പുഴയോരത്തില്‍ പൂത്തോണിയെത്തി..
എത്ര വര്‍ഷങ്ങളായി നമ്മള്‍ “പുഴയോരത്തില്‍ പൂത്തോണി എത്തീലാ...” എന്ന പാട്ട് കേട്ട് കാത്തിരിക്കുന്നു? അങ്ങനെ കാത്തു കാത്തിരുന്ന് ഒരുനാള്‍ രാവിലെ എന്റെ വീട്ടിന്റെ മുന്നിലെ പുഴയില്‍ പൂത്തോണി എത്തി. വെറും പുഴയില്‍ അല്ല -“മാണിക്യനാഗം വാഴും കടവില്‍ , മാരിവില്ലോടം നീന്തും പുഴയില്‍ " എന്നാണ് ഒ എന്‍ വി പാടിയത്. വട്ടത്തോണി എവിടെക്കണ്ടാലും മനസ്സില്‍ ഓടി വരുന്നത് ആ പാട്ടുതന്നെ. ഒപ്പം തന്നെ സില്‍ക്ക് സ്മിതയും.
ഒന്നല്ല രണ്ട് വട്ടത്തോണികളാണ് വന്നത്. ഓരോന്നിലും ഓരോ കുടുംബങ്ങള്‍ തന്നെ. വട്ടത്തോണി അവരുടെ കുടുംബവാഹനം തന്നെയാണ്. മീനെന്താന്ന് വിളിച്ചു ചോദിച്ചപ്പോള്‍ “പരലേ ഉള്ളൂ..“ എന്ന് മറുപടി.
കാഴ്‌ചയില്‍ നവദമ്പതികളെപ്പോലെ തോന്നിച്ച ഇവര്‍ ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ എന്തോ പറഞ്ഞു ചിരിച്ചു.
“....ആരാനും കണ്ടോ... ദൂരെയെന്‍ പൂത്തോണി... “
അഥര്‍വ്വം(1989)
ഇളയരാജ - ഒ എന്‍ വി കുറുപ്പ് - ചിത്ര