(c) Sreelal Photography . Powered by Blogger.

Friday, April 11, 2008

നാട്ടുവഴി

നാട്ടില്‍ നിന്ന് പുറത്തേക്ക് രാവിലെ എഴേകാലിനും എട്ടരയ്ക്കും ഓരോ ബസ്സ് വന്നുതുടങ്ങിയതിനു ശേഷം ഈ വഴി നടന്നു പോകുന്നവര്‍ വളരെ കുറച്ചേ ഉള്ളൂ.

ബസ്സ് നാട്ടുകാരെ മുഴുവനും കയറ്റി താറിട്ട റോഡു വഴി കുന്നുകയറിയിറങ്ങിപ്പോകുമ്പോള്‍ ഈ നാട്ടുവഴി മാത്രം ബാക്കിയാവുന്നു.

22 comments:

ശ്രീലാല്‍ April 11, 2008 at 12:37 PM  

വാ, ഒന്ന് നടക്കാന്‍ പോകാം.

Manoj | മനോജ്‌ April 11, 2008 at 12:41 PM  

ലാലേ - നല്ല പടം! :) ആ നാട്ടു വഴി അങ്ങനെ കിടക്കട്ടേ’ന്നേ... വല്ലപ്പോഴും നമുക്ക് നടക്കാന്‍... ഓര്‍മ്മകള്‍ക്ക് സഞ്ചരിക്കാനായി...

ജ്യോനവന്‍ April 11, 2008 at 2:06 PM  

കണ്ണുകള്‍ തണുത്തു.
മനസ് അത്രമേല്‍ ആര്‍ദ്രമായി
വളരെ നന്ദി.

ബാജി ഓടംവേലി April 11, 2008 at 2:15 PM  

നല്ല ഓര്‍മ്മകള്‍ നടക്കുന്ന ചിത്രം.......
വിഷു ആശംസകള്‍................

കണ്ണൂരാന്‍ - KANNURAN April 11, 2008 at 2:25 PM  

ഇതു പണ്ടെടുത്ത ഫോട്ടോയല്ലെ, ഇപ്പൊ ജനകീയാസൂത്രണം വന്നതില്‍ പിന്നെ ഇത്തരം വഴികളൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാ.. തുളസിയുടെയും പേര് പേരക്കയുടെയും ബ്ലോഗുകളില്‍ ഇത്തരം വഴികള്‍ കണ്ടിട്ടുണ്ട്. നല്ല ഫോട്ടോ ആയിട്ടുണ്ട്.

പൈങ്ങോടന്‍ April 11, 2008 at 3:29 PM  

നല്ല പച്ചപ്പ്...നല്ല വഴി..നല്ല പടം

nandakumar April 11, 2008 at 3:40 PM  

ഓര്‍മ്മകളെ പുറകോട്ട് നടത്തിക്കുന്ന ഒറ്റയടിപ്പാത. ഫ്ലൈഓവറുകളുടെ നീര്‍ച്ചുഴിയില്‍ പ്പെട്ട് വഴിയറിയാതെ ഉഴറുന്ന ഈയുള്ളവന് പ്രത്യാശയുടെ പച്ചപ്പ് ചാര്‍ത്തിയ ഈ ഇടവഴിച്ചിത്രം മനസ്സില്‍ വിടര്‍ത്തുന്ന വികാരങ്ങളെ എഴുതാനാവുന്നില്ല. നന്ദി, ഒരുപാട്.

നാടന്‍ April 11, 2008 at 3:47 PM  

ഉശാറായിന്‌. ഇത്‌ ഏട്‌യാ ? തലശ്ശേരിയാ, കൂത്തുപറമ്പാ ...?

pts April 11, 2008 at 4:21 PM  

മനോഹരമായ വെര്‍ ട്ടിക്കല്‍ കൊംപോസിഷന്‍ .

Unknown April 11, 2008 at 6:00 PM  

മാഷേ.. കലക്കി. നാട്ടിലെത്തീന്‍ തിടുക്കമായി,

പ്രിയ ഉണ്ണികൃഷ്ണന്‍ April 11, 2008 at 6:57 PM  

നടക്കാം ഈ വഴിയിലൂടിത്തിരിനേരം...

കാലൊന്നു മണ്ണില്‍ തൊടാന്‍ കൊതിച്ചിരിക്കാ ഇവിടെ, സത്യായിട്ടും ഇയാക്ക് പാപം കിട്ടും

അപര്‍ണ്ണ April 11, 2008 at 7:36 PM  

നാട്ടിലെത്തിയെന്നും പറഞ്ഞ്‌ അഹങ്കാരം. മനുഷ്യനെ ഇങ്ങിനെ കൊതിപ്പിക്കാതെ. :(

വേണു venu April 11, 2008 at 9:57 PM  

ശ്രീലാലേ, നല്ല തണുപ്പു്.:)

യാരിദ്‌|~|Yarid April 11, 2008 at 10:23 PM  

അടിപൊളി ഫോട്ടൊ....

ദിലീപ് വിശ്വനാഥ് April 11, 2008 at 10:36 PM  

ചുമ്മാ ഒന്നു നാടുവരെ പോയി...

Sherlock April 11, 2008 at 11:00 PM  

nice one :)

Gopan | ഗോപന്‍ April 12, 2008 at 1:19 AM  

നല്ല പടം !
ശ്രീലാലെ എന്തിനാ ഇങ്ങനെ
ആളുകളെ കൊതിപ്പിക്കുന്നേ ?
:)

Unknown April 12, 2008 at 1:28 AM  

ലാലെ കാണുമ്പോള്‍ കൊതി തോന്നു.ആ നാട്ടു വഴിയിലൂടെ ഒന്നു നടക്കാന്‍ പക്ഷിക്കളുടെ പാട്ടും ചീവിടുക്കളുടെ ശബദവും മരചില്ലക്കളില്‍ കുളിരായി വന്നെത്തുന്ന ക്കാറ്റും അസ്വാദിക്കാന്‍ ..എവിടെ മാഷെ ഈ നാട് (ലാലിന്റെ)

Sathees Makkoth | Asha Revamma April 12, 2008 at 8:27 PM  

ഓര്‍മ്മകളില്‍ മാത്രമായിത്തീരാതാവട്ടെ ഇത്തരം നാട്ടുവഴികള്‍.
പടം. മനോഹരം

ഗീത April 14, 2008 at 9:46 PM  

എന്തൊരു ഹരിതാഭ ! ശ്രീലാലേ, ഈ വഴി ഇങ്ങനെ ഒറ്റപ്പെട്ടുതന്നെ കിടക്കട്ടെ ആ ഹരിതഭംഗി മായാതെ.......

Dhanush | ധനുഷ് April 15, 2008 at 8:23 PM  

കിടിലം...

നിരക്ഷരൻ May 6, 2008 at 3:15 PM  

എനിക്കിപ്പ പോകണം ആ വഴിയിലൂടെ, വന്ന വഴികള്‍ മറക്കാതിരിക്കാന്‍.
:) :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP