എന്റെ ദിവാകരേട്ടന്‍
പത്തിരുപത്തേഴു വര്‍ഷമായി എനിക്ക് ദിവാകരേട്ടനെ നല്ല പരിചയമാണ്. ചെറുപ്പം മുതലേ എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണദ്ദേഹം. എല്ലാ ദിവസവും രാവിലെ ദിവാകരേട്ടന്‍ എന്റെ ജനാല്യ്ക്ക് അപ്പുറം വന്ന് ഭീകരസ്വപ്നങ്ങള്‍ കണ്ട് ഉറങ്ങുന്ന എന്റെ കണ്ണില്‍ കുത്തി എഴുന്നേല്പ്പിക്കാന്‍ നോക്കും. പുതപ്പ് വലിച്ചു മൂടി ഒളിച്ച് ഞാന്‍ പാവത്തിനെ പറ്റിക്കും അപ്പോള്‍.
രാവിലെ കുറച്ചു കഴിയുമ്പോഴേക്കും അദ്ദേഹം തിരക്കിലേക്ക് നീങ്ങും പിന്നെ വലിയ ചൂടിലായിരിക്കും അദ്ദേഹം. “അല്ല, ദിവാരേട്ടാ, എന്താ വിശേഷം ?” എന്ന് ഉച്ചയ്ക്കോ മറ്റൊ ചോദിക്കാന്‍ പോയാല്‍ കണ്ണു തുറിച്ച് ജ്വലിപ്പിച്ച് ഒരു നോട്ടമുണ്ട് കക്ഷി. രാവിലെ കണ്ട അതേ മനുഷ്യനാണോ ഇത് എന്ന് ഞെട്ടിപ്പോകുമായിരുന്നു ഞാന്‍. വൈകുന്നേരം മാത്രമേ പിന്നെ ഫ്രീയാകൂ അദ്ദേഹം. സ്കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ എന്നും വൈകുന്നേരം ഞങ്ങള്‍ ഫുട്ബാളുകളിക്കുന്നതു കാണാന്‍ വരുമായിരുന്നു ദിവാകരേട്ടന്‍. വയലിന്റെ പടിഞ്ഞാറേക്കരയില്‍ ഞങ്ങളുടെ കളി നോക്കിയിരിക്കുന്നതു കാണാം. പിന്നെ എപ്പൊഴാണു പോകാറുള്ളതെന്നറിയില്ല. അപ്പൊഴേക്കും ഞങ്ങള്‍ കളിയും നിര്‍ത്തിയിട്ടുണ്ടാകും. പുഴയ്ക്ക് അക്കരെ കിഴക്കായിരുന്നു ആയിരുന്നു അദ്ദേഹത്തിന്റെ വീട്. എവിടെയായാലും എന്നും എന്റെ ജനാലയ്ക്കരില്‍ ഒന്നു വന്നിട്ടേ എന്നും ജോലിക്കു പോകൂ.
ഞങ്ങളുടെ നാട്ടിലെ ഏക ലൈന്‍ മാന്‍ ആണ് ദിവാകരേട്ടന്‍. പിന്നെ കടലിലെ ഉപ്പുവെള്ളം ആകാശത്തേക്ക് കയറ്റിയക്കുന്ന ചെറിയൊരു എക്സ്പോര്‍ട്ട് ബിസിനസ്സും ഉണ്ട്.
പക്ഷേ അദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിവരുന്നത് വളരെ അപൂര്‍വ്വമായി മാത്രമേ ഞാന്‍ ക്ണ്ടിരുന്നുള്ളൂ മിക്കവാറും ഞാന്‍ ഉണരുമ്പോഴേക്കും ജോലിക്കു പോയിട്ടുണ്ടാകും. പക്ഷേ കഴിഞ്ഞ ദിവസം ഞാന്‍ പണി പറ്റിച്ചു നേരത്തേ എണീറ്റ് ദിവാകരേട്ടന്‍ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നതിന്റെ ഒരു പടം ഞാന്‍ അങ്ങ് പിടിച്ചു.
ജാലകത്തിനപ്പുറത്തു വന്നിട്ട് എന്നെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്ന രംഗമാണു താഴെ.