(c) Sreelal Photography . Powered by Blogger.

Friday, October 1, 2010

സ്മരണ



20 comments:

ശ്രീലാല്‍ October 1, 2010 at 11:20 PM  

ഓര്‍മ്മകളില്‍ ഒരു വായനശാല ...

Anoop October 2, 2010 at 1:08 AM  

ഒരു ഒറ്റമുറി.....ശബ്ദം കേള്‍പ്പിച്ചു കൊണ്ട് തുറക്കുന്ന പഴയ തടി അലമാരികള്‍ .അതില്‍ ചരിച്ചു വെച്ചിരിക്കുന്ന ,പുറം ചട്ട ഉള്ളതും ഇല്ലാത്തതും , കാലപ്പഴക്കത്തിന്റെ മണവും പേറിയ പഴയ പുസ്തകങ്ങള്‍. ഒപ്പം മുന്‍വശത്തുള്ള മേശയിലും അലമാരയിലും പുതുമ മാറാത്തവയും....... ഒട്ടും ഗൗരവം വിടാത്തമുഖവുമായി, കണ്ണടയും വെച്ച് തടിച്ച റെജിസ്റ്ററില്‍ പരതുന്ന ലൈബ്രേറിയന്‍. ..........ദിവസവും സന്ധ്യക്ക്‌, മുടങ്ങാതെ വാല്‍വ് റേഡിയോയില്‍ നിന്നും കൃത്യസമയത്തുള്ള വാര്‍ത്തകള്‍............. പിന്നെ സായംകാലത്തെ കൂട്ടായ്മയും ചര്‍ച്ചകളും .....എത്ര പരിഷ്കാരങ്ങള്‍ വന്നാലും നമ്മുടെ മനസ്സില്‍ , ആ പഴയ വായനാശാല ഇന്നും പൊടിപിടിച്ചു മനസിന്‍റെ ഒരു കോണില്‍ എവിടെയോ അടഞ്ഞു കിടക്കുന്നു ? ഇന്ന് ആ വായനാശാല വീണ്ടും തുറന്നു ...

നന്ദി ശ്രീലാല്‍

NPT October 2, 2010 at 8:35 AM  

കൊള്ളാം പടം നന്നായിട്ടുണ്ട്.........

Unknown October 2, 2010 at 9:35 AM  

ishtamayi!

yousufpa October 2, 2010 at 10:16 AM  

ശ്രീലാൽ ഈ ചിത്രം എന്നോട് സംവദിച്ചു.

Sarin October 2, 2010 at 2:11 PM  

excellent shot.this photo taken back to me old good times of life.Thanks for sharing.

Unknown October 2, 2010 at 2:54 PM  

Nostalgia..

Unknown October 2, 2010 at 7:54 PM  

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകങ്ങള്‍...
ബഷീറിനെയും, മുകുന്ദനെയും, എം.ടിയെയും, മാധവിക്കുട്ടിയെയും, ഒ.എന്‍.വിയെയും, സുഗതകുമാരിയെയും... ദസ്തയേവ്‌സ്‌കിയേയും, ടോള്‍സ്‌റ്റോയിയേയും... പരിചയപ്പെടുത്തിത്തന്ന, ഹൃദയത്തില്‍ നന്മ മാത്രം ചുരത്തിത്തന്ന എന്റെ ഗ്രാമത്തിലെ വായനശാലകള്‍...
മെമ്പര്‍ഷിപ്പുള്ള ലൈബ്രറികളുടെ എണ്ണത്തിന്റെ പേരിലും, വായിച്ച പുസ്തകങ്ങളുടെ പേരിലും മേനി നടിച്ചിരുന്ന ബാല്യം... മത്സരിച്ചുള്ള വായനയുടെ കാലം...
നന്ദി ശ്രീലാല്‍...
ഓര്‍മ്മകളിലേക്ക് വിളിച്ചുകൊണ്ടുപോയ ഈ മനോഹരമായ ചിത്രത്തിന്...

അഭി October 2, 2010 at 10:34 PM  

നാട്ടിലെ വായനശാല ഓര്‍മവന്നു

നന്നായിട്ടുണ്ട്

Thaikaden October 3, 2010 at 1:50 AM  

Ormakal odi kalikkuvanethunnu...
Thanks for sharing.

Manickethaar October 3, 2010 at 11:10 AM  

നന്നായിട്ടുണ്ട്.........

Unknown October 3, 2010 at 11:11 AM  

ഞെരിപ്പൻ സ്മരണ

Noushad October 3, 2010 at 11:48 AM  

Nice, well framed.

Appu Adyakshari October 3, 2010 at 2:31 PM  

ലാലേ, നല്ല ചിത്രം. ആ ലൈറ്റ്‌ ഈ ഫ്രെയിമില്‍ ഇത്രയും ആവശ്യമായിരുന്നോ?

റിയാസ്‌ October 3, 2010 at 5:26 PM  

ശരിക്കുള്ള ശ്രീലാല്‍ ലീവിന് പോയതാണോ??

ശ്രീലാല്‍ October 3, 2010 at 7:11 PM  

നന്ദി..ചിത്രം കണ്ട, അഭിപ്രായം പറഞ്ഞ എല്ലാ സ്നേഹിതര്‍ക്കും .

അപ്പൂസേ, ലൈറ്റ് കൂടുതലാണ്.
2008 ല്‍ എടുത്ത ചിത്രമാണ്.. ഡി.എസ് എല്‍ ആറില്‍ എടുത്തു തുടങ്ങിയകാലം.. (ഇപ്പൊഴും വലിയ മെച്ചമൊന്നുമില്ല കെട്ടോ :) )


ആ ലൈറ്റ് ശരിയായില്ല. മാത്രമല്ല വ്യതസ്ഥമായ കൂടുതല്‍ ലൈഫ് ഉള്ള ഫ്രെയിമും ശ്രമിക്കാമായിരുന്നു. ട്രൈപോഡ് കയ്യിലില്ലായിരുന്നതിനാല്‍ ഷെയ്ക്ക് ആകാതെ കിട്ടാന്‍ കഷ്ടപ്പെട്ടിരുന്നു.

ആ കാണുന്ന വായനശാല കെട്ടിടം ഇന്ന് ഇല്ല. ഗാന്ധിജയന്തി ദിനത്തില്‍ ഒരു ഓര്‍മ്മയായി കയ്യിലുള്ള ഫോട്ടോ പോസ്റ്റിയതാണ്..
നന്ദി.

Unknown October 4, 2010 at 2:41 AM  

കണ്ണൂർ......!!!!!! ..നൊസ്റ്റാൾജിയ

വിനയന്‍ October 5, 2010 at 3:30 PM  

:)
ഒന്നൂടി കാണാൻ വന്നതാ!
അനൂപിന്റെ ഓർമ്മകൾ കൂടിയായപ്പോൾ ശരിക്കും നൊസ്റ്റാൾജിക്!
നാട്ടിലെ എസ്. കെ. പൊറ്റക്കാട് മെമ്മോറിയൽ വായനശാല അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 10 വർഷത്തിലേറെയായി! ഇപ്പോ കെട്ടിടത്തിന്റെ കരം അടക്കുന്നത് താനാണെന്ന് കാണിച്ച് ഒരു ‘സഖാവ്’ വായനശാല ഭാരവാഹികളെ പോലും കയറ്റുന്നില്ല അങ്ങോട്ട്. ഉള്ളിൽ പുസ്തകങ്ങളുണ്ടോ അതോ ചിതലെടുത്തോ എന്ന് ദൈവത്തിനറിയാം :(

പൂമ്പാറ്റ October 5, 2010 at 11:46 PM  

oru nimisham evideyokeyoo ethi poyi. nannayitund laaal.

പൂമ്പാറ്റ October 5, 2010 at 11:47 PM  

oru nimisham evideyokeyoo ethi poyi. nannayitund laaal..

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP