Tuesday, February 24, 2009
കേടായ പമ്പരത്തിന്റെ ആണി ശരിയാക്കാന്‍ ചുറ്റികവച്ച് ഒന്ന് അടിച്ചതാണ് ഐസക്. അടി കൊണ്ടത് വിരലില്‍ . പാവം ചെക്കന്റെ കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നത് നേരിട്ട് കണ്ടു. പിന്നെ ക്യാമറയും പിടിച്ച് നോക്കി നില്‍ക്കുന്ന എന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി അവന്‍. ഞാന്‍ മെല്ലെ ഊരി. :)
Friday, February 13, 2009
Sunday, February 8, 2009
Tuesday, February 3, 2009
ഇരുളും മുൻപേ..
കണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാടിക്കടുത്തുള്ള മാടായിപ്പാറയിൽ നിന്നെടുത്തത്.
അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. ഓണക്കാലത്ത് നീലപ്പൂക്കൾ മൂടിയ മാടായിപ്പാറ ഒരു കാഴ്ച തന്നെയാണ്. കൂടുതൽ ചിത്രങ്ങൾ പിന്നീട് പോസ്റ്റാം.
മാടായിപ്പാറയെക്കുറിച്ചുള്ള മറ്റു ബ്ലോഗുകളിൽ കണ്ടത് : തനി മാടായിക്കാരന്റെ ഈ പോസ്റ്റ് ,സമയം ഓൺലൈനിൽ വന്ന ഈ ഫീച്ചർ വിശേഷംസിലെ ഈ പോസ്റ്റ്.എല്ലാത്തിലുമുപരി നേരമ്പോക്കിന്റെ പക്ഷേ, വെറും നേരമ്പോക്കല്ലാത്ത ഈ ചിത്രവും..
Posted by ശ്രീലാല്‍ at 12:03 AM 32 comments
Labels: അസ്തമയം, മാടായിപ്പാറ
Subscribe to:
Posts (Atom)