Thursday, July 31, 2008
Tuesday, July 29, 2008
Friday, July 25, 2008
Monday, July 21, 2008
Saturday, July 19, 2008
Wednesday, July 16, 2008
ഒറ്റ
ഒറ്റയ്ക്കാണ് ഞാന്‍,
ആളൊഴിഞ്ഞ തറവാട്ടിലെ ചായ്പ്പിലേക്ക് അരിച്ചെത്തുന്ന പകല്‍ വെളിച്ചവും രാത്രിയില്‍ പൊട്ടിയ ഓടിന്നിടയിലൂടെ ഇറ്റുവീണ മഴയുടെ തണുപ്പും മാത്രം കൂട്ട്.
മണ്ണിലും മഴയിലും അലിയാനാവതെ ജീവന്റെ തടവറയില്‍ ഒറ്റയ്ക്കാണു ഞാന്‍..
ആളൊഴിഞ്ഞ തറവാട്ടിലെ ചായ്പ്പിലേക്ക് അരിച്ചെത്തുന്ന പകല്‍ വെളിച്ചവും രാത്രിയില്‍ പൊട്ടിയ ഓടിന്നിടയിലൂടെ ഇറ്റുവീണ മഴയുടെ തണുപ്പും മാത്രം കൂട്ട്.
മണ്ണിലും മഴയിലും അലിയാനാവതെ ജീവന്റെ തടവറയില്‍ ഒറ്റയ്ക്കാണു ഞാന്‍..

Posted by ശ്രീലാല്‍ at 10:20 PM 18 comments
Labels: പ്ലാസ്റ്റിക്.
Monday, July 14, 2008
Monday, July 7, 2008
Wednesday, July 2, 2008
Tuesday, July 1, 2008
പുഴയോരത്തില്‍ പൂത്തോണിയെത്തി..
എത്ര വര്‍ഷങ്ങളായി നമ്മള് “പുഴയോരത്തില്‍ പൂത്തോണി എത്തീലാ...” എന്ന പാട്ട് കേട്ട് കാത്തിരിക്കുന്നു? അങ്ങനെ കാത്തു കാത്തിരുന്ന് ഒരുനാള്‍ രാവിലെ എന്റെ വീട്ടിന്റെ മുന്നിലെ പുഴയില്‍ പൂത്തോണി എത്തി. വെറും പുഴയില്‍ അല്ല -“മാണിക്യനാഗം വാഴും കടവില്‍ , മാരിവില്ലോടം നീന്തും പുഴയില്‍ " എന്നാണ് ഒ എന്‍ വി പാടിയത്. വട്ടത്തോണി എവിടെക്കണ്ടാലും മനസ്സില്‍ ഓടി വരുന്നത് ആ പാട്ടുതന്നെ. ഒപ്പം തന്നെ സില്‍ക്ക് സ്മിതയും.
ഒന്നല്ല രണ്ട് വട്ടത്തോണികളാണ് വന്നത്. ഓരോന്നിലും ഓരോ കുടുംബങ്ങള്‍ തന്നെ. വട്ടത്തോണി അവരുടെ കുടുംബവാഹനം തന്നെയാണ്. മീനെന്താന്ന് വിളിച്ചു ചോദിച്ചപ്പോള്‍ “പരലേ ഉള്ളൂ..“ എന്ന് മറുപടി.
കാഴ്ചയില്‍ നവദമ്പതികളെപ്പോലെ തോന്നിച്ച ഇവര്‍ ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ എന്തോ പറഞ്ഞു ചിരിച്ചു.
“....ആരാനും കണ്ടോ... ദൂരെയെന് പൂത്തോണി... “
അഥര്‍വ്വം(1989)
ഇളയരാജ - ഒ എന്‍ വി കുറുപ്പ് - ചിത്ര
Posted by ശ്രീലാല്‍ at 11:02 PM 18 comments
Subscribe to:
Posts (Atom)