറ്റയ്ക്കാണോ പടം പിടിക്കാന്‍ പോയത്?
കുറച്ചുകൂടി വെളിച്ചം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്ന് തോന്നുന്നു

Unknown July 17, 2008 at 1:40 AM  

ലാലേ ഈ ബൂലോകത്ത് ഇത്ര ഗ്ലാരിറ്റിയുള്ള ഒരു
ഫോട്ടൊഗ്രാഫറില്ല
ശ്രിയുടെ പടങ്ങളുടെ പകിട്ട് ഒന്ന് വേറേ തന്നെയാ

ശ്രീ July 17, 2008 at 8:53 AM  

കിടിലന്‍ ഷോട്ട്!
:)

ശ്രീനാഥ്‌ | അഹം July 17, 2008 at 9:32 AM  

peta patam!!!

കണ്ണൂരാന്‍ - KANNURAN July 17, 2008 at 10:02 AM  

ഈ ആളൊഴിഞ്ഞ വീട്ടില്‍ സ്ഥിരതാമസമാക്കിയോ ഒറ്റക്ക്.

അഭിലാഷങ്ങള്‍ July 17, 2008 at 10:17 AM  

നിരക്ഷരാ, ഇത് ലൈറ്റിങ്ങും മീറ്ററിങ്ങുമൊന്നുമല്ലന്നേ.. :)

ഒറ്റയ്‌ക്കാണ് ശ്രീലാല്‍! പവര്‍ക്കട്ട് സമയങ്ങളിലെ പേടിമാറ്റാന്‍ ക്യാമറയും തൂക്കി ഫോട്ടോ പിടിക്കാനിറങ്ങിയതല്ലേ.... :)

ശ്രീലാലേ... ഈ പടം വല്യ തരക്കേടില്ല. പക്ഷെ, കഴിഞ്ഞ പോസ്റ്റ് (‘തിളച്ചുതൂവുന്ന വെയില്‍‘) ഇതിനേക്കാള്‍ നന്നായിരുന്നു.

അപ്പു ആദ്യാക്ഷരി July 17, 2008 at 10:30 AM  

ഓ..ഇതിന്റെ കാര്യമാണോ ചാറ്റിൽ പറഞ്ഞുകൊണ്ടിരുന്നത്. എന്റെ ലാലേ, ഞാൻ ചോദിച്ചത് ഇതിനുമുമ്പിട്ട പോസ്റ്റിലെ ചിത്രത്തിന്റെ കാര്യമാ. താങ്കൾ മറുപടി പറഞ്ഞുകൊണ്ടിരുന്നത് ഇതിന്റെ കാര്യവും. ഇതിനെ സൈക്യാട്രിയിൽ അരിയെത്രാനിയ പയറഞ്ഞാഴിയാന എന്നു പറയും.

പൈങ്ങോടാ, ഇതെന്തിനാ ഇതിൽ കൂടുതൽ ലൈറ്റ്? എന്നാൽ പിന്നെ ഒരു ഫ്ലാഷ് ഫിറ്റ് ചെയ്ത് എടുത്താൽ മതിയാരുന്നല്ലോ. ഒരു ഫോട്ടോയിൽ എന്തുകാണുന്നു എന്നതുപോലെ പ്രധാനമാണ് എന്തുകാണാതിരിക്കുന്നു എന്നതും. ശ്രീലാലിന്റെ ഇഷ്ട ഫീൽഡ് നിഴലും വെളിച്ചവും ഉപയോഗിച്ച് കളിക്കുന്നതാണ്.

നിരക്ഷരാ, പഠിപ്പിക്കാം, അടുത്ത ക്ലാസിലാവട്ടെ. :-)

നിരക്ഷരൻ July 17, 2008 at 10:34 AM  

അപ്പുമാഷേ ...
പെരുത്ത് നന്ദീണ്ട് ട്ടാ... ഈ ക്യാമറ വെച്ച് ക്രിയാത്മകമായി വല്ലതും എടുക്കാന്‍ പ്രാപ്തനാക്കിത്തന്നാല്‍ ..... ആ ഉപകാരം മറന്നാലും ഞാന്‍ മരിക്കൂല.... ങ്ങ് ഹാ....
:)

nandakumar July 17, 2008 at 10:43 AM  

ഹോ!!!
പ്ലീസ്, എന്നെ അങ്ങയുടെ ശിഷ്യനാക്കോ?

ശ്രീലാല്‍ July 17, 2008 at 10:50 AM  

നന്ദി, സ്നേഹം എല്ലാവര്‍ക്കും. വാല്‍മീകിയണ്ണാ, പൈങ്ങ്സ്, എക്സ്പോഷര്‍ കുറച്ച് കുറച്ച് എടുത്തത് തന്നെയായിരുന്നു, കുറച്ചുകൂടി വെളിച്ചത്തിലും നോക്കിയിരുന്നു, പക്ഷേ നന്നായി തോന്നിയില്ല. അനൂപേ, എന്നെയങ്ങ് മരി..:), ശ്രീ, ശ്രീനാഥേ, കണ്ണൂരാനേ (ഉം.. പഴയ തറവാട് വീടാണ്, ഉള്ളില്‍ കയറുമ്പോള്‍ തന്നെ കടവാതില് ഒച്ചയാക്കും..പേടിച്ചിട്ട് അട്ടത്ത് കേറാറേ ഇല്ല.. എന്നിട്ടല്ലേ താമസം. :) ). അഭീ, നന്ദി മച്ചൂ :)അപ്പൂസ്, കണ്‍ഫ്യൂഷ്യസ് ആയോ ? നിരന്‍, അപ്പുമാഷെ വിടാതെ പിടിച്ചോ, പിന്നെ ഒന്നും വേണ്ട. എല്ലാം തനിയെ വരും.

കുഞ്ഞന്‍ July 17, 2008 at 11:24 AM  

ഒറ്റ നോട്ടത്തില്‍ ചളുങ്ങി പിളുങ്ങിയ കൊട്ട/കുട്ട..എന്നലൊ അത് പടമാക്കിയ വിദ്യ അതിനൊരു കൈയ്യടി..!

pts July 17, 2008 at 5:47 PM  

വളരെ നന്നായിരിക്കുന്നു!

Sekhar July 17, 2008 at 6:30 PM  

:)

പൈങ്ങോടന്‍ July 17, 2008 at 8:22 PM  

അപ്പൂ ഞാന്‍ ഉദ്ദേശിച്ചത് ആ സബ്ജക്റ്റില്‍ മാത്രം ഇത്തിരികൂടി വെളിച്ചം ഉണ്ടായിരുന്നെങ്കില്‍ എന്നാണ്.
ഇനി എന്റെ കണ്ണിനെന്തെങ്കിലും സംഭവിച്ചോ ? :)

Shinoy September 29, 2008 at 11:51 PM  

athu kalkkiyittundu..chitrappetti !!! veendum nalla pottangal pratheekshikkunnu..
ethanavo suhruthinte chitrappeeti???Canon/Nikkon/??

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP