മഞ്ഞിലുറയുന്ന ജലപാതങ്ങള്‍.
ഇതല്ലേ മഞ്ഞ്... തണുപ്പ്.. ;) മഞ്ഞെന്നു പറഞ്ഞ് മഴയുടെ ചിത്രം പോസ്റ്റി വഞ്ചിച്ചു എന്ന കേസിലെ പ്രതിയുടെ പുതിയ വെളിപ്പെടുത്തലുകള്‍. :)
മിനിയാപൊളിസ് ഡൌണ്ടൌണിനടുത്തുതന്നെയുള്ള മിനിഹഹ പാര്‍ക്കിലെ ഒരു കൊച്ചു വെള്ളച്ചാട്ടം മഞ്ഞില്‍ ഉറഞ്ഞുനില്‍ക്കുന്നതിന്റെ കാഴ്ചകള്‍. താഴോട്ടു പതിക്കാനാവതെ ഉറഞ്ഞുപോയ വെള്ളത്തുള്ളികള്‍.
38 comments:
മിനിഹഹയില്‍ മഞ്ഞുറയുമ്പോള്‍..
മഞ്ഞ് കൊള്ളാം:)
Really amazing...
ഭാഗ്യവാന്‍...ഇങ്ങനെയുള്ള കാഴ്ചകളൊക്കെ കാണാന്‍ പറ്റിയല്ലോ. നമ്മടെ നിക്കോണ്‍ D40X ഒട്ടും മോശമില്ലല്ലോ. (ഫോട്ടോഗ്രാഫറും മോശമില്ല). പടങ്ങളെല്ലാം അടിച്ചു മാറ്റിയിട്ടുണ്ട്.
കാഴ്ചകള്‍ മനോഹരം സിര്‍കാലേ...
മറ്റേ കേസ് ഇപ്പളാ കണ്ടേ
മറ്റേ മഞ്ഞു പെയ്യണ കേസേ :)
ഇപ്പോ വാദം അംഗീകരിച്ചിരിക്കുന്നു.
നന്ദി.. പ്രിയ, പ്രമോദേ, മഞ്ഞു കൊള്ളാം എന്നോ ऽ? കൊണ്ടാല്‍ വിവരം അറിയും.. ;) അപ്പുമാഷേ,നന്ദി..ചിത്രങ്ങള്‍ ക്വാളിറ്റി കുറയാതെ ചെറിയ സൈസാക്കുനുള്ള വഴികള്‍ നമ്മുടെ കളരിയില്‍ പറഞ്ഞുതരുമോ ? വലിയ സൈസ് ആയതിനാല്‍ അപ്‌ലോഡ് ചെയ്യാനും കാണുന്നതിനും പ്രയാസമല്ലെ. ഞാന്‍ വിന്‍ഡോസിലെ ഇമേജ് എഡിറ്ററില്‍ ആണ് ഇത് ചെയ്യുന്നത്.
നല്ല ചിത്രങ്ങള്‍. കഴിഞ്ഞ പോസ്റ്റില്‍ ചെയ്ത ഗുരുതരമായ കുറ്റത്തില്‍ നിന്നും വിമുക്തനാക്കി നിരുപാധികം വെറുതെ വിടാന്‍ കോടതി ഉത്തരവിടുന്നു.
നല്ല ചിത്രങ്ങള്‍
കൊള്ളാം..
ശ്രീലാലേ...
ഇത്തവണ കലക്കീട്ടോ...
ആ ഫോട്ടോസ് കോപ്പി എടുക്കുന്നു.
:)
ശുഭ്ര മഞ്ഞായുറഞ്ഞ
പുഴ!
കലനേരമിതിലേതു നിമിഷമു-
റഞ്ഞുണ്മയായി പതിഞ്ഞൊരീ
ജലപാതമെന്നറിയില്ല!
തുടരൊഴുക്കെവിടെ വച്ചു
നിലച്ചെങ്ങിനെ?
ഒരു തപസ്സിലിരുത്തി
മറഞ്ഞു സൂര്യനും
റുതുഭേദമിടറിയെത്തും
വരേത്തുടരാമീ ജരാനര!
മഞ്ഞുകൊണ്ട എല്ലാവര്‍ക്കും നന്ദി.. :) രായാട്ടാ, കവിത അത്ഭുതപ്പെടുത്തീട്ടോ.. ഋതുഭേതമിടറിയെത്തും വരേത്തുടരാമീ ജരാനര-
ഇഷ്ട്മായി.. :)
ലാലേട്ടാ,
വളരെ നല്ല ഫോട്ടോകള്‍
:)
ഉപാസന
അടിപൊളി പടംസ്..
ഇപ്രകാരം മഞ്ഞിനെ സംബന്ധിച്ച് പുതിയ തെളിവ് ഹാജരാക്കിയ സാഹചര്യം പരിഗണിച്ച് പ്രതിയെ വെറുതെ വിട്ടിരിക്കുന്നു.
ഇനി ഞാന്‍ മഞ്ഞപ്പടം പോസ്റ്റണ്ടല്ലോ?
ശ്രീലാലേ,
മഞ്ഞ് കാഴ്ചകള്‍ മനോഹരം !
ഓ ടോ :ഇത്തവണ വെറുതെ വിട്ടിരിക്കുന്നു.
കൊള്ളാം.
ശ്രീലാല്‍,
മഞ്ഞു കാഴ്ചകള്‍ മനോഹരം തന്നെ.
താങ്ക്യൂ.. താങ്ക്യൂ...എല്ലാവര്‍ക്കും. കോടതി വിധി സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. :)
അനംഗാരീ, പോസ്റ്റൂന്നേ, കൊളമ്പസ്സിലെ മഞ്ഞുകൂടെ എല്ലാവരും കണ്ടോട്ടെ..
അവസാനത്തെ ചിത്രം ഏറെ നന്നായി...(മറ്റുള്ളവയും) :)
ശ്ശൊ.. എനിക്ക്, ഇത്തരം ഒരു കാഴ്ച ഈ ജന്മത്തിലൊന്ന് നേരിട്ട് കാണാന്‍ പറ്റിയിരുന്നെങ്കില്‍...
“സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗ കുമാരികളല്ലോ...!”
ശ്രീലാല്‍, ചിത്രങ്ങള്‍ വളരെ മനോഹരം
കാണുമ്പോള്‍ തന്നെ തണുക്കുന്നൂൂൂ...!!
-അഭിലാഷ്, ഷാര്‍ജ്ജ
ശ്രീലാല്‍....
നല്ല പോസ്റ്റ്..... ഒരു കുളിര് തന്നൊരു പോസ്റ്റ്
നന്‍മകള്‍ നേരുന്നു
താഴോട്ടു പതിക്കാനാവാതെ തണുത്തുറഞ്ഞു നില്‍ക്കുന്ന വെള്ളം ഇത് ആദ്യമായിട്ടാ കാണുന്നത്. മനോമനോഹര പടങ്ങള്‍.
തണുത്തിട്ടു വയ്യ. വേഗം ഒരു കമ്പിളിപ്പുതപ്പിന്റെ പടം കൂടി പോസ്റ്റൂ...കേക്കുന്നില്ലാന്നോ?...കമ്പിളിപൊതപ്പ്...കമ്പിളിപൊതപ്പേ :)
ഹലോ..പൈങ്ങോടാ... ഹലോ... കേള്‍ക്കുന്നില്ലാ....
:)
ആ ഫോട്ടൊ കണ്ടപ്പോള്‍ തന്നെ മനസ്സ് നിറഞ്ഞൂ..
ഇതൊക്കെ ഒന്നു നേരില്‍ കണ്ടുവല്ലൊ..
ഈ മഞ്ഞുപാളികള്‍ക്കിടയില്‍ ഒരു കൂടുകൂട്ടാന്‍ കഴിയുമായിരുന്നെങ്കില്‍..
"ലാലൂ കോലൂ കൊപ്പര മാട്ടീ
കള്ളനെപ്പേടിച്ച് കപ്പേമ്മ്ക്കേറി
കപ്പ പൊട്ടി കെരന്റില് വീണു
മിന്നാമ്മിനിങ്ങ ബെളിച്ചം കാട്ടി
പേക്രോം തവള ഉന്തിക്കേറ്റി'
ഇതുപോലുള്ള സാധങ്ങള്‍ ഇനീമുണ്ടോ നിന്റെ കയ്യില്‍? :)
നന്നായിരിക്കുന്നു
ഫോട്ടോ കണ്ട് തണുപ്പു കൊണ്ട എല്ലാവര്‍ക്കും കട്ടന്‍ കാപ്പി.. :)
തുളസീ, അധികൊന്നും ഇല്ല... ഇല്ലതാ അവിടെ ചാമ്പിയത്.. എന്നെ കളിയാക്കിക്കൊണ്ട് ചെറുപ്പത്തില്‍ ചേച്ചിയും ചേട്ടനുമൊക്കെ പാടിയിരുന്ന പാട്ടാണത്. പിന്നെ കുറേ കാലം ഞാന്‍ തന്നെ പാടി നടന്നിരുന്നു.. :)
കൊള്ളാംസ്. അന്ത്യനസ്‍ ഏറ്റവും ഇഷ്ടപ്പെട്ടു.
ഫോട്ടോകള്‍ മനോഹരം. ഇതു മഞ്ഞു തന്നെ ഒരു സംശയോമില്ല. പക്ഷേ ഈ ബ്ലോഗില്‍ പൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നത് കുംമായത്തിന്റെ കഷണങ്ങളാണോ എന്നു ഒരു സംശയം .
അവസാനത്തെ രണ്ടു ചിത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമായി..:)
ഗ്ഗെഡീ.....ഇതാണ്‍ മഞ്ഞ്...
do thane njan kandthu than jayanarayananu kodutha oru comment ilkkdeyanu,..... any way kandathu nannyi illankil mazayeyum ,manjinaeyum ....pinnae mazhachithrangaleyum ithra ishtapedunna enikku oru theera nashtamayene......really amazing....photokal entae computer il screen saver aakkan anumathi chodikkunnu.....pinnae..njan gowryparvathi....syamsudhakar enna blog entae oru friendinuvedi samarppichirikkunnu.....
എന്റ മോനേ ... ആ ലാസ്റ്റ് ഇള്ള ഫോട്ടം ഇണ്ടല്ലാ ... തകര്‍ത്തിന് കേട്ടാ ... ആട ബന്ന് ഇരിക്കാന്‍ തോന്ന്ന്ന് ... സത്യായിറ്റും ..
ഇവിടെ ആദ്യമായി വരികയാണ്.
എല്ലാ ചിത്രങ്ങളും മനോഹരം.
ആ ബെഡ് റൂം ലാമ്പിന്റെ ചിത്രങ്ങളും, ആകാശക്കാഴ്ചയും ഏറെ ഇഷ്ടപ്പെട്ടു...
പുതിയ പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാണ് . ആശംസകളോടെ......
നന്ദി.. ഈ മഞ്ഞിന്‍ വഴി വന്ന എല്ലാവര്‍ക്കും.. :)
മഞ്ഞു പെയ്യുമ്പോള്‍ - snowflakes - ന്റെ പടമെടുക്കൂ ... അതൊരു സുന്ദര ദൃശ്യം തന്നെ... :)
അവസാനത്തെ ചിത്രം ഒരുപാടിഷ്ടമായി. അടിക്കുറിപ്പും.
Post a Comment