(c) Sreelal Photography . Powered by Blogger.

Tuesday, February 24, 2009

ഉയീശ്ശ്..ശ്..ശ്..ശ്...




കേടായ പമ്പരത്തിന്റെ ആണി ശരിയാക്കാന്‍ ചുറ്റികവച്ച് ഒന്ന് അടിച്ചതാണ് ഐസക്. അടി കൊണ്ടത് വിരലില്‍ . പാവം ചെക്കന്റെ കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നത് നേരിട്ട് കണ്ടു. പിന്നെ ക്യാമറയും പിടിച്ച് നോക്കി നില്‍ക്കുന്ന എന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി അവന്‍. ഞാന്‍ മെല്ലെ ഊരി. :)

19 comments:

ശ്രീലാല്‍ February 25, 2009 at 12:37 AM  

ഐസക്കിന്റൊപ്പരം.

പൈങ്ങോടന്‍ February 25, 2009 at 1:11 AM  

പോസ്റ്റലായി പോട്ടോഷോപ്പ് പഠിക്കുന്നുണ്ടല്ലേ :)

ശ്രീ February 25, 2009 at 6:31 AM  

“അമ്മയ്ക്ക് പ്രാണവേദന... മോള്‍ക്ക് വീണ വായന” എന്ന ചൊല്ല് കേട്ടിട്ടില്ലേ? അതായിരിയ്ക്കും അവന്‍ ഓര്‍ത്തത്...

Appu Adyakshari February 25, 2009 at 7:50 AM  

ആ കലിപ്പിച്ച നോട്ടമാവും പണ്ടൊരിക്കല്‍ പബ്ലിഷ് ചെയ്ത ഫോട്ടോ അല്ലേ ശ്രീലാ‍ല്‍?

ഈ ചിത്രം എനിക്ക് തീരെ ഇഷ്ടമായില്ല.

Anoop Narayanan February 25, 2009 at 8:10 AM  

കൊള്ളാം... ചിത്രങ്ങളില്‍ നിന്നു സീരീസിലേക്ക്.... പുരോഗതിയുണ്ട്....

ആ പൊന്നീച്ച എവിടെപ്പോയ്??? കൊറേനാളായി കാണണംന്ന് ബിചാരിക്കണ്.... :) :)

ഹരീഷ് തൊടുപുഴ February 25, 2009 at 8:15 AM  

ഇതെങ്ങിനെയാ ഇങ്ങനെ ചിത്രങ്ങള്‍ അടുക്കി വച്ചു പോസ്റ്റുന്നത്?
എനിക്കുമൊരെണ്ണം പോസ്റ്റാനുണ്ട്...
ശൂലം കുത്തുന്നത്...
പറഞ്ഞു തരൂ...

nandakumar February 25, 2009 at 8:28 AM  

നീ സീരീസിലേക്ക് ചുവടുമാറിയോ. ഇത് കൊള്ളാം ആ കലിപ്പു നോട്ടത്തിന്റെയത്രയുമില്ലെങ്കിലും. പക്ഷെ ഗംഭീരം എന്നൊന്നും പറയാന്‍ മനസ്സങ്ങോട്ട് സമ്മതിക്കുന്നില്ല.. ;(

ശ്രീനാഥ്‌ | അഹം February 25, 2009 at 9:52 AM  

ഓ അപ്പോ ഈ നോട്ടമാണവനന്ന് നോക്കിയതല്ലേ.... :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ February 25, 2009 at 2:13 PM  

ഹരീഷ്,എടുത്ത ചിത്രങ്ങളെല്ലാം ഫോട്ടൊഷോപ്പില്‌ ഓപ്പണ് ചെയ്തശേഷം,ഒരു പുതിയ ഫയല്‌ എടുക്കണം.പിന്നെ ആ സീ‍രിസ് ഫോട്ടൊകളെല്ലാം സൈസ് ചെറുതാക്കി അതില്‌ പേസ്റ്റ് ചെയ്യണം.ശേഷം ഒറ്റ ഫയലാക്കി സേവ് ചെയ്യുക.പിന്നെ ആ ചിത്രമെടുത്ത് പോസ്റ്റുക!

Bindhu Unny February 25, 2009 at 2:57 PM  

കറക്ട് ആ സമയത്ത് അവിടെത്തിയോ. പാവം ഐസക്ക്. :-)

ഗൗരിനാഥന്‍ February 25, 2009 at 4:03 PM  

കിടിലന്‍ ..അടികിട്ടാഞ്ഞത് ഭാഗ്യം ..ഞാനാണേല്‍ എപ്പൊ അടിച്ചൂന്ന് ചോദിച്ചാല്‍ മതി

തലശ്ശേരിക്കാരന്‍ February 25, 2009 at 4:46 PM  

ജ്ജ് പാന്നോ മോനേ........................... ഓന്റെ കയ്യിനു മോത്തിക്ക് കിട്ടണ്ട. നന്നായി കേട്ടോ

നിരക്ഷരൻ February 25, 2009 at 4:57 PM  

ചെറുക്കന്‍ ക്യാമറാ കോണ്‍‌ഷ്യസ് ആയതുകൊണ്ടാണ് കൈക്ക് അടി കൊണ്ടതെന്ന് ഞാന്‍ പറഞ്ഞാല്‍ ... :)

Unknown February 25, 2009 at 5:12 PM  

സൂപ്പർ ഈ ചെക്കനേതാ

Mahesh Cheruthana/മഹി February 25, 2009 at 9:56 PM  

പാവം !!!!!!!!

Sekhar February 25, 2009 at 10:44 PM  

Pain, well-captured. Can feel the feeling in that shot man :)
Ouch..... painful indeed :D

hi February 26, 2009 at 4:08 PM  

ഹരീഷ് & സഗീര്‍. ..ഫോട്ടോഷോപ്പില്‍ വേറെ ഒരു എളുപ്പ വഴി ഉണ്ടല്ലോ..
file > Automate > Contact sheet
നമുക്ക് ഇഷ്ടമുള്ള രീതിയില്‍ എളുപ്പത്തില്‍ ചെയ്യാമല്ലോ.

Anonymous February 26, 2009 at 5:54 PM  

Well taken... ഇതിനു ശേഷം "എഴുന്നേറ്റു പോടാ നിന്‍റെ ക്യാമറയും കൊണ്ട്..." എന്ന് പറയുന്ന ആ ഒരു ഷോട്ടും കൂടി വേണ്ടിയിരുന്നു....

ശ്രീലാല്‍ March 3, 2009 at 5:32 PM  

ഈ ബൈക്ക് വന്നതിന് നന്ദി ചങ്ങായിമാരേ..പൈങ്ങ്സ് ;) ശ്രീ,അപ്പൂസ് ;), അനൂപേ പൊന്നീച്ചയെ കാണാൻ അതുപോലെ കൈക്ക് ചുറ്റികവെച്ച് അടിച്ചു നോക്കെടാ.. ;) തൊടുപുഴക്ക്കാരാ സഗീറ് പറഞ്ഞതു തന്നെ. നന്ദപർവ്വതത്തിന്റെ പിടിച്ചോ ഇല്ലെങ്കിൽ . ന്ദേട്ടോ, ;) നാഥേ,സഗീറ്, ബിന്ദൂഉണ്ണീ, ഗൌരീനാഥൻ , ൽശ്ശേരിക്കാരാ, നിരൻ, അനൂപ്,മഹീ,ശേഖർജീ, ഷ്മേസേട്ടാ, ഷമ്മീ, ബോബീ - നന്ദി..

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP