(c) Sreelal Photography . Powered by Blogger.

Sunday, January 4, 2009

ഒര് ചായുടിച്ചിറ്റ് പുവാന്ന്...

“ഇത്രോളം ബന്നിറ്റ് ഒര്‌ളാസ് ചായുടിക്കാണ്ട് പുവ്വാനാ ? ബാ, ഇരിക്കപ്പാ...“


35 comments:

ശ്രീലാല്‍ January 4, 2009 at 10:32 PM  

പുതുവര്‍ഷത്തില്‍ എല്ലാ ബൂലോകര്‍ക്കും എന്റെ വക ചായീം മിച്ചറും.. :)

ആദര്‍ശ്║Adarsh January 4, 2009 at 11:20 PM  

ബായ പൊള്ളി ..അനക്കൊന്നു തണിച്ചിറ്റ് ബച്ചൂഡായിരുന്നോഡോ ...?

Anoop Narayanan January 4, 2009 at 11:45 PM  

എടാ ച്രീലാലേ.. ഇദ് നീ ആ കൈപ്പക്കമൊട്ടക്ക് സീനയെ കാണാമ്പോയപ്പം,ഓള ബീട്ടിന്ന് എട്ത്ത പോട്ടം അല്ലെ. ഓളെ പോട്ടം ഒന്നും എട്ത്തിറ്റില്ലേ?

ശ്രീലാല്‍ January 4, 2009 at 11:56 PM  

കള്ള സുബറേ, കൈപ്പക്കേ മൊട്ടക്ക് പോയേരം അവര് കളറ് കലക്കിയ വെള്ളം തന്ന് വിട്ട്തല്ലേ.. ഇത് ഗോവാലന്‍ മൊട്ടക്കേ ഒര് വീട്ടില് ;)

-കൊല്ല്..കൊല്ല്..

ഗുപ്തന്‍ January 5, 2009 at 12:40 AM  

പെണ്ണുകാണാന്‍ പോയിടത്ത് കാമറകൊണ്ടുപോയോ സീര്‍ക്കാലേ :)


********
നല്ലൊരു ചായകുടിച്ചിട്ട് ഒരാണ്ടാവാന്‍ പോണു..മനുഷ്യനെ കൊതിപ്പിക്കാന്‍ ഇറങ്ങിക്കോളും ദുഷ്ടന്മാര്‍

പ്രിയ ഉണ്ണികൃഷ്ണന്‍ January 5, 2009 at 1:06 AM  

പോട്ടോം പിടിച്ചിരുന്നോ ഓളെ നോക്കാണ്ട്

പാമരന്‍ January 5, 2009 at 2:27 AM  

ഹാവൂ, നൊസ്റ്റാള്‍ജിക്!

ചങ്കരന്‍ January 5, 2009 at 5:59 AM  

ചായക്കുമുന്നില്‍ അവ്യക്തതയില്‍ ഒരു വഴിയുണ്ടല്ലോ ശ്രീ.., കാക്കവിളിച്ചതേയുള്ളോ?

കിഷോർ‍:Kishor January 5, 2009 at 6:21 AM  

മിച്ചറ് മാത്രല്ലല്ലോ.. നേന്തപ്പഴോം പിന്നെ വേറ്യെന്തോ പലഹാരോം ഇണ്ട്!

തിന്ന് തിന്ന് ഒരു ‘തിന്നാവു’ ആയ്പ്പോണ്ട!

Appu Adyakshari January 5, 2009 at 6:54 AM  

Great!!!!

nandakumar January 5, 2009 at 7:25 AM  

എടാ കുരിപ്പേ, പെണ്ണുകാണാന്‍ പോകുമ്പോഴേങ്കിലും ക്യാമറ കുടുമ്മത്തു വെച്ചൂടെടാ?! പെണ്ണുകാണാനും ക്യാമറ വേണാ??! ഇവന്റെയൊരു കാര്യം.


പടം...അതിനെപറ്റി പറയാന്‍ വാക്കുകളില്ല മോനെ...

Anonymous January 5, 2009 at 7:47 AM  

:)

ശ്രീ January 5, 2009 at 9:29 AM  

ഹാവൂ... സന്തോഷമായി.
:)

ശ്രീനാഥ്‌ | അഹം January 5, 2009 at 9:39 AM  

ഹ ഹ... കൊള്ളാം...

ലാലുസാര്‍ കഴിഞ്ഞ മാസത്തെ (അതോ അതിനു മുന്‍പത്തെയോ) ബെറ്റര്‍ ഫോട്ടോഗ്രഫി മാഗസിന്‍ വായിച്ചിരുന്നോ? അതില്‍ ഇതുപോലൊരെണ്ണം ഉണ്ട്‌. കാണേണ്ട ഒരു ചിത്രം. അതി രാവിലെ ചായഗ്ലാസില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന ആവി... മനോഹരമായ്‌ എടുത്തിരിക്കുന്നു

Inji Pennu January 5, 2009 at 10:09 AM  

നല്ല നാലുമണീടെ നിറം.

Sekhar January 5, 2009 at 10:47 AM  

Thanks for the tea Sree. The mixture was good :)

Anil cheleri kumaran January 5, 2009 at 1:34 PM  

എനിക്ക് മിച്ചര്‍ വേന്റ.. പയം മതി...

പൈങ്ങോടന്‍ January 5, 2009 at 3:14 PM  

ഈ നെലക്കുപോയാല്‍ കല്യാണത്തിന്റന്നും യിവന്‍ കഴുത്തില്‍ ക്യാമറയും ഇട്ടു നടക്കുമല്ലോ.
എന്നിട്ട് പെണ്ണിനോട്, ചേച്ചി, ദാ ഒന്നു ചിരിച്ചേ, യ്യോ, അങ്ങിനെ അല്ല, ദാ ലിങ്ങനെ എന്ന ഡയലോഗും കാച്ചും :)
കൊള്ളാം മച്ചൂ

ഒരോഫ്: ശ്രീനാഥേ, ആവി പറക്കുന്ന പടത്തില്‍ പലപ്പോഴും അതു ആവി അല്ലെന്നാ എവിടേയോ വായിച്ചിരിക്കുന്നേ.കുമാറിന്റെ ബ്ലോഗിലാണെന്നാ തോന്നുന്നത്. സിഗരറ്റ് പുകയൊക്കെ ആവി രൂപത്തില്‍ അവിടെ വരും :)

siva // ശിവ January 5, 2009 at 3:57 PM  

ഒന്നും വേണ്ടായിരുന്നു......

പകല്‍കിനാവന്‍ | daYdreaMer January 5, 2009 at 4:12 PM  

ചായേം ഈ ഗടീം ഗോള്ളാം... കൊതിപ്പിച്ചു...

yousufpa January 5, 2009 at 5:10 PM  

പരിപ്പുവടേം ഉണ്ടേം ഇല്ലെ..?

കുറ്റ്യാടിക്കാരന്‍|Suhair January 5, 2009 at 5:16 PM  

കുടിച്ചി കുഞ്ഞിമ്മോനെ..

എന്നാപ്പിന്ന ഞാന്‍ പോയിറ്റ് ബെരാ...

നല്ല ചായ..

BS Madai January 5, 2009 at 11:32 PM  

super padams sreelal

Anonymous January 6, 2009 at 2:04 AM  

അ..ആ,വിസ്കോത്തും മിച്ചറൂണ്ടല്ലാ‍ാ.ന്നാ കുടിച്ചിട്ടെന്നെ പുവ്വാം.

അസ്സലായിട്ടുണ്ട്.

Jayasree Lakshmy Kumar January 6, 2009 at 7:02 AM  

നിച്ച് ചായ മാത്രം മതി. ഞാൻ ഡയറ്റിങ്ങിലാ:(

രമേഷ് January 6, 2009 at 9:23 AM  

ഇമ്മള്‍ ബരാന്‍ ഇത്തിരി ബൈകി.. ചാ‍യ ആറിയോ ശ്രീലാലേ?

തലശ്ശേരിക്കാരന്‍ January 6, 2009 at 10:35 AM  

പഞ്ചരന്റെ കൊയപ്പം, ചായ മേണ്ട ഇച്ചിരി മോരും വെള്ളോം കിട്ടിയ മയി. മിച്ചരു തലശേരി നു ബന്ഗിയദ. ഇച്ചിരി ചോരണ്ടേ നേരം. കുറച്ചു അവില്‍ കിടിയാല്‍ കായി നമിണ്ടി തിന്നാം

verloren January 6, 2009 at 1:37 PM  

വായില്‍ കൊതിവെള്ളം വന്നു :( നാലുമണി, സ്കൂള്‍... വലിയ പങ്കിന് അടി, വഴക്ക് തമാശ.
നന്ദി, അതെല്ലാം ഓര്‍മ്മിപ്പിച്ചതിന്.

മുസാഫിര്‍ January 6, 2009 at 6:49 PM  

ഒരു ചായ കുടിക്ക്യാന്ന് പറഞ്ഞിട്ട് മൂന്നെണ്ണം കുടിപ്പിച്ചു.പ്പ തീരെ വയ്യ.(ഫോട്ടോ കണ്ടിട്ട് കടുപ്പത്തിലൊരു ചായ കുടിച്ച സുഖം )

ബൈജു (Baiju) January 7, 2009 at 5:10 PM  

നല്ല ചായ. ഈ സല്ക്കാരത്തിനു (e-salkkaram) നന്ദി.

Peelikkutty!!!!! January 11, 2009 at 8:25 AM  

ഇത്രോളം‌ വന്നിറ്റ്‌ കമന്റാണ്ട്‌ എങ്ങനാ പോവ്വാ‍ാ...നിക്ക്‍ എരൂള്ള ബിസ്കറ്റ്‌ വാണം‌!!!

നാടകക്കാരന്‍ February 17, 2009 at 7:56 PM  

ഞാന്‍ തിന്നൂല്ലാ ഇത് ആ അക്ഷയ് ബേക്കറിയില്‍ നിന്ന് ണ്ടാക്കിയതല്ലേ..ആട്ത്തെ തമിഴന്‍ പണീക്കാറന്‍ മാവ്
കുഴക്കുന്നത് ഞാന്‍ കണ്ടിറ്റ്ണ്ട്.
ശ്രീലാലേ.....എല്ലാഫോട്ടോയും കണ്ടു ,,,എവിടെയോ നല്ല പരിചയം ഞാനും ഒരു മാടായിപ്പാറക്കടുത്ത നിവാസിയായോണ്ടു ചോദിക്കുവാ
എവിടെയാ...വീട്...(ഞാന്‍ ഒന്നു ഗസ്സട്ടെ...അടുത്തില ആണോ)

ശ്രീലാല്‍ March 3, 2009 at 7:54 PM  

Thanks for visiting all..
നാടകക്കാരാ, ഗസ്സ് തെറ്റി.. ഞാന്‍ ആ ഏരിയയിലേ അല്ല.. :) കുളു തരാം എന്റെ പേരിന്റെ ആദ്യാക്ഷരം, എരിപുരം പോലത്തെ മറ്റൊരു പുരം. :)

[ nardnahc hsemus ] May 18, 2009 at 3:58 PM  

ചായക്കൊപ്പം പഴം കടിയായ് കൊടുക്കുന്ന ഏക സംസ്ഥാനം!!

:)

Anonymous February 21, 2010 at 8:37 AM  

а все таки: прелестно. а82ч

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP