നീന്താന്‍ പോവാം, വാ..
ഈ ചൂടുകാലത്ത് ഇതിലും സുഖമുള്ള ഒരു സംഭവമില്ല.
പുഴയിലിറങ്ങി അങ്ങ് മദിക്കുക. അത്ര തന്നെ.
ഇത്ര നേരം എന്നില്ല. മതിയാകുംവരെ!!
വള്ളിയില്‍ തൂങ്ങി നേരെ വെള്ളത്തിലേക്ക് ഒരു ചാട്ടം!!
പിന്നെ അക്കരേയ്ക്ക് ഒരു നീന്തല്‍
അപ്പൊ റെഡിയല്ലേ ? ശരി, വേഗം പോയി തോര്‍ത്തും എടുത്തോണ്ട് വാ
സപ്തവര്‍ണ്ണങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് ആദ്യത്തെ ഫോട്ടോ ഒന്ന് ക്രോപ്പ് ചെയ്ത് ചേര്‍ത്തതാണ് മുകളില്‍. സപ്തന്‍ പറഞ്ഞ വ്യത്യാസം ഇപ്പോള്‍ മനസ്സിലാകുന്നു.
22 comments:
അപ്പൊ റെഡിയല്ലേ ? വേഗം പോയി തോര്‍ത്തും എടുത്തോണ്ട് വാ..
റെഡി :)
ആദ്യത്തേത് പെട. അവസാനത്തേത് നല്ല ആശയം.
ഞാന്‍ റെഡി! വേനല്‍ക്കാലത്ത് ഞങ്ങള്‍ അച്ചന്‍കോവിലാറ്റില്‍ കുളിച്ചു തിമിര്‍ത്തതോര്‍ക്കുന്നു.
ഈ പടങ്ങളിഷ്ടപ്പെട്ടവര്‍ക്ക് ശ്രീനാഥിന്റെ ഈ പോസ്റ്റും ഇഷ്ടമാകും! :)
വള്ളീല്‍ തൂങ്ങി ചാടുമ്പോള്‍ തോര്‍ത്തൂരിപോകാതെ നോക്കണേ :)
എപ്പൊഴെ റെഡി...
പണ്ടു അരക്കു തോര്‍ത്തു ചുറ്റികെട്ടി അതിന്റെ മേലെ ഷര്‍ട്ടും ഇട്ട്, അമ്മയെ പറ്റിച്ചു കുളത്തിലേക്ക് ഓടാറുള്ള കാലം ഓര്‍മ വരുന്നു...
ഹഹഹ.. ആദ്യത്തെ പടം കലക്കി.
നല്ല ഉഷ്ണം, ഒരു കുളി പാസ്സാക്കീറ്റ് തന്നെ കാര്യം :)
എന്നാ പിന്നെ ഒരുകുളി ഞാനും കുളിച്ചേക്കാം,
വേനക്ക് പുഴയിലുള്ള കുളി അതോര്‍ക്കാന്‍
സുഖമുള്ള ഒരൊര്‍മ്മയാണ്
ലാലിന്റെ ചിത്രങ്ങള്‍
കണ്ടപ്പോ
എവിടെയോ നഷ്ടപ്പെട്ട ഒരു ബാല്യമാണു
മന്‍സില്‍ കടന്നു വന്നത്
എന്റെ ചെങ്ങാതീ കൊതിപ്പിക്കല്ലേ...
ലാലപ്പാ, ആദ്യചിത്രത്തിന്റെ ക്യാപ്ച്ചര്‍ സുന്ദരം. പക്ഷേ കമ്പോസിംഗ് അല്‍പ്പം കൂടെ ശ്രദ്ധിക്കാമായിരുന്നില്ലേ? ഒന്നുകൂടെ പരീക്ഷിച്ചുനോക്കൂ.
ആദ്യ ചിത്രം സൂപ്പര്‍.... ഗൊള്ളാം മോനേ ദിനേശാ!!!
ശ്രീലാല്‍: വെള്ളം നോക്കി വെള്ളമിറക്കിയിട്ടു കാര്യമില്ലല്ലോ,ഇതെവിടെയാണെന്നു പറയപ്പാ, പറശ്ശിനിക്കടവു ഏരിയ ആണെന്നു തോന്നുന്നു, മീനച്ചൂടിലും നിറഞ്ഞ പുഴയോ...ഇപ്പോ ഇടക്കിടെ മഴ പെയ്യുന്നുണ്ടു അല്ലെ.
ആദ്യ പടം ഗലക്കീ
ശ്രീലാല്‍,
വളരെ നല്ല ഉദ്യമം.
ആദ്യത്തെ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ആ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്ന വ്യൂ പോയിന്റാണ്. ജലനിരപ്പിനോടൊപ്പം നിന്നുള്ള വീക്ഷണകോണുകള്‍ വളരെ ആകര്‍ഷകമാണ്. "ദിവസം തുടങ്ങുന്നതും", "നെക്ക്ലേസും" - അതിന്റെ നിലവരത്തിലെയ്ക്ക് ഈ ചിത്രം എത്തിയിട്ടില്ല എന്നാണ് എന്റ് അഭിപ്രായം.
ഫോട്ടോ എടുത്ത് കഴിഞ്ഞ് കമ്പ്യൂട്ടറില്‍ നമ്മുക്ക് കുറേ മാറ്റങ്ങള്‍ (പോസ്റ്റ് ഷൂട്ട് എഡിറ്റിങ്ങ്) ചെയ്യാമെല്ലോ! അങ്ങനെ അവശ്യമായിട്ടു ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഈ ഫോട്ടോയുടെ ആ ചെരിഞ്ഞ ജലനിരപ്പ് നേരേയാക്കല്‍. പിന്നെ ആ താഴ്ഭാഗത്തുള്ള ജലം ( അവിടെ പ്രതിഫലനം ഒന്നും ഇല്ല, വെറുതെ കിടക്കുവല്ലേ?) ആ ഭാഗം ക്രോപ്പ് ചെയ്ത് കളഞ്ഞാല്‍ subject കുറച്ചുകൂടി പ്രേക്ഷകന്റെ അടുത്തേയ്ക്ക് ചേര്‍ന്നു നില്‍ക്കുന്ന ഫീല്‍ തരും. Tighter Crop will give a feel that water is going to splash into the face of the viewer.
ഇനിയും ഈ സാഹചര്യത്തില്‍ ഫോട്ടോ എടുക്കുവാന്‍ സാധിക്കുമെങ്കില്‍ കുറച്ചുകൂടി കാര്യങ്ങള്‍ ശ്രദ്ധിക്കണം/ പരീക്ഷിക്കണം.
1. സ്ലോ ഷട്ടര്‍ സ്പീഡില്‍ -
2. നീന്തുന്ന വ്യക്തിയുടെ മുഖം/ ആക്ഷന്‍ ഉള്ള കോമ്പോസിഷന്‍
നീന്താന്‍ വന്ന എല്ലാവര്‍ക്കും നന്ദി, സന്ദീപ്,ശ്രീ,സ്വപ്നാടകാ, ജിഹേഷേ,കണ്ണൂര്‍ക്കാരാ, വാല്‍മീകീ, കണ്ണൂരാന്‍സ്, സജീ, അനൂപ്, അത്കന്‍, അപ്പുമാഷ് - കമ്പോസിംഗ് ശ്രദ്ധിക്കാം, സപ്തനും തന്നു നല്ല നിര്‍ദ്ദേശങ്ങള്‍, ഒന്നുകൂടി ശ്രമിക്കാം, ഏകാകീ, ബയാന്‍ - ഊഹം ഏകദേശം ശരിയാണ് ഏരിയ പറശ്ശിനിക്കടവല്ല പക്ഷേ, പുഴ അതു തന്നെ :)ചെങ്ങളായി എന്ന സ്ഥലത്തു നിന്നും,പൈങ്ങോടന്‍സ്., സപ്താ, നിര്‍ദ്ദേശങ്ങള്‍ക്ക് വളരെ നന്ദി, നിങ്ങളൊക്കെ പറഞ്ഞു തരുമ്പോഴാണ് ചിത്രത്തിലെ പോരായ്മകളും, മെച്ചെപ്പെടുത്താവുന്ന കാര്യങ്ങളും മനസ്സിലാവുന്നത്. കമ്പോസിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാം. സ്ലോ ഷട്ടര്‍ സ്പീഡിലും പരീഷിച്ചിരുന്നെങ്കിലും ഷാര്‍പ്പ് ആയി കിട്ടുന്നില്ല, ഷേക്ക് ആവുന്നതു കാരണം. എന്തായാലും ഇതേ ഫോട്ടോ എടുക്കാനുള്ള സാഹചര്യം ഇനിയും ഉണ്ട്, വീണ്ടും ശ്രമിക്കാം.
കലക്കന്‍ ഫോട്ടോസ്
ആദ്യചിത്രം വെള്ളത്തില്‍ കിടന്നാണോ എടുത്തത്.
എനിക്കിപ്പ നീന്തണം. ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാന്‍ ഇറങ്ങിക്കോളും രാവിലെ തന്നെ..... :) :)
നന്ദി കിച്ചു & ചിന്നു, നിരന്‍ - വെള്ളത്തില്‍ കിടന്നു തന്നെയെടുത്തു - കുളിക്കുന്നതിനിടയില്‍ :)
സപ്തവര്‍ണ്ണങ്ങളുടെ നിര്‍ദ്ദേശനമുസരിച്ച് ക്രോപ്പ് ചെയ്ത് ചേര്‍ത്തതാണ് അവസാനത്തെ ചിത്രം. രണ്ടും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്.
ആദ്യത്തേത് ഉഗ്രന്‍. ക്രോപ്പ് ചേയ്തപ്പോള്‍ കിടുവായി ആ പടം. :)
ഹൊ ഒന്നു കുളിച്ചപോലെ..!
Post a Comment