അടുക്കളപ്പുറത്തെ കൃഷ്ണകിരീടങ്ങള്‍.
കടോത്തെ നാരണാട്ടന്റെ പീടിയയുടെ അടുക്കളപ്പുറത്തു പൂത്തുനില്‍ക്കുന്ന കൃഷ്ണകിരീടങ്ങള്‍.
തുളസിയുടെ ഈ ചിത്രം കണ്ടതിന്റെ ത്രില്‍ !
അദ്ദന്നെ :)
അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
Posted by ശ്രീലാല്‍ at 1:25 PM
Labels: കൃഷ്ണകിരീടം, പീടിയ.
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
24 comments:
ഓണമായെന്ന് തോന്നുന്നു !!
ഞങളുടെ നാട്ടില്‍ ഇതിനെ ഹനുമാന്‍ കിരീടം എന്നും പറയും.
നല്ല ചിത്രം.
മനുഷ്യാ നിങ്ങ്ക്ക് വേറൊരു പരിപാടീം ല്ലേ? മനുഷ്യനെ എടങ്ങേറാക്കാന്‍.. !!
എന്തുമാതിരി പടങ്ങളാണപ്പാ... നിങ്ങള് നോക്കണതൊക്കെ പടമാണല്ലോ?
നന്നായിരിക്കുന്നു ലാലേട്ടാ... :)
കുന്തം.. കൃഷ്ണ കിരീടാ.. ഇതല്ലെ നമ്മുടെ ഹനുമാന്‍ കിരീടം... ബംഗ്ലൂരു പോയപ്പോ എല്ലാം മറന്നാ പഹയാ..
എന്റെ വീടിന്റെ മുന്‍പില്‍ റോഡിനുവശം ചേര്‍ന്ന് ഒരു കാടുപോലെ വെള്ള, ചുവപ്പു നിറങ്ങളില്‍ ക്രിഷ്ണകിരീടങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത വീട്ടുകാര്‍ അതെല്ലാം വെട്ടിക്കളഞ്ഞു... നല്ല രസമായിരുന്നു അതുകാണാന്‍...
ഞങ്ങള്‍ കാവടിപ്പൂ എന്നാണ് പറഞ്ഞിരുന്നത്
വരിക വരിക സോദരെ
സ്വതന്ത്യം കൊണ്ടാടുവാന്‍
ഭാരതാമ്മയുടെ മാറിടത്തില്‍
ചോരചീത്തിആയിരങ്ങള്‍
ജീവന്‍ കൊടുത്ത് നേടിയെടുത്തൊര്
ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം
....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍
വരിക വരിക സോദരെ
സ്വതന്ത്യം കൊണ്ടാടുവാന്‍
ഭാരതാമ്മയുടെ മാറിടത്തില്‍
ചോരചീത്തിആയിരങ്ങള്‍
ജീവന്‍ കൊടുത്ത് നേടിയെടുത്തൊര്
ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം
....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍
ഓണക്കാലമടുത്തല്ലോ.
:)
‘പെരുകിലം’ എന്നാണ് ഞങ്ങടെ നാട്ടില്‍ ഈ ചെടിയെ വിളിയ്ക്കുന്നത്.
ഓ.ടോ..ക്ഷമിക്കണമേ...
സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?
**ചോര ചീത്തി
**സാതന്ത്യദിന
ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!
മനോഹരം...പേരു ഇങ്ങനേം ഉണ്ടല്ലേ ഈ പൂവിനു ..:)
ചിത്രം അത്ര മനോഹരമൊന്നുമല്ല !! പക്ഷേ ഈ പൂവിന് ഇങ്ങനെയൊരു പേരുണ്ടെന്നു പറഞ്ഞുതന്നല്ലോ. നന്ദി. ചേരുന്ന പേരുതന്നെ.
ഏയ് ഇത് നമ്മുടെ കുമ്പോടപ്പൂ ആണല്ലോ :-)
അനുവാദമില്ലാതെ ഞാനീ മനോഹരചിത്രം മോഷ്ടിച്ചൂട്ടോ
Thank you all !! സ്മിതാ, രണ്ടും ഒന്നുതന്നെ എന്നാണ് എന്റെ അറിവ്. നന്ദന്‍സ് :) , മനോജ്ഭായ്, കണ്ണൂരാന്‍സേ, ങ്ങള് കച്ചറയാക്കാണ്ട് ഇരിക്കൊളീ - രണ്ട് പേരിലും വിളിക്കും അതിനെ. തളിപ്പറമ്പ് വിട്ടാല്‍ ഹനുമാന്റെ കിരീടം, നമ്മളെ നാട്ടില് കൃഷ്ണന്റെ കിരീടം.. അങ്ങനെയായിരിക്കും എന്നാ :), ഹരീഷ് :) ബിന്ദൂ, മറ്റൊരു പേര് പറഞ്ഞുതന്നതിന് നന്ദി , യൂനുസ് - നന്ദി - ആശംസകള്‍ തിരിച്ചങ്ങോട്ടും. ശ്രീ :), എതിരന്‍ ജീ - പുതിയ അറിവ് - നന്ദി, കുഞ്ഞന്‍ സാഹിബ് - സ്വാതന്ത്ര്യത്തിന്റെ ആവേശം !! അത്ര തന്നെ :) , റോസ്, അപ്പു മാഷ്, ബിന്ദൂ - മറ്റൊരു അറിവ് -നന്ദി , ലക്ഷ്മീ, എടുത്തോളൂ.
അപ്പോള്‍ ഈ പൂവിന്റെ വ്യത്യസ്ഥ പേരുകള്‍ ഇതൊക്കെയാണ്.
ഹനുമാന്‍ കിരീടം
കൃഷ്ണകിരീടം
കാവടിപ്പൂവ്.
പെരുകിലം
കുമ്പോടപ്പൂവ്
Beautiful shot Shree :)
Thanks a lot for visiting my blog.
Your photos are so beautiful. Keep up the nice work :)
എന്താ ആ നീലപ്പൊകേന്റെ സ്റ്റൈല്...:)
എന്റെ ചങ്ങാതീ..ഇതു നമ്മുടെ ഹനുമാന്‍ കീരീടം തന്നെ..നീ പേരു മാറ്റി പേരെടുക്കെണ്ട.എത്രയും വേഗം തിരുത്തു കൊടുത്തില്ലെങ്കില്‍ ഞാന്‍ അങ്കമാലി സുപ്രീം കോടതിയില്‍ കേസു കൊടുക്കും പറഞ്ഞേക്കാം.
ഈ സാധനത്തെ ഞാന്‍ മുംബൈലേക്കു കൊണ്ടു വന്നു ഓഫീസിലെ ഗര്‍ഡനില്‍ ചെടിചട്ടിയില്‍ വളര്‍ത്തി പൂവിരിയീച്ചിരുന്നു.(ഞാനൊരു ഞാനെ?!!?).
ഉം നീയിപ്പൊ ഇതു നിന്റെ ചിത്രപെട്ടിയില്ലാക്കി എന്നെ
കുശുംബു പിടിപ്പിച്ചിരിക്കുന്നു..പൊറുക്കൂലാ ഞാനൊന്നും ....പൊറുക്കൂലാ..എന്റെ ശ്രീലാാാാ....
rajshines said...
എന്റെ ചങ്ങാതീ..ഇതു നമ്മുടെ ഹനുമാന്‍ കീരീടം തന്നെ..നീ പേരു മാറ്റി പേരെടുക്കെണ്ട.എത്രയും വേഗം തിരുത്തു കൊടുത്തില്ലെങ്കില്‍ ഞാന്‍ അങ്കമാലി സുപ്രീം കോടതിയില്‍ കേസു കൊടുക്കും പറഞ്ഞേക്കാം.
ഈ സാധനത്തെ ഞാന്‍ മുംബൈലേക്കു കൊണ്ടു വന്നു ഓഫീസിലെ ഗര്‍ഡനില്‍ ചെടിചട്ടിയില്‍ വളര്‍ത്തി പൂവിരിയീച്ചിരുന്നു.(ഞാനൊരു ഞാനെ?!!?).
ഉം നീയിപ്പൊ ഇതു നിന്റെ ചിത്രപെട്ടിയില്ലാക്കി എന്നെ
കുശുംബു പിടിപ്പിച്ചിരിക്കുന്നു..പൊറുക്കൂലാ ഞാനൊന്നും ....പൊറുക്കൂലാ..എന്റെ ശ്രീലാാാാ....
ഇതു ഞാന്‍ താന്നെയാണേ....രാജന്‍ വെങ്ങര..
രായാട്ടോ, കൂയ് :) പേരുമാറ്റി ആളെ മക്കാറാക്കല്ലേ :)
സത്യം പരയലോ എന്റെ നട്ടില് ഇതിനു പ്രത്യേക പേരില്ല.
Post a Comment