ഐസും വെള്ളവും ഒരു നീലച്ചിത്രവും.
അവിടെ നിന്നും തന്നെ പകര്‍ത്തിയ മറ്റൊരു ചിത്രമാണു താഴെ. ക്യാമറയുടെ വൈറ്റ് ബാലന്‍സ് മാറിപ്പോയതിനാല്‍ അത് നീലച്ചിത്രമായിപ്പോയി. ;)
അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
Posted by ശ്രീലാല്‍ at 8:15 AM 24 comments
Labels: ചിത്രങ്ങള്‍, മഞ്ഞ്, മിനിയാപൊളിസ്.
ഇവിടെ എങ്ങും വെള്ള നിറം മാത്രമേ ഉള്ളൂ. വഴികളും തെരുവുകളും വീടുകളും എല്ലാം മഞ്ഞു പുതച്ച് മരവിച്ചങ്ങനെ നില്‍ക്കുകയാണ്. മരങ്ങളെല്ലാം ഇലപൊഴിച്ച്, പെയ്യുന്ന മഞ്ഞുമുഴുവന്‍ കൊണ്ടങ്ങനെ നില്‍ക്കുന്നു. തെരുവുകളില്‍ കമ്പിളിക്കുപ്പായങ്ങളും ധരിച്ച് കൂനിക്കൂനി നടക്കുന്ന കുറച്ചാളുകള്‍ മാത്രം. ഏഴര മണിക്കുമാത്രം ഉദിക്കുന്ന സൂര്യന്‍ വൈകുന്നേരം നാലു നാലരയോടേ അസ്തമിക്കുകയും ചെയ്യുന്നു. ഞാനാകട്ടെ താമസസ്ഥലത്തുനിന്നും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകള്‍ മാത്രം. അവധി ദിവസങ്ങളിലും മുറിയില്‍ത്തന്നെ. പൂജ്യം ഡിഗ്രിയിലും താഴെ പൊള്ളുന്ന ഈ തണുപ്പില്‍ എങ്ങോട്ടു പോകാന്‍? മടുപ്പും മടിയും പിടിച്ച് മഞ്ഞുപെയ്യുന്നതും നോക്കി ഇങ്ങനെ ഇരിക്കുന്നു ഞാന്‍. മഞ്ഞിന്റെ ഈ വെള്ള നിറം മനസ്സിനെ മടുപ്പിക്കുന്നു ഇപ്പോള്‍. എനിക്ക് പച്ചനിറം കാണണം !! എന്തു ചെയ്യും ? ഏറ്റവും നല്ല പച്ച, ഏറ്റവും അടുത്ത് ഉള്ളതും തുളസിയുടെ അടുത്തു തന്നെ.. പച്ച നിറം മനസ്സുനിറയെ കാണാം അവിടെ ചെന്നാല്‍. പക്ഷേ, അവിടുത്തെ പച്ചയ്ക്ക് നിറം മാത്രമല്ല, ജീവനും ആത്മാവും ഉണ്ട്. അതാണെന്റെ പ്രശ്നവും! ആ ചിത്രങ്ങളുടെ ജീവനും ആത്മാവും ഒക്കെക്കൂടി കയറി വന്ന് സംസാരിക്കാനും തുടങ്ങും, എന്റെ ടെന്‍ഷനും കൂടും. ഗൃഹാതുരത ഒരു ഭൂതത്തെപ്പോലെ എന്നെ പിടികൂടും. അതുകൊണ്ട് അങ്ങോട്ടു പോയില്ല. എന്റെ കമ്പ്യൂട്ടറില്‍ തന്നെ ഒന്നു മുങ്ങിത്തപ്പിയപ്പോള്‍ ദാ കിടക്കുന്നു കുറച്ചു പച്ച !! ഒന്നര വര്‍ഷം മുന്‍പ് ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ പോയ വഴി ട്രെയിനില്‍ വെച്ച് എടുത്ത ചില ചിത്രങ്ങള്‍. നിങ്ങളുമായും പങ്കുവെക്കാം എന്നു തോന്നി. തല്‍ക്കാലം ഞാന്‍ ഈ പച്ച വെച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ!!
Posted by ശ്രീലാല്‍ at 9:22 AM 34 comments
Labels: ചിത്രങ്ങള്‍, നാട്, പച്ച
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP