(c) Sreelal Photography . Powered by Blogger.

Monday, November 19, 2007

മിനിയാപൊളിസില്‍ മഞ്ഞുപെയ്യുമ്പോള്‍..

പുറത്തു മനസ്സുകുളിര്‍ക്കെ മഞ്ഞുപെയ്തപ്പോള്‍ മുറിയിലെ ജാലകച്ചില്ലില്‍ ഞാന്‍ കണ്ട കാഴ്ചകള്‍।


ഡൌണ്‍ ടൌണ്‍,

36 comments:

ശ്രീലാല്‍ November 19, 2007 at 5:43 AM  

മിനിയാപൊളിസില്‍ മഞ്ഞുപെയ്യുമ്പോള്‍.. പുതിയ ഫോട്ടോ പോസ്റ്റ്.

ശ്രീജിത്ത്‌ കെ November 19, 2007 at 7:01 AM  

ഇത് മഞ്ഞ് പെയ്തതാണോ മഴ പെയ്തതാണോ എന്ന് വര്‍ണ്യത്തിലാശങ്ക. മഞ്ഞ് പെയ്യുന്നതിനു ഈ തെളിവു പോര. പ്രോസിക്യൂഷന്‍ അടുത്ത വാദത്തില്‍ നല്ല തെളിവും കൊണ്ട് വരണം, കേട്ടോ.

ശ്രീലാല്‍ November 19, 2007 at 7:09 AM  

ഹ..ഹ.. മജിസ്ട്രേട്ടിനു അങ്ങനെ പലതും പറയാം. എന്നിട്ടു വേണം ഈ മഞ്ഞത്തിറങ്ങി ഫോട്ടൊ പിടിക്കാന്‍ പോയി പനീം പിടിച്ചു കിടക്കാന്‍ അല്ലേ.. :)

വാല്‍മീകി November 19, 2007 at 7:38 AM  

ഇതു മഞ്ഞാണെന്നു തെളിവില്ലാത്തതിനാല്‍ മഞ്ഞിന്റെ പടം നന്നായി എന്ന് കമന്റ് ഇടുന്നില്ല. വെറുതെ നന്നായി എന്ന് മാത്രം പറയാം.

അനംഗാരി November 19, 2007 at 8:55 AM  

ഇതു മഞ്ഞല്ല.കള്ളും കുടിച്ച് വെളിവില്ലാതെ ജനാലവഴി മൂത്രമൊഴിച്ചപ്പോള്‍ ഉണ്ടായ പാട്.

മിനിയാപോലീസിനോട് ചോദിക്കൂ..


മഞ്ഞു പെയ്യട്ടെ!പ്രോസിക്യൂഷന്‍ വാദം ഞാന്‍ പ്രതിഭാഗത്തിനു വേണ്ടി പൊളിച്ചടുക്കുന്നുണ്ട്:)

കൊച്ചുത്രേസ്യ November 19, 2007 at 9:33 AM  

‘മിനിയാപൊളിസില്‍ മഞ്ഞുരുകുമ്പോള്‍ ‘എന്ന തലക്കെട്ടായിരുന്നു നല്ലത്‌. ഇതിപ്പോള്‍ മഞ്ഞങ്ങ്` ഉരുകീം പോയി പാവം ശ്രീലാലിന്റെ ആത്മാര്‍‌ത്ഥതേനെ എല്ലാരും കൂടി പ്രതിക്കൂട്ടില്‍ കേറ്റുകേം ചെയ്തു.

പിന്നെ ആ അവസാനത്തെ പടത്തില്‍ മഞ്ഞൊന്നുമല്ല കേട്ടോ..നന്നായി കണ്ണു തിരുമ്മീട്ടൊന്നു നോക്കിക്കേ..ഇപ്പം ക്ലിയറായി കാണുന്നില്ലേ :-)

പേര്.. പേരക്ക!! November 19, 2007 at 10:07 AM  

ഇതുവെറും മൂടല്‍മഞ്ഞല്ലേ? :)

മുരളീധരന്‍ വി പി November 19, 2007 at 10:09 AM  

മൂന്നാമത്തെ ചിത്രം ആണ് ബെസ്റ്റ്. ഒന്നാവാന്‍ വെമ്പുന്ന ഇണകളെപ്പോലെ...

ശ്രീ November 19, 2007 at 10:14 AM  

:)

കുട്ടിച്ചാത്തന്‍ November 19, 2007 at 10:41 AM  

ചാത്തനേറ്: “സര്‍വവും അറിയുന്ന ദൈവത്തിനു 50 എന്നതാ 500 എന്നതാ എന്നതൊന്നും അറിയാന്‍ മേലേ“ എന്ന ഉണ്ണിക്കുട്ടന്റെ (ബോബനും മോളി ഫെയിം) ഡയലോഗാ ഓര്‍മ്മ വരുന്നേ. മഞ്ഞെന്നതാ വെള്ളമെന്നതാ എന്നൊന്നും അറീലെ?

ഇതു ഡിസംബര്‍ മാസത്തിലു നാട്ടിലെ വീട്ടിന്റെ പിന്നാമ്പുറത്ത് കാണുന്ന കോടയാ...

Sebin Abraham Jacob November 19, 2007 at 10:58 AM  

ബാംഗ്ലൂരുവന്ന് സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചുകൊടുത്ത് ജീവിക്കുന്നയാളെങ്ങനാ അതേ സമയം മിനിയാപൊളിസില്‍ ജീവിക്കുന്നെ? പ്രൊഫൈലില് ചെറിയ മാറ്റം വരുത്തൂ...

പിന്നെ പടങ്ങള്‍ കൊള്ളാം. വെറുതേ കൊള്ളാമെന്നല്ല, നന്നായി ഇഷ്ടപ്പെട്ടു. നന്ദി.

കൂട്ടുകാരന്‍ November 19, 2007 at 11:20 AM  

പുലി.. :-)

.. ഏതാ മാഷെ ക്യാമറ???

എന്തായാലും പടങ്ങള്‍ ഗംഭിരം

ഹരിശ്രീ November 19, 2007 at 4:32 PM  

മഞ്ഞായാലും മഴയായാലും ചിത്രം നന്നായിട്ടുണ്ട്.

സുജിത്‌ ഭക്തന്‍ November 19, 2007 at 4:52 PM  

Nice Pics !!!

ശ്രീലാല്‍ November 19, 2007 at 6:19 PM  

പക്ഷേ, എഫ് ഐ ആറില്‍ പറഞ്ഞിട്ടുണ്ടല്ലോ ‘മഞ്ഞുപെയ്യുമ്പോള്‍ ജാലകച്ചില്ലിലെ കാഴ്ച്കളാണിതെന്ന്..’

ദൈവത്താണെ നേര് ഇന്നലെ വൈകീട്ട് പെയ്തത് മഞ്ഞാ. ഒരര മണിക്കൂറോളം ചറ പറാന്ന്.
നോക്കട്ടെ, രണ്ടു മാസം കൂടി ഇവിടെ ഉണ്‍ട്. നല്ല എ ക്ലാസ് മഞ്ഞുണ്ടാവും എന്നാ കേട്ടത്. പടം പിടിച്ച് കോടതി മുമ്പാകെ ഹാജരാക്കാം.
:)

ഓടോ:
ഫോക്കസ് ചെയ്യുമ്പോള്‍ ഒരുതരം ഉന്മാദാവസ്ഥയിലേക്ക് ഞാന്‍ എത്തപ്പെടും.മഞ്ഞാണോ വെള്ളമാണോ എന്നൊന്നും തിരിയൂല.കിട്ടിയാ കിട്ടി. പോയാ പോയി.

ഞാന്‍ ഓടി. ഓടീന്നു പറഞ്ഞാല്‍ പാഞ്ഞു. ;)

പ്രിയ ഉണ്ണികൃഷ്ണന്‍ November 20, 2007 at 1:26 AM  

janalila manjennu aadye paranjille, pinnenthina ellarum kooti vazhkku parayunne....

അപ്പു November 20, 2007 at 9:00 AM  

ശ്രീലാലേ..ചിത്രങ്ങള്‍ എല്ലാം നല്ലതു തന്നെ. അവസാനത്തെപ്പടം ആ സിറ്റിയെപ്പറ്റിയാണെന്നു മനസ്സിലാക്കുന്നു. അതങ്ങനെ ജനാലയില്‍ക്കൂടെ നോക്കാതെ ക്യാമറയുമായി താഴേക്കിറങ്ങി ആ നഗരത്തിലെ കാഴ്ചകളൊക്കെ ഒന്നു പോസ്റ്റു ചെയ്യൂ.

സിനോജ്‌ ചന്ദ്രന്‍ November 21, 2007 at 3:12 AM  

ഈ നാലാമത്തെ ഫോട്ടോ..കൊള്ളം.. അമേരിക്കേലാ?...അതും കൊള്ളം.

റീനി November 21, 2007 at 8:35 AM  

ശ്രീലാല്‍, മിനിയാപോളിസില്‍ ചാറ്റല്‍ മഴപെയ്തൊരു ദിവസം എന്ന് തലക്കെട്ട് കൊടുക്കണേ.
സ്നോയുടെ തലസ്ഥാനത്തിനോട് എനിക്ക് യാതൊരു അസൂയയും ഇല്ല,കേട്ടൊ.

ശ്രീലാല്‍ November 21, 2007 at 8:44 AM  

ജാലകത്തിലെ കാഴ്ചകണ്ട എല്ലാവര്‍ക്കും നന്ദി.. :) തലക്കെട്ട് തെറ്റിദ്ധരിപ്പിച്ചോ..ക്ഷമിക്കൂ.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| November 23, 2007 at 9:44 AM  

ശ്രീ, പടങ്ങള് കൊള്ളാട്ടോ.....

ആദ്യ്ത്തെ നാലെണ്ണം എന്തിനായിരുന്നു? ഒരെണ്ണം മാത്രം പോരേ?

ഉപാസന November 23, 2007 at 3:14 PM  

ഇവര് വിടണീല്ലല്ലാ..? അല്ലെ.
:))
ഉപാസന

വേണാടന്‍ November 24, 2007 at 3:59 AM  

മിനിയാപൊളിസില്‍ ഇങ്ങനെയാണു മഞ്ഞുപെയ്യുന്നതെന്നു ഫോട്ടോ എടുത്തു കാണിച്ചാലും വിശ്വസിക്കാത്ത പൂവര്‍ മലയളീസ്..

കമന്റുകള്‍ ജകപൊക...

കരീം മാഷ്‌ November 24, 2007 at 10:31 PM  

നന്നാ‍യി ജാലക കാഴ്ച്ചകള്‍.
ഇനി ജാലകത്തിനപ്പുറത്തതാവട്ടെ!

ഹരിശ്രീ (ശ്യാം) November 25, 2007 at 1:45 PM  

ഫോട്ടോകള്‍ കാണുമ്പോള്‍ ഒരു കുളിര് . മഞ്ഞിന്റെയാവും.

saptavarnangal November 27, 2007 at 9:25 AM  

ശ്രീലാല്‍,
ഇതു മഞ്ഞാണോ??
മിനിയപോളീസ്സിലെ മഞ്ഞ് കാണാന്‍ ഇനിയും വരാം,പറ്റിക്കരുതേ!

മഴിപേന November 28, 2007 at 1:20 PM  

ഴ വഴികളിലൂടെ വന്നുപോയെന്നറിഞ്ഞു.
ശല്യമായി വന്ന പാട്ടേതാണോവൊ?
പറഞ്ഞാല്‍
മാ‍റ്റാന്‍ ശ്രമിക്കാം..

.:: Rosh ::. November 29, 2007 at 7:33 AM  

nice shot, some interesting pics in your blog.

ബിജോയ്‌ മോഹന്‍ | Bijoy Mohan November 30, 2007 at 9:14 AM  

ദില്ലിയില്‍ ഒരു മഴകണ്ടിട്ടു നാളു കൊറെയായി....
കൊതിയാകുന്നു.... നല്ല ചിത്രങ്ങള്‍

Pramod.KM December 1, 2007 at 12:03 PM  

ജാലകച്ചില്ലിന്റെ ഡിസൈന്‍ മനോഹരം:)

അപര്‍ണ്ണ December 2, 2007 at 8:43 PM  

മഞ്ഞ്‌ കാട്ടിത്തരാമെന്ന് പറഞ്ഞിട്ട്‌ മഴ കാട്ടി പറ്റിക്കുന്നോ ശ്രീലാലേട്ടാ?
:-(

maheshcheruthana/മഹേഷ്‌ ചെറുതന December 3, 2007 at 2:34 PM  

മഞ്ഞായാലും മഴയായാലും ചിത്രങ്ങള്‍ മനോഹരം!

സാക്ഷരന്‍ December 4, 2007 at 4:54 PM  

ഇതല്ലേ മോനേ മഞ്ഞ് … മകരമാസത്തില് നേറ്ത്ത തനുപ്പത്ത് മഞ്ഞേ മഞ്ഞേ ന്നും പറഞ്ഞ് പൊതച്ചു മൂടി നടക്കണ വല്ലിയപ്പന്മാരെ ഇതൊന്നു കൊണ്ടു കാണിക്കണം !!!

ഇതു മഞ്ഞ് തന്നാണോന്ന് എല്ലാരും കൂടെ ചോദ്യം ചെയ്താല് ?

അതു പിന്നെ ഫോട്ടോ എടുത്തവനോടു തന്നെ ചോദിക്കണം …

വക്കാരിമഷ്‌ടാ December 16, 2007 at 7:31 AM  

ബൌ... ല്ല, വ്വൌ... നല്ല ഒന്നാന്തരം തുള്ളികള്‍. ഗംഭീരോല്‍‌ക്കിടിലം :)

ഞാനീവഴി ആദ്യമാണോ എന്ന് വര്‍ണ്ണ്യത്തില്‍ വണ്ണത്തിലൊരാശാന്‍ ശങ്ക :)

ശ്രീലാല്‍ December 16, 2007 at 8:28 AM  

ഒരാശാന്‍ ശങ്കയും വേണ്ട മാഷ്‌ടരേ, ങ്ങളിതാദ്യാ.. :) കേറി ബരീന്‍... :)

maru February 15, 2010 at 5:56 PM  

mazha ningale parathi talarna kaium neeti .....pidicho thazhe veezhu munpe

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP