(c) Sreelal Photography . Powered by Blogger.

Thursday, April 10, 2008

ദിവസം തുടങ്ങുന്നത്.

സൂര്യന്‍ ഉദിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മലയാളികള്‍ക്ക് രാവിലെ ഒരു ചായയും പത്രവും ഇല്ലാതെ പറ്റുമോ ?

28 comments:

ശ്രീലാല്‍ April 10, 2008 at 10:34 AM  

ഗുഡ്മോര്‍ണിംഗ് കേരള !

സ്വപ്നാടകന്‍ April 10, 2008 at 10:37 AM  

സുപ്രഭാതം ശ്രീക്കുട്ടാ :) ഒരു ചായ ഇങ്ങോട്ടും :))

Rasi April 10, 2008 at 10:48 AM  

ചാത്തനേറ്: നല്ല കോമ്പസിഷന്‍ <-- ഇമ്മാതിരി ചിത്രങ്ങള്‍ക്ക് അതാണെന്ന് തോന്നുന്നു ഒരു സ്റ്റാന്‍ഡേര്‍ഡ് കമന്റ് :)

ഓടോ: പടം കൊള്ളാട്ടോ സമ്മതിച്ചു നിന്നെയല്ല കയ്യിളക്കാതെ അതു രണ്ടും പിടിച്ചോണ്ട് നിന്ന ആളെ.

Steve Ballmer April 10, 2008 at 10:49 AM  

I love your pictures, good blog!

ഇക്കാസോ April 10, 2008 at 10:57 AM  

സൂപ്പര്‍ പടം ശ്രീലാല്‍. അഭിനന്ദന്‍സ്.

ദില്‍ ഗുരുവായൂര്‍ April 10, 2008 at 11:53 AM  

നന്നായിരിക്കുന്നു ശ്രീലാല്‍... പടമെടുപ്പ് തുടരട്ടെ!!!!

ശ്രീ April 10, 2008 at 12:03 PM  

അതു കലക്കി.
:)

RaFeeQ April 10, 2008 at 1:37 PM  

കൊള്ളാം... :)

ബൈജു സുല്‍ത്താന്‍ April 10, 2008 at 2:13 PM  

പൊന്‍പുലരി തന്നെ.

പടിപ്പുര April 10, 2008 at 3:14 PM  

പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലാത്തൊരു കാഴ്ച തന്നെ :)

Dhanush April 10, 2008 at 4:02 PM  

ഒരല്പം കട്ടനായാലോ

സത്യം എനിക്ക് പത്രം കിട്ടിയിലെങ്കില്‍ ഒരു സുഖവുമില്ല, ചായയും ;)

kaithamullu : കൈതമുള്ള് April 10, 2008 at 4:53 PM  

രാവിലെ ഒരു കട്ടന്‍,
പിന്നെ ആ ചൂടോടെ ഒരോട്ടം-കക്കൂസിലേക്ക്,
തിണ്ണയില്‍ നിന്ന് പത്രം റാഞ്ചിക്കൊണ്ട്...

വാല്‍മീകി April 10, 2008 at 8:04 PM  

കലക്കന്‍ ഫ്രെയിം.. ഇതൊരു ഗുഡ്മോര്‍ണിംഗ് മെസ്സേജ് തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍ April 10, 2008 at 10:35 PM  

നല്ല സുപ്രഭാതം!

കലക്കന്‍ പടം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ April 10, 2008 at 11:37 PM  

രാവിലെ ഏറ്റു വന്നാല്‍ ഒരു കട്ടന്‍ ചായയും പത്രവും പതിവുള്ളതാണു ദുബായില്‍ വന്നപ്പോ ആ പതിവു തെറ്റി

Gopan (ഗോപന്‍) April 11, 2008 at 3:20 AM  

നല്ല ചിത്രം.

Sunshine April 11, 2008 at 4:05 PM  

The picture says it all...

saptavarnangal April 12, 2008 at 5:44 AM  

ഗംഭീരം A+

നന്നായി എന്നു പറയുമ്പോള്‍ കാരണവും പറയണമെല്ലോ!

Simple, the elements involved - news paper and the tea tells the full story. The fotograph doesn't even require a caption to tell what it means! The back ground too is perfect to make a feel of serene village life!

rajesh April 12, 2008 at 8:23 AM  

ഉഗ്രന്‍ ഫോട്ടൊ.

maximum aperture വച്ച്‌ എടുത്തതുകൊണ്ട്‌ foreground നല്ല sharp ആയിട്ടുണ്ട്‌.

കാണുമ്പോള്‍ "ഇതുപോലെ ഒരെണ്ണം എനിക്കെടുക്കാന്‍ പറ്റുന്നില്ലല്ലോ" എന്നു തോന്നിപ്പിക്കുന്ന ഫോട്ടോ.

മൂര്‍ത്തി April 12, 2008 at 8:48 AM  

അസ്സലായിട്ടുണ്ട്..

കുഞ്ഞന്‍ April 12, 2008 at 10:17 AM  

അസ്സല്‍ കസറന്‍ ചിത്രം..!

റോബി April 27, 2008 at 11:29 PM  

നല്ല പടം...

പിന്നെ, ഞാന്‍ എട്ടു വര്‍ഷമായി പത്രം വായിക്കാറില്ല(ഇടയ്ക്ക് കടയില്‍ പോകുമ്പോള്‍ കാഷ്വലായി മറിച്ചു നോക്കുമായിരുന്നു എന്നതല്ലാതെ). എന്റെ വീട്ടില്‍ ഇന്നു വരെ പത്രം വരുത്തിയിട്ടുമില്ല. രാവിലെ ചായകുടി ഇല്ല...
(ഞാനിനി മലയാളിയല്ലേ..!!)

തറവാടി April 28, 2008 at 10:55 AM  

സംസാരിക്കുന്ന ചിത്രം. :)

ശ്രീലാല്‍ April 29, 2008 at 8:17 AM  

നന്ദി,സ്വപ്നാടകാ, ചാത്തന്‍സേ,സ്റ്റീവ്, ഇക്കാസേട്ടോ, ദില്‍‌‌സ്,ശ്രീയേ, റഫീക്ക്, ബൈജു,പടിപ്പുര, ധനുഷ് - കട്ടന്‍ കലക്കീട്ടാ, കൈതമുള്ളേ, വാല്‍മീകീ, പ്രിയാ, അനൂപ്സ്, ഗോപന്‍‌ജീ,സണ്‍ഷൈന്‍സ്,സപ്തന്‍‌ജീ, രാജേഷ്, മൂര്‍ത്തീ, കുഞ്ഞന്‍സ്, റോബീ - എങ്ങനെ മലയാളിയാവാതാവും ? ജീവിതരീതികൊണ്ടല്ലല്ലോ മലയാളി മലയാളിയാവുന്നത് ? തറവാടീ,

നന്ദി...:)

നിരക്ഷരന്‍ May 6, 2008 at 3:17 PM  

പോസ് ചെയ്യിപ്പിച്ച് എടുത്തതാണോ ?
എന്തായാലും ഉഗ്രന്‍.
:)

ശ്രീലാല്‍ May 8, 2008 at 2:20 PM  

നന്ദി നിരന്‍, പോസ് ചെയ്യിച്ചതല്ല. രാവിലെ എഴുന്നേറ്റ് വന്നപ്പോള്‍ അച്ഛന്‍ ചായ കുടിക്കുന്നത് കണ്ടത് അങ്ങനെ തന്നെ ക്ലിക്കി. :)

നിരക്ഷരന്‍ May 8, 2008 at 2:26 PM  

ഉവ്വോ. എങ്കിലത് ഒന്നേമൂക്കാല്‍ പടം തന്നെ.
:)

പാച്ചു August 18, 2009 at 4:11 PM  

ഈ പടം മുതല്‍ ഒരു ചേഞ്ച് .. പെട്ടന്നൊരു ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ് .. :) വളരെ നന്നായിട്ടുണ്ട് ഈ പടം. വളരെ ഇഷ്ടായി .. :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP