(c) Sreelal Photography . Powered by Blogger.

Tuesday, May 6, 2008

ശകുന്തളേ നിന്നെ ഓര്‍മ്മവരും...

ഈ പുഷ്പം ഇല്ലായിരുന്നെങ്കില്‍, ആ മനോഹരഗാനം ഇല്ലായിരുന്നെങ്കില്‍ ശകുന്തളേ, നിന്നെക്കുറിച്ച് ഞാന്‍ എന്നോര്‍ക്കാന്‍....?

ശംഖുപുഷ്പം

28 comments:

ശ്രീലാല്‍ May 6, 2008 at 1:33 PM  

പൊറാടത്ത് said...
ശ്രീലാലേ... എന്താ ഫോട്ടോ... എന്താ കമന്റ്..!!!

May 4, 2008 9:28 PM
സ്വപ്നാടകന്‍ said...
Very cool :)

May 5, 2008 3:33 PM

നിരക്ഷരൻ May 6, 2008 at 3:06 PM  

ശ്രീലാലിനെ പിന്താങ്ങുന്നു.
ഒന്നൊന്നര പടവും, തലക്കെട്ടും, വിശദീകരണവും.

ശംഖുപുഷ്പം നീണാല്‍ വാഴട്ടെ !!!

:) :)

ചിതല്‍ May 6, 2008 at 3:38 PM  

ശ്രീലാലേ... എന്താ ഫോട്ടോ... എന്താ കമന്റ്..!!!
പൊറാടത്ത് പറഞ്ഞത് തന്നെ....

:)

റീനി May 6, 2008 at 4:22 PM  

എല്ലാ ശകുന്തളമാരെയും ഓര്‍ത്തുകൊണ്ട്.....

പൈങ്ങോടന്‍ May 6, 2008 at 4:56 PM  

നീയില്ലായിരുന്നെങ്കില്‍ ശകുന്തളയെ ഞാന്‍ എങ്ങിനെ ഓര്‍മ്മിക്കുമായിരുന്നു...

പടം നന്നായെടാ മച്ചൂ

അപ്പു ആദ്യാക്ഷരി May 6, 2008 at 5:04 PM  

ശ്രീലാല്‍ കുട്ടീ, ഈ പടം ടെക്നിക്കലി ഓകെയാണെങ്കിലും കമ്പോസിംഗ് ശരിയായില്ല എന്നറിയിക്കട്ടെ. ഇങ്ങനെ പോരാ. ഇനിയും വേറെ ആംഗിളുകള്‍ ശ്രമിക്കൂ. സൈഡ്, ഡയഗണല്‍.അല്പം മുകളില്‍നിന്ന് ഉള്ള പെര്‍സ്പെക്റ്റീവ്. ഫ്രെയിമിന്റെ സെന്ററില്‍നിന്ന് ഓബ്ജക്റ്റ് മാറ്റൂ ലാലേ.

അശ്വതി/Aswathy May 6, 2008 at 5:20 PM  

നല്ല ഫോട്ടോ ശ്രീ ലാല്‍...

Promod P P May 6, 2008 at 5:37 PM  

ലിത് ശങ്കുന്റെ പുഷ്പം ആണോടൈ

ഫസല്‍ ബിനാലി.. May 6, 2008 at 5:44 PM  

ശകുന്തളേ നിന്നെ ഓര്‍മ്മവരും...

പ്രിയ ഉണ്ണികൃഷ്ണന്‍ May 6, 2008 at 8:08 PM  

അടിപൊളി!!!


എനിയ്ക്കും എന്തൊക്കെയോ ഓര്‍മ്മവരുന്നു...

siva // ശിവ May 6, 2008 at 8:18 PM  

നല്ല ചിത്രം...

ജിജ സുബ്രഹ്മണ്യൻ May 6, 2008 at 8:27 PM  

ശംഖുപുഷ്പം കണ്ണെഴുതുകയാണോ ???നല്ല ഫോട്ടോ..

കണ്ണൂരാന്‍ - KANNURAN May 6, 2008 at 9:23 PM  

യേത് ശകുന്തളേനാ ഓര്‍മ്മിക്കാന്‍ നോക്കുന്നത്? അങ്ങട്ടെ ശകുന്തളേനെ? അമ്മ്യോട് പറഞ്ഞു കൊടുക്കുന്നുണ്ട്... ചെക്കന്റെ ഓരോരോ സൂക്കേടേ...

അതെന്തായാലും പടം കലകലക്കി.

Anoop Narayanan May 6, 2008 at 9:56 PM  
This comment has been removed by the author.
Anoop Narayanan May 6, 2008 at 9:58 PM  

വയലാര്‍(തന്നെ അല്ലേ?) ഈ ഗാനം എഴുതിയില്ലെങ്കില്‍ എന്തു തലക്കെട്ട് നല്‍കും ശ്രീലാലേ?

ശ്രീലാല്‍ May 7, 2008 at 12:46 AM  

നന്ദി പൊറാടത്ത്, മനോജേട്ടാ,നിരാ, ചിതലേ, റീനീ, പൈങ്ങ്സ്,അപ്പുമാഷേ, ശ്രദ്ധിക്കാം, പൂവിനെ മാത്രം വലുതാക്കി എടുത്തതാണ്, പക്ഷേ കമ്പോസ് ചെയ്തതിന്റെ ഒരു ഭംഗിക്കുറവ് ശരിക്കും ഉണ്ട്. അശ്വതീ, തഥാഗതന്‍ ചേട്ടോയ്,ഫസല്‍, പ്രിയാ, ശിവാ, കാന്താരീ . നന്ദി എല്ലാവര്‍ക്കും.

കണ്ണൂരാന്‍സേ, ചതിക്കരുത്.. കഞ്ഞികുടിച്ച് പോകുന്നത് പിടിക്കുന്നില്ല അല്ലേ... ;)

അനൂപേ, വയലാര്‍ തന്നെ. ആ ഗാനം എഴുതിയില്ലായിരുന്നെങ്കില്‍,
ശംഖുപുഷ്പമേ, നിന്നെ ആരു നോക്കാന്‍..? ::)

Unknown May 7, 2008 at 1:51 AM  

ഞാനെന്റെ ഏല്ലാം കാമുകിമാരെയും ഒരു
നിമിഷം ഓര്‍ത്തു

നിരക്ഷരൻ May 7, 2008 at 2:04 AM  

പടച്ചോനേ ..
ഈ ബലാല് അനൂപിന് എത്ര ക്യാമുകിമാരുണ്ട് എന്ന് അറിയാനെന്താ മാര്‍ഗ്ഗം ?

ശ്രീലാലേ ഓ.ടോ. അടിച്ചതിന് ക്ഷമിക്കണം. കണ്‍‌ട്രോള് കിട്ടീല.
:) :)

yousufpa May 7, 2008 at 2:14 AM  

ഈ പുസുപ്പം ഇപ്പൊ ഏട്യാ ള്ളത് കോയാ...

Gopan | ഗോപന്‍ May 7, 2008 at 2:53 AM  

നല്ല ചിത്രം.

പാമരന്‍ May 7, 2008 at 9:12 AM  

കൊള്ളാം മാഷെ .. നല്ല പടം

ഉഗാണ്ട രണ്ടാമന്‍ May 7, 2008 at 4:42 PM  

നല്ല ചിത്രം...

കുറ്റ്യാടിക്കാരന്‍|Suhair May 7, 2008 at 5:34 PM  

:)

Jayasree Lakshmy Kumar May 8, 2008 at 12:26 AM  

ഉഗ്രന്‍ ചിത്രം
ക്ഷെ..ഈ ശകുന്തള ആരാന്ന്?..

ശ്രീലാല്‍ June 21, 2008 at 4:35 PM  

നന്ദി ഈ വഴി വന്ന എല്ലാവര്‍ക്കും :) അനൂപേ..ഡോണ്ടൂ.. ഡോണ്ടൂ.. ;), നിരന്‍, അത്കന്‍്, ഗോപന്‍‌ജി, പാംസ്, രണ്ടാമനേ, കുറ്റ്യാടിക്കാരാ, ലക്ഷ്മീ :)

Bindhu Unny June 23, 2008 at 12:00 PM  

ശ്രീലാലേ, എല്ലാ പടങ്ങളും കൊള്ളാം ട്ടോ. ഞാന്‍ ശംഖുപുഷ്പം ന്ന് പേരിട്ട് ഒരു ബ്ലോഗ് തുടങ്ങിയെങ്കിലും അതിലിടാന്‍ പേരിനുപോലും ഒരു ശംഖുപുഷ്പത്തിന്റെ ഫോട്ടോ കിട്ടിയില്ല. ഇങ്ങനെയൊരെണ്ണം ഇവിടുണ്ടെന്നറിഞ്ഞപ്പോ സന്തോഷമായി.

ശ്രീ June 23, 2008 at 4:33 PM  

ശ്രീലാലേ...
സൂപ്പര്‍!
:)

Anonymous December 12, 2009 at 3:16 AM  

ehh. 10x for text

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP