എന്റെ ദിവാകരേട്ടന്‍
പത്തിരുപത്തേഴു വര്‍ഷമായി എനിക്ക് ദിവാകരേട്ടനെ നല്ല പരിചയമാണ്. ചെറുപ്പം മുതലേ എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണദ്ദേഹം. എല്ലാ ദിവസവും രാവിലെ ദിവാകരേട്ടന്‍ എന്റെ ജനാല്യ്ക്ക് അപ്പുറം വന്ന് ഭീകരസ്വപ്നങ്ങള്‍ കണ്ട് ഉറങ്ങുന്ന എന്റെ കണ്ണില്‍ കുത്തി എഴുന്നേല്പ്പിക്കാന്‍ നോക്കും. പുതപ്പ് വലിച്ചു മൂടി ഒളിച്ച് ഞാന്‍ പാവത്തിനെ പറ്റിക്കും അപ്പോള്‍.
രാവിലെ കുറച്ചു കഴിയുമ്പോഴേക്കും അദ്ദേഹം തിരക്കിലേക്ക് നീങ്ങും പിന്നെ വലിയ ചൂടിലായിരിക്കും അദ്ദേഹം. “അല്ല, ദിവാരേട്ടാ, എന്താ വിശേഷം ?” എന്ന് ഉച്ചയ്ക്കോ മറ്റൊ ചോദിക്കാന്‍ പോയാല്‍ കണ്ണു തുറിച്ച് ജ്വലിപ്പിച്ച് ഒരു നോട്ടമുണ്ട് കക്ഷി. രാവിലെ കണ്ട അതേ മനുഷ്യനാണോ ഇത് എന്ന് ഞെട്ടിപ്പോകുമായിരുന്നു ഞാന്‍. വൈകുന്നേരം മാത്രമേ പിന്നെ ഫ്രീയാകൂ അദ്ദേഹം. സ്കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ എന്നും വൈകുന്നേരം ഞങ്ങള്‍ ഫുട്ബാളുകളിക്കുന്നതു കാണാന്‍ വരുമായിരുന്നു ദിവാകരേട്ടന്‍. വയലിന്റെ പടിഞ്ഞാറേക്കരയില്‍ ഞങ്ങളുടെ കളി നോക്കിയിരിക്കുന്നതു കാണാം. പിന്നെ എപ്പൊഴാണു പോകാറുള്ളതെന്നറിയില്ല. അപ്പൊഴേക്കും ഞങ്ങള്‍ കളിയും നിര്‍ത്തിയിട്ടുണ്ടാകും. പുഴയ്ക്ക് അക്കരെ കിഴക്കായിരുന്നു ആയിരുന്നു അദ്ദേഹത്തിന്റെ വീട്. എവിടെയായാലും എന്നും എന്റെ ജനാലയ്ക്കരില്‍ ഒന്നു വന്നിട്ടേ എന്നും ജോലിക്കു പോകൂ.
ഞങ്ങളുടെ നാട്ടിലെ ഏക ലൈന്‍ മാന്‍ ആണ് ദിവാകരേട്ടന്‍. പിന്നെ കടലിലെ ഉപ്പുവെള്ളം ആകാശത്തേക്ക് കയറ്റിയക്കുന്ന ചെറിയൊരു എക്സ്പോര്‍ട്ട് ബിസിനസ്സും ഉണ്ട്.
പക്ഷേ അദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിവരുന്നത് വളരെ അപൂര്‍വ്വമായി മാത്രമേ ഞാന്‍ ക്ണ്ടിരുന്നുള്ളൂ മിക്കവാറും ഞാന്‍ ഉണരുമ്പോഴേക്കും ജോലിക്കു പോയിട്ടുണ്ടാകും. പക്ഷേ കഴിഞ്ഞ ദിവസം ഞാന്‍ പണി പറ്റിച്ചു നേരത്തേ എണീറ്റ് ദിവാകരേട്ടന്‍ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നതിന്റെ ഒരു പടം ഞാന്‍ അങ്ങ് പിടിച്ചു.
ജാലകത്തിനപ്പുറത്തു വന്നിട്ട് എന്നെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്ന രംഗമാണു താഴെ.
51 comments:
ദിവാകരേട്ടന്റെ ചിത്രങ്ങള്‍ !!
ശ്രീലാലേ...
കലക്കി. അതിഷ്ടായി.
തീരെ പ്രതീക്ഷിയ്ക്കാത്ത ഒരു ശൈലി.
:)
[ദിവാകരേട്ടന്റെ പടങ്ങളും കിടിലന്‍!]
good ji
അതു കലക്കി....
ഏതാണ്ട് വെലിയ കഥ പറയാന്‍ പോവുക ആണെന്ന് വിചാരിച്ചു വായിച്ചു വന്നപ്പോ....
പക്ഷേ ചിത്രങ്ങള്‍ അടിപൊളി......
ദിവാകരേട്ടനെ നോക്കി വന്നതാ.ന്നാലും സാരല്ല്യ നല്ല ചിത്രങ്ങള്‍ കിട്ടീല്ലോ.
ഉഗ്രന്‍ ചിത്രങ്ങള്‍...
ചാത്തനേറ്: ദിവാകരേട്ടന്‍ അമേരിക്കേലാണോ ഇപ്പോള്‍?
നല്ല ഭാവന, ചിത്രങ്ങള്‍ അതിമനോഹരം
സൂര്യന്നാരാ ദിവാകരന്‍ എന്ന് പേരു കൊടുത്തേ..?
കൊള്ളാം ഭായ് ചിന്തകള്‍
:)
ഉപാസന
ശ്രീലാലേ, ഇഷ്‌ടായി താങ്കളുടെ നര്‌മ്മഭാവനയും പടങ്ങളും..
ശ്രീലാലേ, നല്ല ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്കു പൂറകില്‍ നൃ്ത്തം ചവിട്ടുന്നു ഭാവന പെണ്‍കൊടിയും.:)
ദിവാരേട്ടന്‍ ചോന്നപ്പം കാണാന്‍ നല്ല ചേല്, ലാലേ.
എന്നാലുമെന്റെ ദിവാരാട്ടാ...:)
ദിവാകരേട്ടന് കലക്കി. എന്നാലും കിഴക്കു വീടുള്ള ദിവാകരേട്ടന്‍ എന്തിനാ വൈകുന്നേരം പടിഞ്ഞാറോട്ട് പോകുന്നത്? ചിലപ്പോ അന്തിയടിക്കാന്‍ ആയിരിക്കും അല്ലേ? ദിവാകരേട്ടന്റെ പടങ്ങളും ഗ്ലാമര്‍ ആയിട്ടുണ്ട്.
എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു അണ്ണനാണു് നിങ്ങള്‍ ഈ സ്വന്തമാക്കിയ "ദിവാകരേട്ടങ്‍".
പാക്കരണ്ണയങ് കണിയപുരത്തു് കിഴക്കേ പറമ്പിന്ന് പടിഞ്ഞാറ്റെ തോട്ടില്‍ പോണത് ഞാനും കണ്ടിട്ടുണ്ട്. അങ്ങേര പടം ഞാനും എടുത്ത് ദാ ഇവട.
:)
--------------------------
ഇനി ഒരു serious കാര്യം.
നല്ലൊരു അവസരമായിരുന്ന്. Exposure അല്പം കുറച്ചിരുന്നു എങ്കില്‍ വര്ണങ്ങള്‍ പരിധിക്കുള്ളില്‍ നില്കുമായിരുന്നു.
Over Saturation അയി എന്നു തോന്നുന്നു.
ചിത്രത്തിന്‍റെ Histogram പരിശോദിച്ചാല്‍ ഈ പ്രശ്നം കൂടുതല്‍ മനസിലാക്കാന്‍ കഴിയും.
വീണ്ടും എടുക്കുക. ന്നാകും :)
ദിവാകരേട്ടനെ പരിചയപ്പെട്ട എല്ലാവര്‍ക്കും നന്ദി. ശ്രീ, മനു,ബിനു, പ്രിയ,കെ എം ഫ്, ചാത്തന്‍സ്, മീനാക്ഷി,ഉപാസന, ഏറനാടാ, വേണുവേട്ടാ,കൃഷ്,പ്രമോദേ, ശ്യാം... :)
കൈപ്പള്ളീ, തീര്‍ച്ച്ായും ശ്രദ്ധിക്കാം. പാഠിച്ചു വരുന്നതേ ഉള്ളൂ ഇതെല്ലാം. നിങ്ങളുടെ പോസ്റ്റ് ഇതിനു മുന്‍്പേ വായിച്ചിരുന്നെങ്കില്‍ ഈ ചിത്രം കൂടുതല്‍ ശ്രദ്ധയോടെ എടുക്കുമായിരുന്നു.
നന്ദി.
ശ്രീലാലേ,
ദിവാകരേട്ടനെ സമ്മതിക്കണം!
നല്ല ചിത്രങ്ങള്‍ !
~മഹി~
നല്ല ചിത്രങ്ങള്‍ ശ്രീലാല്‍.
കൈപ്പള്ളിയെപ്പോലെ ഒരാളുടെ അഭിപ്രായം വളരെ വിലമതിക്കുന്നതാണ്.
ആളെ പറ്റിക്കാന്‍ നടക്ക്വോന്ന് ഈ ബലാല്. ലൈന്‍ മാന്‍ ദിവാരേട്ടന്‍ പറ്റിച്ചു കളഞ്ഞു... :) ചിത്രങ്ങള്‍ നന്നായിട്ടുണ്ട്, വരികള്‍ അതിലേറെയും..
ഇതാണ് പ്രശ്നം..ഒറങ്ങുമ്പോഴും ക്യാമറ കയ്യിലാണോ???ഇതാണ് ഞാന്‍ ഒന്നും വാങ്ങിത്തരാത്തത്..
ഇത്തവണ കലക്കി ...;)
ഹ ഹ ഹ .................
നിങ്ങള് പറ്റിച്ചു ...
ഞാന്‍ കഥ വായിക്കാന്‍ വന്നപ്പോള്‍ ദെ കിടക്കനു രണ്ടു കിടിലന്‍ പടങ്ങള്‍ .
നന്നായി .....
പിന്നെ കൈപ്പള്ളി അണ്ണാ ..
Over Saturation അന്നോ അതോ ഷട്ടര്‍ സ്പീഡ് കുറഞ്ഞതാണോ എന്ന് ഒരു ഡൌട്ട് .
ശ്രീലാലേ ...കലക്കി. കൊടുകൈ.
എനിക്കാ ഏറ്റവും അവസാനത്തെ വാചകമാ വളരെ ഇഷ്ടമായത്. സൂപ്പര്‍!
ഈ ദിവാകരേട്ടന്റെ ഭാര്യ ആളെങ്ങനാ?
കാണാന്‍ വല്ല വഴിയുമുണ്ടോ?
സുന്ദരിയാണെന്നാ എന്റെ കൂട്ടുകാര്‍ പറയണത്!
നേരാണോടെ?
ഓ:ടോ: പോട്ടം കൊള്ളാം.
അര്‍ക്കനൊരു തര്‍ക്കവുമില്ല-
തുള്ളതീ മര്‍ക്കടന്‍ മാര്‍ക്കല്ലോ!.
മറക്കാതെന്നുമീ വഴിയെത്തും
പറക്കാതെ പതുക്കെ പോയിടും.
കുറച്ചും കൂട്ടിയുമിവനിട്ടേച്ചു-
പോവുംചൂടിന്‍ ചുംമ്പനങ്ങള്‍.
ചിലനേരമിവനേറും കുറുമ്പപ്പോള്‍,
ചടുലനേത്രപാളികള്‍ക്കന്തരാളങ്ങളില്‍
ചലനമെടുത്തുന്മാദരാഗമേറി തിള-
ച്ചേറെ തിളങ്ങി പടിയിറങ്ങി ,
പതുക്കെ പുറത്തിറങ്ങുമവനുടെ,
രൌദ്ര രശ്മിതന്‍ വിഷോഷ്ണ വേഗങ്ങള്‍.
തടുക്കാനൊരു പാളിയെങ്ങോ
ആരാലെരുക്കിയിരുന്നെങ്കിലും,
തുളവീണതില്‍ നിന്നൂറിയിറങ്ങി
പടര്‍ന്നേറും വിഷധൂളികളിവനവധി.
പ്രജ്ഞ തന്‍ പ്രഹേളിക
മായാ പടങ്ങളഴിഞ്ഞു വീണിട്ടും,
അസ്ത്രപ്രാണരായി മരുവുമീ
മനുജ ജന്മമതോര്‍ത്തവന്‍
മനസ്സാ കേഴുകയാവാം.
കണ്ണിയതു മുഴുവനായറ്റു പോവും
മുമ്പാരാലെതൊരു കൈയ്യാലിഴ
ചേര്‍ത്ത് നെയ്തെടുക്കുമാവല.
വേണമതു നിര്‍ബന്ധമാണത്
കൈ ചേര്‍ത്തിഴ കോര്‍ത്തെടുക്കാ-
നക്കീറിത് തുന്നി ചേര്‍ത്തിടാന്‍.
ഭൂമിയുടുക്കട്ടെ,പുത്തനാം ചേല
നമുക്കേകാനാവില്ലെയെങ്കിലും,
ചേര്‍ത്തു തുന്നിയിഴയടുപ്പിച്ചൊരാ..
“ഓസോണു”ടുപ്പിനഴകിനെ.
കൂട്ടരായൊക്കാം,കുറച്ചേ ആവുമെങ്കിലും,
അതും ഏകുമേറെ പ്രയോജനം.
പോസ്റ്റ് കിടിലോല്‍ക്കിടിലം...
ശ്രീലാല്‍
നല്ല പടങ്ങള്‍, അതിനേക്കാള്‍ നല്ല എഴുത്തും.
ക്ഷ പിടിച്ചു :)
-സുല്‍
ശ്രീലാലേ..
നല്ല പടങ്ങള്‍..
അഭിനന്ദനങ്ങള്‍...
അതിനേക്കാള്‍ മികച്ച അവതരണം...
വീണ്ടും അഭിനന്ദനങ്ങള്‍..
-അഭിലാഷ്, ഷാര്‍ജ്ജ
ചിത്രങ്ങളും കുറിപ്പും മനോഹരം
ശ്രീലാല്‍...,
ഈ ദിവാകരേട്ടനെ എനിക്കും അറിയാം..ട്ടൊ.
കാലത്തായതോണ്ടാ... പടമെടുക്കാന്‍ നിന്നു തന്നത്. അല്ലെങ്കില്‍ ദഹിപ്പിക്കുന്ന നോട്ടോം നോക്കി, ഒരു പോക്കു പോയേനെ.
നന്നായിരിയ്ക്കുന്നു.
എഴുത്തും ചിത്രവും.
ചിത്രങ്ങള്‍ കണ്ടതിനും അഭിപ്രായങ്ങള്‍ക്കും,. മഹി, വാല്‍മീകി, കണ്ണൂരാന്‍, കൂട്ടൂസ്, നവരുചിയന്‍, അപ്പുമാഷ്, അനംഗാരി,രായാട്ടാ, സുല്‍, അഭിലാഷംസ്,മാക്കോത്ത്, ചന്ദ്രകാന്തം ചേച്ചീ.. എല്ലാവര്‍ക്കും :)
രായാട്ടാ എന്റെ ചിത്രം ഒരു നല്ല കവിതയ്ക്ക് കാരണമായതില്‍ അഭിമാനം തോന്നുന്നു..
ശ്രീലാല്‍, നന്നായിട്ടുണ്ട്... ചിത്രങ്ങളും കലക്കി...
ദിവാകരേട്ടന്റെ പടങ്ങള്‍ നന്നായിട്ടുണ്ട് മച്ചൂ...അഭിനന്ദനങ്ങള്‍
ദിവാകരേട്ടന് ഗ്ലാമര്‍ ഇത്തിരി കൂടിയതോണ്ട് ആരു കണ്ടാലും ഒരു ഫോട്ടോ എടുത്തുപോകും. അതോണ്ടല്ലേ ഞാനും ഒന്നെടുത്തത്. അത് ദാ ഇവിടെ ഉണ്ട്.
പിന്നെ കൈപ്പള്ളി മാഷിന്റെ കമന്റും ഉപകാരപ്പെട്ടു. ഇവിടെ വന്നോണ്ട് ഭാസ്ക്കരേട്ടന്റെ മുഖക്കുരുവും കാണാന്‍ പറ്റി.
ദിവാകരേട്ടന് സുന്ദരന്‍!.
നന്നായിരിക്കുന്നു ശ്രീലാലേ......
ദിവാകരേട്ടന് കൊള്ളാം...
ദിവാകരേട്ടന്റെ ചിത്രങ്ങളും കൊള്ളാം
പുതുവത്സരാശംസകളോടെ...
ഈ ദിവാകരേട്ടന്റെ ഒരു കാര്യം.
അല്ല മാഷെ.. മാഷെ കണ്ണില്‍കുത്തി വിളിച്ചുണര്‍ത്താറുള്ള, കളികാണാന്‍ കാത്തു നില്‍ക്കാറുള്ള അതെ ദിവാകരേട്ടന്‍ തന്നെയാണൊ സായിപ്പിന്റെ നാട്ടിലും മാഷിനെ വിളിച്ചുനര്‍ത്താറുള്ളത്?
എന്തായാലും കൊള്ളാം..
പടങ്ങള്‍ എല്ലാം ഗംഭീരം.
നല്ല വരികള്‍..
ചിത്രങ്ങള്‍ കലക്കി.
പുതുവത്സരാശംസകള്‍!
പടം മാറ്റടൈ.... ഇതെന്താ നൂറാം ദിവസം ഓടിക്കനാ പ്ലാന്‍?അല്ലെങ്കില്‍ ഇടക്കുവല്ല നൂണ്‍ ഷൊ എങ്കിലും ഇട്രോ../
നല്ല കുറിപ്പും, നല്ല ചിത്രങ്ങളും... photography താല്‍പര്യമാണെന്നറിഞ്ഞതില്‍ അതിലും സന്തോഷം.. എനിക്കും ലേശം കമ്പം ഉണ്ട്. ഇനിയും നല്ല പോസ്റ്റുകള്‍ ഇടുക..
സസ്നേഹം ഷൈന്‍ (കുട്ടേട്ടന്‍)
ഉഗ്രനായിട്ടുണ്ട്...!
!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഇത്രയും ആശ്ചര്യ ചിഹ്നങ്ങള്‍.. വണ്ടര്‍ഫുള്‍ എന്നെതിന്റെ നിരക്ഷര പ്രതിനിധീകരണം...
എല്ലപ്പാ ... ഇത് ഉശാറായിനല്ലാ ... ദിവാരേട്ടന്റെ കാര്യം വായിക്കാന്‍ രസൂണ്ട് കേട്ടാ ... പിന്ന ഫോട്ടോം നല്ലതന്നെ
ശ്രീലാലെ സൂപ്പറായിട്ടുണ്ട്
മഞ്ഞിന്‍ കണങ്ങള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചിരങ്ങുന്ന ഒരു പ്രഭാതം,,,,,,,,,, ഈ അറബുനാട്ടില്‍ ഇരുന്നു ഇതെങ്കിലും സ്വപ്നം കാണാല്ലൊ...എന്നാലും ദിവാകരേട്ടനെ സമ്മതിക്കണം.
നയിസ്
നന്ദി, എല്ലാവര്‍ക്കും :)
ദിവാകരേട്ടന്‍ പറ്റിച്ചു കളഞ്ഞു..... നന്നായി
helloo...sreekal....super yaar.....
sooo.....nice...
കിടിലന്‍ പൊസ്റ്റ് ആയിരുന്നു അത്. നല്ല എഴുത്ത്. കൊള്ളാം
NANNAYITUNTU.....
ദിവാകരേട്ടന് അടിപൊളി.
ശ്രീലാല്‍,
അസ്സലായിരിക്കുന്നു. നല്ല നര്‍മ്മബോധം.നല്ല കയ്യടക്കം.മനസ്സിനകത്ത് കഴിവുറ്റ ഒരു കലാകാരനുണ്ട്.
kollaam
ചിത്രകാരന്റെ പോസ്റ്റ് വഴി എത്തി.
നല്ല ചിത്രങ്ങളും, വിവരണ രീതിയും. ഇഷ്ടപ്പെട്ടു.
superb....
very nice. Awaiting to read more works like this.
Post a Comment