ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..
നേരത്തേ കാലത്തേ വരണേന്ന് പറഞ്ഞിറ്റ്...? കാത്തിരുന്ന് ഞങ്ങള്‍ വീണുപോയി കാമാ..
അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
നേരത്തേ കാലത്തേ വരണേന്ന് പറഞ്ഞിറ്റ്...? കാത്തിരുന്ന് ഞങ്ങള്‍ വീണുപോയി കാമാ..
Posted by ശ്രീലാല്‍ at 10:59 PM
Labels: ചിത്രങ്ങള്‍, ചെമ്പകപ്പൂവ്, പൂരം, ഫോട്ടോ
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
43 comments:
പൂരം തൊടങ്ങാനായി.. ചെമ്പകപ്പൂവെല്ലാം വിരിഞ്ഞു തുടങ്ങി..
ഹാ!
മണ്ണില്‍ വീണാലും വിഗ്രഹമാകും ചില കാത്തിരിപ്പുകള്‍..
എന്റെ വീട്ടിന്റെ അടുത്ത് ഒരു ചെറിയ കാവുണ്ട്.ആ കാവില്‍ എല്ലാ വര്‍ഷവും പൂരം ഉണ്ടാവും. ദിവസം വൈകുന്നേരം കാവില്‍ പൂരം ഉണ്ടാകും.. വെളിച്ചപ്പാടും.. പിന്നെ ഒരു 10 -12 ആളുകളും മാത്രം ഉണ്ടാവുന്ന ചെറിയ ഒരു കാവ്.പെണ്‍ കുട്ടികള്‍ പൂരക്കാലങ്ങളില്‍ കാമദേവനെ പൂജിക്കും. ചെമ്പകപ്പൂക്കള്‍ കൊണ്ട് കാമദേവന്റെ രൂപങ്ങളില്‍ പൂവിട്ട് പൂജിക്കും.
ഏഴാം നാള്‍ കാവിലെ തമ്പുരാട്ടി വീടുകളിലേക്ക് എഴുന്നള്ളും.അന്ന് വൈകുന്നേരം ദേവീ വിഗ്രഹം പുഴക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിക്കും.
കുളിപ്പിക്കും
അതിന് പൂരം കുളി എന്നാണ് പറയുക.
എന്റെ ചെറുപ്പകാലം മുതല്‍ ഈ ഏഴു ദിവസങ്ങളും ചെണ്ടയുടെ പുറകിലായിരിക്കും ഞാന്‍..പെണ്‍ കുട്ടികള്‍ക്ക് ചെമ്പകപ്പൂക്കള്‍ ശേഖരിക്കാന്‍ ആണ്‍ കുട്ടികള്‍ വേണം..
നാടും മേടും മൊത്തം നടന്ന് ചെമ്പകപ്പൂക്കള്‍ പറിക്കും..
ഉള്ള ചെമ്പകമരമെല്ലാം കയറി നിരങ്ങും..പൂരം കഴിഞ്ഞാല്‍ പിന്നെ കുറേ നാളേക്ക് ഒരു വിഷമമാണ്...
പൂരത്തിന്റ അവസാന ദിവസം വീടുകളില്‍ ഒരു തരം അട ഉണ്ടാക്കും
പൂരട എന്നാണതിന്റെ പേര്.കാമദേവന് കൊടുക്കാന്‍ മധുരമില്ല്ലാതത്ത മറ്റൊരു അടയും..
മധുരമുള്ള പൂരട റെഡിയാവാന്‍ നട്ടപ്പാതിരയാവും.ഉപ്പില എന്ന മരത്തിന്റെ ഇലയില്‍ആവിയില്‍ വെച്ച് ഉണ്ടാക്കുന്ന ഒരു അട .. ശര്‍ക്കരയും തേങ്ങയും ഒക്കെ ചേര്‍ത്ത്..
ഞങ്ങള്‍ കാവിലെ പൂരം കുളിയും മണ്ട് മടങ്ങിവരുമ്പൊ അട റെഡി..
ചൂടോടെ അപ്പൊത്തന്നെ തട്ടും..
പിന്നെ രാവിലെ വീണ്ടും..
തീരുന്നതറിയില്ല..
ഈ മാസം 20 നൊ മറ്റോ തുടങ്ങും പൂരം.. :(
പൂ ചെമ്പക പൂ ...:)
കാമാ ദേവാ കാലത്തെ നേരത്തെ വരണേ കാമാ, പൂരം വരവായി,
അറിയിപ്പ് നന്നായി.
പാഴാകുന്ന കാത്തിരിപ്പുകള്‍
ശ്രീലാല്‍,
ഒരു സംശയം.ഇത് പാലപ്പൂവല്ലേ?
പടം കൊള്ളാം, പക്ഷേ ഇതു പാലപൂവ് അല്ലേ ?
അപ്പോ പൂരത്തിനു കാണ്വോ?
ഞങ്ങടെ നാട്ടിലെ പാലപ്പൂവിനെ നിങ്ങടെ നാട്ടില് ചെമ്പകപ്പൂവെന്നാ പറയ്യ??
നല്ല ചിത്രം.
അപ്പോ നിങ്ങടെ നാട്ടിൽ പാലപ്പൂവിനെന്തു പറയും?
ഇത് ചെമ്പകമല്ലല്ലോ :)
ഞങ്ങളൊക്കെ ഇതിനെ കുങ്കുമം എന്നാ പറയുക (ഒറിജിനല്‍ സാഫ്രോണുമായി ബന്ധമൊന്നുമില്ല )
പാല മരത്തിന്റെ പൂവ് ഇതല്ല... പാല വേറൊരു മരമാണ്..
തെക്കൻ കേരളത്തിൽ ഈ പൂവിനെ പാല, അരളി എന്നൊക്കെയാണ് വിളിക്കുന്നത് എന്ന് തോന്നുന്നു. എന്തായാലും കണ്ണൂരുകാർക്ക് ഇത് ചെമ്പകപ്പൂ തന്നെ.
വിക്കിയിൽ ചെമ്പകം എന്ന് സെർച്ച് ചെയ്തുനോക്കൂ.
കൂടാതെ ഇവിടെയും ഒരു ചർച്ച നടന്നിരുന്നു മുൻപ്.
ഇത് അരളിപ്പൂവല്ലേ.
nalla padam! nalla concept kama deva!
തെക്കന്‍ കേരളത്തില്‍ ഇതിനെ പാലപ്പൂവെന്നു വിളിക്കുമെന്നു ആരാ പറഞ്ഞത്?
ഞങ്ങള്‍ക്കിത് ചെമ്പകം തന്നെയാണ് :)
എനിക്കിത് പാലപൂവ് (അമ്പലം, കാവ് ഇവിടെയൊക്കെ കാണും)
ചെമ്പകം മണമുള്ള ഒരു ചെറിയ പൂവ്, തലമുടിയിൽ ചൂടുകയും ചെയ്യാറുണ്ട്.
ഇതൊക്കെ വെട്ടികളഞ്ഞ് നാട്ടുകാർ തെങ്ങും ജാതിയും വെച്ചു!!!!
ഇതിനെ നാട്ടില്‍ കുങ്കുമപൂവ് എന്നാ പറയാറ്,ചെമ്പകം എന്നു പറയുന്നവരും ഉണ്ട്, നല്ല (കടും)മണമുള്ള വേറെ ഒരു പൂവിനെയാണു ഞങ്ങള്‍ ചെമ്പകം എന്നു പറയാറ്. പാല മരത്തിലെ (നമ്മുടെ യക്ഷി,ഗന്ധര്‍വന്‍ ടീംസിന്റെ) പൂവിനെ പാല പൂവെന്നും. അലരി/അരളി എന്ന് വേറെ ഒരു റ്റൈപ്പിനേയും ആണു പറയാറ്.
പടം മത്രം കണ്ടപ്പോൾ..ഏയ് ..പോ.ര.. ഇതെന്താപ്പത്...?..ആശാന്റെ പൂവോ .....പക്ഷെ താഴത്തെ വരികൾ കൂട്ടിവായിച്ചപ്പോൾ...എന്തോ.ഒരിത്.....................ഇഷ്ടായിട്ടോ..ഒരുപാട്....
എല്ലാവരും മണട്ന്മാര് ഇത് ചെമ്പരത്തിപൂവാ..
ഹ ഹ ഹ ഹ..
മാഷെ..
എന്റെ, ഞങ്ങളുടെ ചെമ്പകം ഇങ്ങനെയല്ല ( മേലെപ്പറമ്പ് ആൺവീട് എന്ന സിനിമയിൽ ജഗതി പറയുമ്പോലെ )
ഇതിന് എന്റെ നാട്ടിൽ (എറണാകുളം)പാലപ്പൂവ് എന്നാണ് പറയുന്നത്. ഏഴിലമ്പാല,കുരുട്ടുപാല,കമ്പിപ്പാല,പിന്നെയൊരു പാലകൂടിയുണ്ട്(സ്ഥലമല്ല)ഇവയിലൊന്നിന്റെ പൂവാണിത്. ഈ ചിത്രത്തിലെ പാലപ്പൂവിന്റെ ശിഖരങ്ങൾക്ക് ബലം വളരെക്കുറവാണ്. ക്ഷേത്രങ്ങളിലും കാവുകളിലും ഈ പാലകൾ കണ്ടുവരാരുണ്ട്. ചോറ്റാനിക്കര ക്ഷേത്രത്തിൽ മൂല ദൈവം എന്ന പ്രതിഷ്ഠയുടെ സമീപം ഈ മരം നിൽപ്പുണ്ട്. കുഞ്ഞുന്നാളിൽ ഈ പൂവിന്റെ പുറകിൽ ഈർക്കിലി കുത്തിക്കേറ്റി പമ്പരമായി ഉപയോഗിക്കാറുണ്ട് പ്ലാവിലകൊണ്ടൊരു കൂമ്പിളുണ്ടാക്കി അതിൽ ഈ ഈർക്കിലികുത്തിയ പൂവ് ഇറക്കിവച്ച് ഓടും..!
ചെമ്പകത്തിന്റെ ഇതളിന് വീതി കുറവാണ്, ഇത്രയും വിടർന്നു നിൽക്കുകയുമില്ല, പിന്നെ ഇതളിൽ കീറലുകളും ഉണ്ടാകും.
ഇക്കുറി പൂരം മാടായി ആണെന്നു തോന്നുന്നു ആദ്യം തുടങ്ങിയത്.....!!!!!!!!!!!!!!
ഇതു ഞങ്ങളുടെ നാട്ടില്‍ (പാലക്കാട്) അരളിപ്പൂവാണ്..
നല്ലൊരു നൊസ്റ്റാള്‍ജിയ പടം ലാലേ...
ഈശ്വരാ..അടിയാവുമോ ? ഹെല്‍പ്പിന് ഒരു കണ്ണൂരുകാരെയും കാണുന്നില്ലല്ലോ..:)
കുഞ്ഞന്‍ ചേട്ടാ..ശരിയാണ് - ശിഖരങ്ങൾക്ക് ബലം വളരെക്കുറവാണ്.
ക്ഷേത്രങ്ങളിലും കാവുകളിലും ‘ഈ‘ മരം കണ്ടുവരാരുണ്ട്. ഞങ്ങളും പൂവിന്റെ പുറകിൽ ഈർക്കിലി കുത്തിക്കേറ്റി പമ്പരമാക്കി കളിക്കാറുണ്ടായിരുന്നു ചെറുപ്പത്തില്‍ ..
എല്ലാം ശരി തന്നെ.
പക്ഷേ ഞങ്ങള്‍ വിളിക്കുന്നത് ചെമ്പകം എന്നു തന്നെ.. :)
ത്രിശൂരാ ചെമ്പകം ഇതല്ലാട്ടാ രാമാ! ഇത് കോര്‍ത്ത് മാലയുണ്ടാക്കി വെളിച്ചപ്പാട് ഇട്ട് കണ്ടിട്ടുണ്ട്! നാട്ടിലെ പൂരത്തിന്!
പൂവേതായാലും പടം അടിപൊളി.
ഏതായാലും ഇത്രെം ആയില്ലേ..
ഞങ്ങള്‍ടെ നാട്ടില്‍ പറയണ പേര്‍ കൂടി കേട്ടോളൂ..
അലറിപ്പൂവ് !!
ഞങ്ങള്‍ക്കൊക്കെ ഇത് പാലപ്പൂവാണ്. :)
ഇത് ചെമ്പകമാണെങ്കില്‍ പിന്നെ ഇത് എന്താ???
ശോഭി
അത് ലാങ്കി അല്ലേ. വീട്ടില്‍ ഉണ്ട്.
:-)
ഉപാസന
പാലക്കാട് ഭാഗത്ത് ഇതു അരളിപ്പൂവാണ്..
നന്നായിരിക്കുന്നു
പാലപ്പൂ എന്ന് പറഞ്ഞത് പാലപ്പൂവ് പോലെ എന്ന് തിരുത്തി വായിയ്ക്കണം എന്നപേക്ഷ :)
ഹരീഷേട്ടന്‍ പറഞ്ഞത് ആണ് ശരി എന്ന് തോന്നുന്നു ..അലറിപ്പൂവ് !!
അരളിപ്പൂ
ഇതാണ്
ഹാരിഷ്ജീ,
അലറേണ്ട, ഇത് അലറൽ അല്ല.
ശ്രീലാൽ,
ഇതാകെ കൺഷ്യൂനായല്ലോ.
ഇത് ഒറിജിനൽ ചമ്പകത്തിന്റെ അനിയൻ, പാലപൂവാണോ എന്ന് സംശയം. (ചിലയിടങ്ങളിൽ കമ്പിപാല എന്ന പേരുമുണ്ട്, ഗന്തർവ്വർ യക്ഷി ടീമിന്റെ പാല അല്ല)
ഇതെന്റെ വീട്ടിനടുത്തുള്ള ഒരു കാവിലുണ്ട്. അവരും പറയുന്നത് ഇത് ചെമ്പകമാണ് എന്നാണ്.
ആരെങ്കിലും സംശയം തീർത്തിരുന്നെങ്കിൽ.
ഇഗ്ലീഷിൽ ഇതിനെ White plumeria എന്നാണ് പറയുന്നത്. കണ്ടിട്ട് രണ്ടും തമ്മിൽ വലിയ വിത്യാസം ഇല്ലെങ്കിലും ചെടികൾ തമ്മിൽ അന്തരമുണ്ട്.
കൺ ഫ്യുഷൻ തീർക്കണമെ.
ദീസ് ഇസ് വാട്ടീസ് ചെമ്പകം.
ശ്രീ
കൊടുകൈ, അതാണ് ഒറിജിനൽ ചെമ്പകം. ആ ചിത്രം. മറ്റുള്ള ലിങ്കിൽനിന്നുള്ള ചിത്രങ്ങൾ ഈ പൂവിലേക്ക് തന്നെയാണ് വരുന്നത്.
പൂവിന്റെ കാര്യത്തിലെ ഈ കൺഫ്യൂഷൻ കൊണ്ടായിരിക്കും
"തെക്കോട്ടൊന്നും പോറേ കാമാ.." എന്നുപറയുന്നത്..
;)
പൂരത്തിന്റെ ഓർമ്മകൾ അയവിറക്കുന്ന ചിത്രം...
ശ്രീലാല്‍ എന്റെ അറിവു കൂടി ഇരിയ്ക്കട്ടെ.
ചെമ്പകം നാലുവിധം. ഇത് ചെമ്പകം തന്നെ. ഇതിന്റെ റോസ്/ചുമപ്പ് നിറത്തില്‍ രണ്ടാമത്തെയിനം. മൂന്നാമത്തെയിനം സുവര്‍ണ ചെമ്പകം. ഇതളുകള്‍ കൂര്‍ത്ത് അല്‍പ്പം നീളമുള്ള ഇതിലും തീവ്രമായ ഗന്ധത്തോടു കൂടിയതാണ് സുവര്‍ണ ചെമ്പകം. ഇത് ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള പൂക്കടകളില്‍ വാങ്ങാന്‍ കിട്ടും. മൂകാംബിക ദേവിയ്ക്ക് ഏറ്റവും പ്രീയപ്പെട്ട പുഷ്പമാണ് സുവര്‍ണ ചെമ്പകം. നാലാമത്തെത് പൂക്കള്‍ വിരിയുമ്പോള്‍ പച്ചനിറത്തിലും വളര്‍ന്ന് പാകമാകുമ്പോള്‍ മഞ്ഞനിറവും.കൂട്ടത്തില്‍ ഏറ്റവും സുഗന്ധം ഇവയ്ക്കു തന്നെ. ഒരു ചെമ്പകം പൂത്താല്‍ കിലോമീറ്ററുകള്‍ കടന്ന് ഈ ഗന്ധം സഞ്ചരിക്കും. ഈ ഇനം ചെമ്പകങ്ങള്‍ കവുങ്ങു പോലെ ഉയരം വച്ച് ശാഖകള്‍ അധികമില്ലാതെ വളര്‍ന്നു പോകുന്നു. ഈ ചെമ്പകം വീടിനോട് ചേര്‍ന്ന് വളര്‍ത്താന്‍ പാടില്ല എന്ന് നാട്ടിന്‍പുറ വിശ്വാസങ്ങള്‍, വീടിനേക്കാള്‍ ഉയരം വച്ചാല്‍ പറമ്പിലാണെങ്കിലും വെട്ടണമെന്ന് നിര്‍ബന്ധം.
അരളിപ്പൂവ് ഇതല്ല. വീതി കുറഞ്ഞ ചെറിയ ഇലകളോട് കൂടി കൂട്ടമായ് പൂത്തുനില്‍ക്കുന്ന, ഗന്ധം കുറഞ്ഞ, കൂടുതല്‍ മൃദുലമായ ഇതളുകളോട് കൂടിയതാണ് അരളി.
ishtapppettu....
fottoye..
ഇതു ചെംബകം തന്നെ,
ഈഴച്ചെമ്പകം എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
(ഇത് തിരുവനന്തപുരത്തുള്ള പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുള്ള അറിവ്- സ്ഥാപനം ഒരു കേന്ദ്രഗവണ്മെന്റിന്റെ ഉടമസ്തതയിലുള്ളതാണേ)
താല്പര്യമുണ്ടെങ്കില്‍ രണ്ടുമൂന്നു തരം ചെമ്പകം ഇവിടെയും
അരളി ഇവിടേയും കാണാം
ഉയെന്റെ ദൈവേ , ഞാന്‍ ബൈകിപ്പോയല്ലോ . ഇതു ചെമ്പകപ്പൂ തന്നെ , തന്നെ തന്നെ ..ഒരു 100 പ്രാവശ്യം തന്നെ .
ഉശാരന്നപ്പാ.. !
ഹേയ് ഇത് പാലപ്പൂ.. തലയില്‍ ചൂടില്ല..
http://sulphoto.blogspot.com/2007/04/blog-post_30.html ഇതാണ് ചെമ്പകം.. തലയില്‍ ചൂടും !
കാട്ടുചെമ്പകം :) ഇതുപോലെ മഞ്ഞയും, പിന്നെ വെള്ളയും, റോസ് നിറമുള്ളതുമായി മൂന്നിനം കണ്ടിട്ടുണ്ട്... തലേല്‍ ചൂടുന്നതും തീഷ്ണഗന്ധമുള്ളതും നീണ്ടിരിക്കുന്നതുമായി നാട്ടുചെമ്പകം മഞ്ഞയും വെള്ളയും രണ്ടെണ്ണം വേറെയും കണ്ടിരിക്കുന്നു..
“പൂവേതായാലും മണം നന്നായാല്‍ മതി“ എന്നല്ലേ ? :)
ഈ വഴി വന്ന എല്ലാരോടും നന്ദി :)
Post a Comment