(c) Sreelal Photography . Powered by Blogger.

Wednesday, November 19, 2008

കളിക്കൂട്ടുകാര്‍

വായനശാലക്കണ്ടത്തിലെ വെള്ളം വറ്റി. ചളിയും ഉണങ്ങി. എന്ത് കാര്യം ? കളിക്കാനൊരുത്തനും ഇല്ല. നമ്മളെല്ലാരും കണ്ടത്തിലെ ചളി ഉണങ്ങാന്‍ കാത്ത് നിന്നിരുന്നു മുന്‍പെല്ലാം. ആദ്യാദ്യം ചൊറിഞ്ഞിട്ട് നില്‍ക്കാനാവില്ല കളി തുടങ്ങിയാല്‍. ബോള് അടിച്ചാല്‍ പോവില്ല, പുല്ല് നിറഞ്ഞ കണ്ടത്തില്. പിന്നെ മഴക്കാലം വരുന്നതുവരെ എല്ലാ ദിവസവും കളിതന്നെ. മഴ വന്നാല്‍പ്പിന്നെ മഴ നിറഞ്ഞ കണ്ടത്തിലാവും കളി, പിന്നെ വായനശാലയുടെ ഇറയത്ത് നിന്നും വെറുതേ മുട്ടിക്കളിക്കും. അതും കഴിഞ്ഞ്, മലവെള്ളം കയറി ഇറങ്ങിയ ചളിയിലാവും കളി.

ഇപ്പൊ നാട്ടില്‍ പിള്ളറേ ഇല്ല. എല്ലാം നാട് വിട്ടു. ബാംഗ്ലൂരും, ബോംബെയും ഗള്‍ഫും.. ഇപ്പൊ വലുതായ ഒന്നിനും കളിയ്ക്കാനും താല്പര്യം ഇല്ല. ( മൊബൈലാണ് എല്ലെണ്ണത്തിന്റെയും ഏറ്റവും വലിയ ചങ്ങാതിമാര്‍ ഇപ്പോള്‍ )

എങ്കിലും ഇപ്പൊഴും നാട്ടിലെപ്പൊഴെങ്കിലും കുറച്ചെണ്ണം ഒന്നിച്ചു കൂടിയാല്‍, കാലിന് തനിയേ തരിപ്പിളകും.. :)രണ്ട് ചെരിപ്പെടുത്ത് പോസ്റ്റാക്കി വെച്ച് ഉള്ള ആളെക്കൂട്ടി മുട്ടിത്തുടങ്ങും...


17 comments:

ശ്രീലാല്‍ November 21, 2008 at 12:41 AM  

രണ്ട് മുട്ട് മുട്ടാല .. വാ :)

യരലവ November 21, 2008 at 1:13 AM  

എല്ലാരും ഓനിക്ക് ഇട്ടോട്ക്കണം, ഓനു ആര്ക്കും ഇട്ടോട്ക്കൂല, ഇട്ടോട്കാത്ത കളിക്ക് നമ്മളില്ല.

Sekhar November 21, 2008 at 6:22 AM  

Ho! It has been a long time I have seen these scenes. Men playing football in cool evenings. Evokes some kind of nostalgia in me.
Thanks for sharing this pic of my favorite game :)

ഹരീഷ് തൊടുപുഴ November 21, 2008 at 7:06 AM  

ഷാര്‍പ്നെസ്സ് ഇല്ലല്ലോ ശ്രീ...
എന്തു പറ്റി??

ഹരീഷ് തൊടുപുഴ November 21, 2008 at 7:12 AM  

പിന്നേയ്, ഇങ്ങനെ ഫോട്ടോ വലുതായി പോസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് എനിക്കു കൂടി ഒന്നു പറഞ്ഞു തരാമോ?? ഞാനും പുതിയ ടെമ്പ്ലേറ്റിലേക്കു മാറിയായിരുന്നു. പക്ഷെ....
pdhareesh@gmail.com

ശ്രീ November 21, 2008 at 8:18 AM  

ഓര്‍മ്മകളിലേയ്ക്ക് തിരികെ കൊണ്ടു പോകുന്നു ഈ ചിത്രം.
:)

ശ്രീനാഥ്‌ | അഹം November 21, 2008 at 9:18 AM  

വളരെ സത്യം ലാലേ.

പിന്നെ ഇന്ന്‌ പാടം എവിടെ. ഒരോ കണ്ടത്തിലും ഒരോ വീട്‌ എന്ന നിലയീലായില്ലേ.

പണ്ട്‌ ഞങ്ങള്‍ക്ക്‌ അമ്പലപ്പറമ്പില്‍ കളിക്കാന്‍ ഇടമുണ്ടായിരുന്നു. ഇന്നും അവിടെ സ്ഥലമുണ്ട്‌, കളിക്കാന്‍ ആളില്ലാന്ന് മാത്രം. ഉണ്ടെങ്കില്‍ തന്നെ അപൂര്‍വ്വം വല്ല പൊതു അവധി ദിനം വന്നാല്‍ മാത്രം.

പിന്നെ മലബാര്‍ സൈഡിലെ പോലെ ഫുട്ബോള്‍ കമ്പം കുരവാ, ക്രിക്കറ്റ്‌, ബാറ്റ്‌ മിന്റണ്‍, കുട്ടീം കോലും....

:(

മാറുന്ന മലയാളി November 21, 2008 at 9:48 AM  

ഇത്തരം കാഴ്ചകള്‍ നമുക്ക് നഷ്ടപ്പെട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി...വളരെ നന്ദി ഈ ചിത്രത്തിന്

അനൂപ്‌ കോതനല്ലൂര്‍ November 21, 2008 at 7:16 PM  

പഴയബാല്യവും ഓർമ്മകളും എന്നെ വേട്ടയാടുന്നു ഈ ചിത്രം കാണുമ്പോൾ

പൈങ്ങോടന്‍ November 21, 2008 at 11:16 PM  

ഇതുപോലെ പാടത്ത് എത്ര ക്രിക്കറ്റ് കളിച്ചുനടന്നതാ ഉം ഉം. ഞാനധികം കളിക്കാത്തോണ്ട് സച്ചിന്‍ രക്ഷപ്പെട്ടൂന്നു പറഞ്ഞാ മതിയല്ലോ

lakshmy November 23, 2008 at 1:50 AM  

ഒരു പന്തിന്റെ പിറകെ എന്തിനാ കുട്ട്യോളേ നിങ്ങളെല്ലാരും കൂടി ഇങ്ങനെ ഓടണേ? വീട്ടിൽ പറഞ്ഞാൽ എത്ര പന്തു വേണേലും വാങ്ങി തരൂലോ


നാട്ടിലേക്കു കൊണ്ടു പോയല്ലോ ഈ ചിത്രം!

അപ്പു November 23, 2008 at 8:05 AM  

ശീയപ്പാ :)
പഴയനാട്ടുമ്പുറങ്ങള്‍ ഓര്‍മ്മിപ്പിച്ചു..

ഇത് സന്ധ്യമയങ്ങിയശേഷം എടുത്തതാണല്ലേ?

കുഞ്ഞന്‍ November 23, 2008 at 10:13 AM  

ഹഹ..

എനിക്ക് ചിരി വരുന്നു..കളിക്കാന്‍ പാടം..എവിടെ..?

ബാങ്ക് വിളിക്കുമ്പോള്‍ കളി നിര്‍ത്തണമെന്നാണ് പ്രമാണം അല്ലെങ്കില്‍ പടമെടുത്താലും ശരിയാകില്ല.

Satheesh Haripad November 24, 2008 at 8:43 AM  

ലാലിന്റെ എല്ലാ ചിത്രങ്ങളും ഓര്‍മ്മകളുടെ വിങ്ങിപ്പൊട്ടലുകളിലേക്ക് പിടിച്ചുവലിക്കുകയും അതിന്റെ സുഖമുള്ള നീറ്റലില്‍ കണ്ണു നനയിക്കുകയും ചെയ്യുന്നു....

പറഞ്ഞ് പറഞ്ഞ് മാറ്റ് കുറഞ്ഞെന്ന് തോന്നുമെങ്കിലും ഗൃഹാതുരത്വം എപ്പോഴും പൊടിപ്പും തൊങ്ങലും വച്ച ആത്മനൊമ്പരങ്ങളാണ്.

നന്ദി ശ്രീലാല്‍...

Bindhu Unny November 27, 2008 at 1:35 PM  

ശരിയാണ്. ഞാനോടിക്കളിച്ചിരുന്ന അമ്പലപ്പറമ്പും ഇന്ന് കുട്ടികള്‍ക്കായ് കാത്തുകിടക്കുന്നു. :-)

എം. എസ്. രാജ്‌ December 4, 2008 at 9:58 PM  

“ഡാ.. ഡാ.. ബ്ലോക്കെഡാ..”

നെന്മേനി January 20, 2009 at 4:36 PM  

കൊതിപ്പിച്ചു ചങ്ങാതി...ബാപ്പ മരിച്ചു എന്ന് കേട്ടാലും ...അത് അവിടെ നിക്കട്ടെ ഈ പെനാല്‍റ്റി ഗോളാവുമോഎന്ന് നോക്കട്ടെ എന്ന് പറയുന്നവരുടെ ഒരു നാടായിരുന്നു ....ആ ...ആ

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP