പാണത്തൂര്‍ വഴി സ്കോട്‌ലാന്റിലേക്ക്.
ഇക്കഴിഞ്ഞ ഓണാവധിക്കാലത്ത് ഇന്ത്യയിലെ സ്കോട്‌ലാന്റ് എന്നറിയപ്പെടുന്ന കുടകിലേക്കു നടത്തിയ ഒരു യാത്രയുടെ ചില ചിത്രങ്ങളും കുറിപ്പുകളും॥
നനുത്ത മഴനൂലുകള്‍ നിര്‍ത്താതെ പെയ്ത ഒരു പകലും രാത്രിയും മഞ്ഞിന്റെ പുതപ്പും പുതച്ച് കുളിര്‍ത്തുനില്‍ക്കുന്ന കുടകുമലനിരകളിലൂടെ തലക്കാവേരിയിലേക്ക്, പിന്നെ കോടമഞ്ഞുപുതച്ചുകിടന്ന മലനിരകളിലൂടെ, വിശാലമായ കാപ്പിത്തോട്ടങ്ങളിലൂടെ, ഓറഞ്ചുതോട്ടങ്ങളിലൂടെ മെര്‍ക്കാറയിലേക്ക്.
കാടിന്റെയും നിഗൂഢഭാവങ്ങളും കാട്ടുചോലകളുടെ കുളിരും ഹരിതഭംഗിയുടെ വശ്യതയും അനുഭവിക്കണമെങ്കില്‍ ഇവിടേക്കു പോകൂ. കേരളാ - കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള മലനിരകള്‍ കടന്നാലെത്തം കുടകിലേക്ക്.
ഞങ്ങള്‍ അഞ്ചുപേര്‍. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാടേക്ക് - പാണത്തൂര്‍ - ബാഗമണ്ഡലം വഴി തലക്കാവേരിയിലേക്ക്. അവിടുന്ന് മെര്‍ക്കാറയിലേക്ക്..
തലക്കാവേരിയിലെത്തിയപ്പോള്‍ സമയം ഉച്ച 1।30 ആയെങ്കിലും കോടമഞ്ഞും ചാറ്റല്‍മഴയും കൊണ്ട് കഷ്ടപ്പെട്ടുപോയി. കാവേരിനദിയുടെ ഉത്ഭവസ്ഥാനം അവിടെയാണ്. ഒരു ശിവക്ഷേത്രവും പാര്‍വതീദേവി തപസ്സുചെയ്തു എന്നു വിശ്വസിക്കുന്ന ഒരു വലിയ കുന്നും അവിടെയുണ്ട്. 258 പടികള്‍ (ഒന്നിച്ചുണ്ടായിരുന്ന ലക്ഷ്മണന്‍ മാഷ് കൃത്യമായി എണ്ണിയതാണ് :) ) കയറി കുന്നിന്‍ മുകളില്‍ എത്തിയെങ്കിലും മഞ്ഞും മഴയും കാരണം പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയില്ല.
അത്ഭുതപ്പെടുത്തിയ ഒരു സ്ഥലമായിരുന്നു മെര്‍ക്കാറയില്‍ നിന്നും 1 മണിക്കൂര്‍ ഡ്രൈവുചെയ്ത് എത്താവുന്ന കുശാല്‍ നഗര്‍. - അവിടുത്തെ ടിബറ്റന്‍ കോളനി.
ഗോള്‍ഡന്‍ ടെമ്പിള്‍ - ദൂരെ നിന്നും
അയ്യായിരത്തോളം വരുന്ന ടിബറ്റര്‍ താമസിക്കുന്ന പ്രദേശം. എല്ലാ സൗകര്യങ്ങളോടും കൂടി തങ്ങളുടെ തനതായ ജീവിത രീതിയില്‍ അവിടെ ജീവിക്കുന്നു. സ്കൂളും കോളേജും ഒക്കെ അവിടെയുണ്ട്. ഒപ്പം മനോഹരമായ ബുദ്ധക്ഷേത്രവും. - ഗോള്‍ഡന്‍ ടെമ്പിള്‍ എന്ന് അറിയപ്പെടുന്ന ബുദ്ധമതക്കാരുടെ ആരാധനാലയം കാണേണ്ടതുതന്നെ. ടിബറ്റന്‍ രീതിയിലുള്ള ശില്‍പങ്ങളും വിഗ്രഹങ്ങളും ചുവര്‍ചിത്രങ്ങളും ഇവിടെക്കാണാം.ചുവപ്പും ബ്രൗണും നിറത്തിലുള്ള മുണ്ടും പുതപ്പും പുതച്ചു നടക്കുന്ന ഇവിടുത്തെ സ്കൂളിലെയും കോളേജിലെയും കുട്ടികളെ കാണാനും കൗതുകം തന്നെ.

ണിം.. ണിം...
ഗോള്‍ഡന്‍ ടെമ്പിള്‍.
ബുദ്ധപ്രതിമ.
തിരിച്ചു വന്നത് മെര്‍ക്കാറയില്‍നിന്നും വിരാജ്‌പേട്ടിലേക്ക്। അവിടുന്ന് ചുരമിറങ്ങി മാക്കൂട്ടം - കൂട്ടുപുഴ വഴി ഇരിട്ടിയിലേക്ക്. അവിടെനിന്നും മട്ടന്നൂര്‍ വഴി കണ്ണൂരേക്ക്. തിരിച്ചു വന്നവഴി വിരാജ്‌പേട്ട ചുരത്തിലൂടയുള്ള യാത്ര തികച്ചും ദുഷ്കരമായിരുന്നു. ആവഴി വന്നല്ലോ എന്നായിപ്പോയി ഒടുവില്‍. അത്രയ്ക്കും മോശമായിരുന്നു റോഡിന്റെ അവസ്ഥ. 10- 15 കിലോമീറ്റര്‍ റോഡിന്റെ സ്ഥാനത്ത് കുണ്ടും കുഴിയും മാത്രം. കേരളാ ബോര്‍ഡര്‍ എത്തുമ്പോഴെക്കും നടുവിന്റെ ബോള്‍ട്ടിളകി.
എങ്കിലും മൊത്തത്തില്‍ ആസ്വദിച്ചു ആ സ്കോട്‌ലാന്റ് യാത്ര... മനോഹരമയായ നിമിഷങ്ങള്‍ ഇനി ഒാര്‍മ്മയില്‍..
നിര്‍ത്താതെ പെയ്ത ചാറ്റല്‍മഴയും കട്ടികൂടിയ കോടമഞ്ഞും ചിലപ്പോഴൊക്കെ ഡ്രൈവിങ്ങ് ദുഷ്കരമാക്കിയെങ്കിലും ആസ്വദിച്ചു, കുടകിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ആ യാത്ര।
തിരിച്ചു വന്നത് മെര്‍ക്കാറയില്‍നിന്നും വിരാജ്‌പേട്ടിലേക്ക്। അവിടുന്ന് ചുരമിറങ്ങി മാക്കൂട്ടം - കൂട്ടുപുഴ വഴി ഇരിട്ടിയിലേക്ക്. അവിടെനിന്നും മട്ടന്നൂര്‍ വഴി കണ്ണൂരേക്ക്. തിരിച്ചു വന്നവഴി വിരാജ്‌പേട്ട ചുരത്തിലൂടയുള്ള യാത്ര തികച്ചും ദുഷ്കരമായിരുന്നു. ആവഴി വന്നല്ലോ എന്നായിപ്പോയി ഒടുവില്‍. അത്രയ്ക്കും മോശമായിരുന്നു റോഡിന്റെ അവസ്ഥ. 10- 15 കിലോമീറ്റര്‍ റോഡിന്റെ സ്ഥാനത്ത് കുണ്ടും കുഴിയും മാത്രം. കേരളാ ബോര്‍ഡര്‍ എത്തുമ്പോഴെക്കും നടുവിന്റെ ബോള്‍ട്ടിളകി.
എങ്കിലും മൊത്തത്തില്‍ ആസ്വദിച്ചു ആ സ്കോട്‌ലാന്റ് യാത്ര... മനോഹരമയായ നിമിഷങ്ങള്‍ ഇനി ഒാര്‍മ്മയില്‍..
20 comments:
കാടിന്റെയും നിഗൂഢഭാവങ്ങളും കാട്ടുചോലകളുടെ കുളിരും ഹരിതഭംഗിയുടെ വശ്യതയും അനുഭവിക്കണമെങ്കില്‍ ഇവിടേക്കു പോകൂ. കേരളാ - കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള മലനിരകള്‍ കടന്നാലെത്തം കുടകിലേക്ക്.
കൊള്ളാം..
മഞ്ഞും മലയും...ഒരു ട്രിപ്പടിക്കാന്‍ തോന്നുന്നു..
ശ്രീലാലേ...
മനോഹരം.
സ്ഥലവും, ചിത്രങ്ങളും വിവരണവും...
എന്തായാലും വൈകാതെ അങ്ങോട്ടൊരു ട്രിപ്പ് ഉറപ്പിച്ചു.
:)
നല്ല വിവരണവും, ചിത്രങ്ങളും. ആ കോടമഞ്ഞിലൂടെ തലയില്‍ മുണ്ടും കെട്ടി ആവി പറക്കുന്ന ചായയും കുടിച്ച് നടക്കാന്‍ എന്നു പറ്റും?
മൂര്‍ത്തീ, ശ്രീ, കുറുമാന്‍ ചേട്ടാ,
എന്താ പറ്റാത്തത് ? പ്ലാന്‍ ചെയ്യൂന്നേ...(ങ്ങള് പ്ലാന്‍ ചെയ്യൊളീ... ) :)
ശ്രീലാലേ..
ഹായ്.കൊതിപ്പിച്ചു കേട്ടോ.
ആ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ വളരെ നന്നായിട്ടുണ്ട്. മഞ്ഞിന്റെ തണുപ്പും, മഴയുടെ മൂടിക്കെട്ടും ഒക്കെ വ്യക്തമാവുന്ന ചിത്രങ്ങളാണെല്ലാം..
ഒരു ദിവസം ഞാനു അങ്ങോട്ട് വരുന്നുണ്ട് കേട്ടോ, ക്യാമറയുമായിട്ട്. ഒന്നൂടെ പോകണം.
ശ്രീലാലേ...
ചിത്രങ്ങളും വിവരണവും മനോഹരം.
സുമുഖാ :) അപ്പുമാഷെ, തീര്‍ച്ചയായും ഉഷാറാക്കാം നമുക്ക്. നിങ്ങളുടെ കുട്ടിപ്പാട്ടുകളൊക്കെപ്പാടി തകര്‍ക്കാം...
"മാനമിരുണ്ടു കറുത്തുവരുന്നേ,
മാരിക്കാറുകളിളകിവരുന്നേ".......
ആഹാ ! അല്ലെങ്കിത്തന്നെ മാക്കൂട്ടം-കൂട്ടുപുഴ-ഇരിട്ടി റോഡ് എന്നാ മാഷേ വണ്ടിയോടിക്കുന്ന വിധത്തില്‍ 'ജീവനോടെ' ഉണ്ടായിരുന്നേ?
ബൈ ദ് വേ, കണ്ണൂരേട്യേനും ഇങ്ങള് ?
ശരിതന്നെ രജീഷേ, ഒരുകാലത്തും ശരിയായിരുന്നില്ല. ഇപ്രാവശ്യത്തെ പെരുമ്മഴയും കൂടി കഴിഞ്ഞപ്പോള്‍ ബസ്സിന്റെ വരെ അടി തട്ട്ന്ന്ണ്ട്..
മ്മള നാട് ചെങ്ങളായീലാ, കേട്ടിറ്റ്ണ്ടാവും. ശ്രീകണ്ഠപുരത്തിനടുത്ത്..
ങ്ങളോ ?
പിന്നേ, ചെങ്ങളായീല് ഞമ്മളൊരിക്ക വന്നിറ്റ്ണ്ട്ന്ന്.
സ്വദേശം മട്ടന്നൂരേനും.
ഏപ്പാ നിങ്ങളാട്‌ന്ന് കൊര്‍ച്ചിങ്ങ് കീഞ്ഞാല് നമ്മളെ നാടായിനേ.. :-)
പടംസ് ജോറായി.
മാഷേ ... ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു
:)
രജീഷേ, കൊച്ചുത്രേസ്യേ, സഹയാത്രികാ... :)
പറഞ്ഞുവരുമ്പോ മ്മളെല്ലാരും നാട്ടുകാരും ബന്ധുക്കളും അപ്രത്തും ഇപ്രത്തും ഇല്ലോരും തന്നെ. അല്ലേ..?
ശ്രീലാലേ,
കുടകില്‍ കൊണ്ടു പോയതിനു നന്ദി.
നന്നായി ഫോട്ടോകള്‍ ആന്റ് വിവരണംസ് :)
:)
കഴിഞ്ഞ മാസം ഞാന്‍ പോയി അവിടെ വന്നതേയുള്ളൂ..ഈ പൊസ്റ്റ് ഒരു രണ്ടാം യാത്രയായി..സ്കോട് ലാന്റിനെ യൂറോപ്പിലെ കുടക് എന്നു വിളിക്കാറുണ്ടോ ആവോ???
manoooharam...
fotography aarudeyanu....
sundaram enallathenthu parayan?
ആഷാ, ജയ്, പേരക്കാ, അമ്മു.. :)
വെറൊരു മെറ്ക്കാറ പോസ്റ്റില്‍ നിന്നാണ് ഇവിടെയെത്തിയത്.
കൊതിപ്പിക്കുന്ന സ്ഥലം.
Post a Comment